Activate your premium subscription today
90,000 കോടി രൂപയുടെ മെഗാ പ്രതിരോധ കരാറുകളുമായി സമുദ്ര ശക്തിയാകാൻ ഒരുങ്ങി ഇന്ത്യ. 26 റഫേൽ മറീനുകളിൽ 22 എണ്ണം സിംഗിൾ സീറ്റർ എം ജെറ്റുകളും നാലെണ്ണം ഇരട്ട സീറ്റുള്ള ട്രെയിനറുകളുമാണ്. തദ്ദേശീയമായ ഇരട്ട എൻജിൻ യുദ്ധവിമാനങ്ങൾ സേനയുടെ ഭാഗമാകുന്നതുവരെയുണ്ടാകുന്ന വിടവ് നികത്താനാണ് 26 റഫേലുകൾ
വായുവില്‍ നിന്നും വായുവിലേക്കു തൊടുക്കാവുന്ന മിസൈലുകളില്‍ യൂറോപ്യന്‍ നിര്‍മിത മിസൈലിനെ മറികടക്കുന്ന പ്രകടനവുമായി ഇന്ത്യയുടെ അസ്ത്ര എംകെ3യെന്ന് റിപ്പോർട്ടുകൾ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത അസ്ത്ര എംകെ3യാണ് യൂറോപ്യന്‍ നിര്‍മിത മെറ്റിയോറിനെ മറികടക്കുന്ന പ്രകടനം നടത്തുന്നത്.
ഹൂതികൾ തൊടുത്ത മിസൈലുകൾക്കെതിരെ അമേരിക്കയുടെ താഡ് മിസൈൽ പ്രതിരോധ സംവിധാനം (Terminal High Altitude Area Defence (THAAD) പ്രയോഗിച്ചു ഇസ്രായേൽ. ഒക്ടോബറിൽ അമേരിക്ക ഇസ്രയേലിൽ വിന്യസിച്ച താഡ് സംവിധാനം ഇതാദ്യമായി ഒരു മിസൈലിനെതിരെ പ്രയോഗിച്ചതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. പതിനെട്ട് വർഷമായി
അസർബൈജാൻ വിമാനദുരന്തത്തിലെ ദുരൂഹതകളെപ്പറ്റി ചർച്ചകളുടെ കുത്തൊഴുക്കാണ് ടെലിഗ്രാം ചെനലുകളിൽ. ഗൂഢാലോചന സിദ്ധാന്തങ്ങളാൽ ഇന്റർനെറ്റിനും തീപിടിക്കുകയാണ്. റഷ്യൻ വ്യോമപ്രതിരോധമാണ് 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി ബകുവിൽനിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്കു പുറപ്പെട്ട എഎക്സ്വൈ8243 വിമാനത്തെ തകർത്തതെന്നാണ്
യുദ്ധസമയങ്ങളിൽ അതിമാനുഷികതയുടെ കഥകൾ പ്രചരിക്കാറുണ്ട്.ഇക്കൂട്ടത്തിൽ പ്രശസ്തമായിരുന്നു മോൻസിൽ പ്രത്യക്ഷപ്പെട്ട ബ്രിട്ടിഷ് പ്രാചീന പടയാളികൾ. ഒന്നാം ലോകയുദ്ധത്തിൽ ബെൽജിയത്തിലെ മോൻസ് മേഖലയിൽ ബ്രിട്ടിഷ് സൈന്യത്തിനെ ജർമൻ സൈന്യം വളഞ്ഞു. ബ്രിട്ടിഷ് സൈന്യത്തേക്കാൾ എണ്ണത്തിൽ പതിൻമടങ്ങായിരുന്നു ജർമൻ സൈന്യം.
ഏഴാമത് ബഹ്റൈൻ രാജ്യാന്തര എയർ ഷോയ്ക്ക് ബഹ്റൈൻ സഖീർ എയർ ബേസിൽ തുടക്കമായി. പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ഹമദ് ബിൻ അൽ ഖലീഫ എയർ ഷോയുടെ ഉദ്ഘാടനം നിർവഹിച്ചു. നവംബർ പതിനഞ്ചു വരെ നടക്കുന്ന ഷോയിൽ വ്യോമയാന, പ്രതിരോധ രംഗത്തെ ലോകത്തെ പ്രമുഖ കമ്പനികളെല്ലാം പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.
ഡ്രോണുകളെ നിര്‍ജീവമാക്കുന്ന ഹൈ പവര്‍ മൈക്രോവേവ് ആയുധങ്ങളുമായി ചൈന. ചൈനയില്‍ നടക്കാനിരിക്കുന്ന സുഹായ് വ്യോമ പ്രദര്‍ശനത്തിനായി കൊണ്ടുവന്ന മൂന്ന് ഹൈപവര്‍ മേക്രോ വേവ് ആയുധങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ലോകമെങ്ങും സംഘര്‍ഷമേഖലയില്‍ ഡ്രോണുകള്‍ തലവേദനയാവുമ്പോഴാണ് ഡ്രോണുകളെ
ചൈന ഏറ്റവും പുതിയ ചാരവിമാനമായ ജെ-35എയുടെ ചിത്രങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടു. അമേരിക്കയുടെ എഫ്-35 പോര്‍വിമാനവുമായുള്ള അസാധാരണ രൂപസാദൃശ്യമാണ് ചൈനീസ് വിമാനത്തെ പെട്ടെന്നു തന്നെ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്. അമേരിക്കന്‍ എഫ് 35 പോര്‍വിമാനത്തിന്റെ ഡിസൈന്‍ വിശദാംശങ്ങള്‍ 2009ല്‍ ചൈന
യുഎസിൽ നിന്ന് അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ എത്തിക്കഴിഞ്ഞു, മിസൈലുകളും പോര്‍വിമാനങ്ങളും ഡ്രോണുകളും എന്തിനും സജ്ജമായി സൈനിക താവളങ്ങളിൽ വിന്യസിച്ചിരിക്കുന്നു, പ്രധാനമന്ത്രിയുടെയും സൈനിക മേധാവികളുടെയും അനുമതി ലഭിച്ചാൽ ആ നിമിഷം ഇറാൻ ലക്ഷ്യമാക്കി മിസൈലുകളും പോർവിമാനങ്ങളും ചീറിപ്പായും... ഇറാനെ ആക്രമിക്കാൻ ലക്ഷ്യമിട്ട് ഇസ്രയേൽ വൻ സജ്ജീകരണങ്ങളാണ് നടത്തുന്നത്. അതേസമയം, ഹമാസ് തലവൻ യഹ്യ സിൻവറിന്റെ മരണത്തിനു പിന്നാലെ ഭീഷണിയുമായി ഇറാനും രംഗത്തെത്തിക്കഴിഞ്ഞതോടെ പശ്ചിമേഷ്യ കൂടുതൽ സംഘർഷഭരിതമാകുമെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. പലസ്തീൻ രാഷ്ട്രമെന്ന ഹമാസിന്റെ ആവശ്യത്തിനൊപ്പം നിൽക്കുമെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. യഹ്യയുടെ മരണത്തിനു തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും പറഞ്ഞിരിക്കുന്നു. മാത്രവുമല്ല, ഒക്ടോബർ ആദ്യവാരം ഇസ്രയേലിനു നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിക്കാനാണ് തീരുമാനമെങ്കിൽ അതേ നാണയത്തിൽ മറുപടി ലഭിക്കുമെന്നും ഇറാന്റെ മുന്നറിയിപ്പുണ്ട്. പശ്ചിമേഷ്യ വീണ്ടും അശാന്തിയിലേക്കു കൂപ്പുകുത്തുമ്പോൾ മേഖലയിൽ യുഎസും നിർണായക സ്വാധീനശക്തിയാവുകയാണ്. നിലവിലെ സാഹചര്യത്തിൽ യുഎസിന്റെ പിന്തുണയോടെ മാത്രമേ ഇസ്രയേലിന് ഇറാനെ ആക്രമിക്കാൻ സാധിക്കൂ. എന്നാൽ ആക്രമിക്കാൻ സഹായിക്കില്ലെങ്കിലും പ്രതിരോധത്തിന് കൂടെയുണ്ടാകുമെന്ന് നേരത്തേ തന്നെ ബൈഡൻ ഭരണകൂടം ഇസ്രയേലിനെ അറിയിച്ചിട്ടുണ്ട്. യുഎസ് തിരഞ്ഞെടുപ്പ് അടുത്തതോടെ അവരുടെ നിലപാട് എത്രമാത്രം ആത്മാർഥതയോടെയായിരിക്കുമെന്ന ചോദ്യവും പ്രസക്തം. പശ്ചിമേഷ്യയിൽ ഏതു നിമിഷവും മറ്റൊരു യുദ്ധത്തിന് തുടക്കം കുറിക്കപ്പെട്ടേക്കാം. എന്നാൽ യഹ്യയുടെ മരണത്തോടെ
ഒക്ടോബർ 1 ചൊവ്വാഴ്ച, പ്രാദേശിക സമയം വൈകിട്ട് 7.30. ഇസ്രയേലിന്റെ പ്രധാന നഗരമായ ടെൽ അവീവിൽ തുടർച്ചയായി സൈറൻ മുഴങ്ങാന്‍ തുടങ്ങി. എല്ലാവരുടെയും ഫോണുകളിലേക്ക് ഒരു മുന്നറിയിപ്പ് സന്ദേശം വന്നു. അതിൽ ഇങ്ങനെ കുറിച്ചിരുന്നു: ‘നിങ്ങൾ ഉടൻതന്നെ സുരക്ഷിത പ്രദേശത്തേക്ക് മാറണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവിടെ തുടരുക.’ ഇസ്രയേൽ ഡിഫൻസ് ഫോഴ്സിന്റെ (ഐഡിഎഫ്) ഹോം ഫ്രണ്ട് കമാൻഡ് അയച്ച സന്ദേശം ‘ജീവൻ രക്ഷിക്കാനുള്ള നിർദേശങ്ങൾ’ എന്ന വാചകത്തോടെയാണ് അവസാനിക്കുന്നത്. ഇറാനിൽ നിന്ന് ഒരു കൂട്ടം മിസൈലുകൾ ഇസ്രയേൽ ലക്ഷ്യം വച്ച് വരുന്നുവെന്ന മുന്നറിയിപ്പ് യുഎസ് ഉൾപ്പെടെ പുറത്തുവിട്ട് അൽപസമയം ആകുന്നതേയുള്ളൂ. അതോടെ ജനം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഓടിയൊളിച്ചു, വ്യോമപ്രതിരോധ സംവിധാനങ്ങളെല്ലാം സജീവമായി. എന്തും നേരിടാൻ തയാറായി ഇസ്രയേൽ സൈന്യവും കാത്തിരുന്നു. മധ്യപൂർവേഷ്യയിൽ എങ്ങും യുദ്ധഭീതി പടർത്തുന്ന നീക്കങ്ങളാണ് ഒക്ടോബറിന്റെ തുടക്കത്തിൽതന്നെ സംഭവിക്കുന്നത്. ഒരു ഭാഗത്ത് ഗാസയിലും ലബനനിലും ഇസ്രയേൽ ആക്രമണം തുടരുന്നു, ഏതു നിമിഷവും മിസൈൽ ആക്രമണം പ്രതീക്ഷിച്ചാണ് ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും സൈന്യവും നിൽക്കുന്നത്. അതിനിടെയായിരുന്നു ഇറാന്റെ മിസൈൽ ആക്രമണം. എന്തായിരുന്നു ആ വ്യോമാക്രമണത്തിന്റെ ലക്ഷ്യം? ഏതൊക്കെ മിസൈലുകളാണ് ഇറാൻ ഉപയോഗിച്ചത്? ആക്രമണം നേരിടുന്നതിൽ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയിച്ചോ? യുഎസ് പ്രതിരോധം ഇസ്രയേലിനെ സഹായിച്ചോ? ഇറാനെതിരെ ഇസ്രയേൽ പ്രത്യോക്രമണം നടത്തുമോ? ഒട്ടേറെ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. എന്താണ് ഒക്ടോബർ ഒന്നിനു രാത്രി സംഭവിച്ചത്? വിശദമായി പരിശോധിക്കാം.
Results 1-10 of 82