Activate your premium subscription today
ന്യൂഡൽഹി ∙ അമർനാഥ് തീർഥയാത്രയ്ക്ക് സുരക്ഷയൊരുക്കാൻ നിയോഗിച്ച ബിഎസ്എഫ് ജവാന്മാർക്ക് സഞ്ചരിക്കാൻ അനുവദിച്ചത് പഴയതും വൃത്തിഹീനവുമായ ട്രെയിൻ. സംഭവം വിവാദമായോതോടെ 4 ഉദ്യോഗസ്ഥരെ റെയിൽവേ സസ്പെൻഡ് ചെയ്തു. ജൂൺ ആറിന് ത്രിപുരയിലെ ഉദയ്പുരിൽ നിന്ന് ജമ്മു തവിയിലേക്കാണ് 1,200 ജവാന്മാർക്ക് പോകേണ്ടിയിരുന്നത്. ഏകദേശം 72 മണിക്കൂർ വൈകി ജൂൺ 9ന് രാവിലെയാണ് ട്രെയിൻ ഉദയ്പുരിൽ എത്തിയത്. ട്രെയിനിന്റെ അവസ്ഥ പരിതാപകരമായിരുന്നു. ജവാന്മാർ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ റെയിൽവേ വെട്ടിലായി. ആദ്യം ആരോപണം തള്ളിയെങ്കിലും റെയിൽവേ മന്ത്രി തന്നെ ഇടപെട്ടതോടെ 3 സീനിയർ സെക്ഷൻ എൻജിനീയർമാർ, ഒരു കോച്ചിങ് ഡിപ്പോ ഓഫിസർ എന്നിവർക്കെതിരെ നടപടിയെടുത്തു. അന്വേഷണവും പ്രഖ്യാപിച്ചു. പ്രത്യേക ട്രെയിൻ ഏർപ്പെടുത്തുകയും ചെയ്തു. ജവാന്മാർക്ക് അന്തസ്സോടെയുള്ള യാത്ര ഉറപ്പാക്കുമെന്നും ഇത്തരം വീഴ്ചകൾ അനുവദിക്കില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. അമർനാഥ് യാത്രയ്ക്കായി 42,000 കേന്ദ്ര സായുധ പൊലീസ് അംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്.
ന്യൂഡൽഹി∙ ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ജമ്മു കശ്മീരിലെ അഖ്നൂരിലെ അതിർത്തി മേഖലയിൽ ആക്രമണം നടത്തിയ പാക്കിസ്ഥാൻ സൈന്യത്തെ തുരത്തിയോടിച്ചത് ബിഎസ്എഫിന്റെ വനിതാ സൈനികർ.
നാഗ്പുർ∙ നിയന്ത്രണ രേഖ കടന്ന് പാക്കിസ്ഥാനിലേക്ക് പോയ നാഗ്പുർ സ്വദേശിനി സുനിത ജാംഗാഡെയെ (43) പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറി. ശനിയാഴ്ചയാണ് ഇവരെ പാക്ക് ഉദ്യോഗസ്ഥർ ബിഎസ്എഫിനു കൈമാറിയത്. തുടർന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ സുനിതയെ അമൃത്സർ പൊലീസിനെ ഏൽപിച്ചു. ഇവരെ കസ്റ്റഡിയിലെടുക്കാൻ നാഗ്പുരിൽ നിന്നും പൊലീസ്
വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ കപ്പൽ അപകടത്തിൽപ്പെട്ട് കണ്ടെയ്നറുകൾ കടലിലേക്ക് വീണ് അപകടകരമായ വസ്തുക്കൾ ചോർന്നതും കേരളത്തിൽ കാലവർഷം നേരത്തെ എത്തിയതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാക്ക് നുഴഞ്ഞു കയറ്റക്കാരനെ ബിഎസ്എഫ് വധിച്ചു, സാമ്പത്തിക ഇടപാടിനെ ചോല്ലിയുള്ള തർക്കത്തിൽ റാപ്പർ ഡബ്സി അറസ്റ്റിലായതുമാണ് മറ്റു പ്രധാന വാർത്തകൾ
ന്യൂഡൽഹി∙ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാക്ക് നുഴഞ്ഞു കയറ്റക്കാരനെ ബിഎസ്എഫ് വധിച്ചു. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ അതിർത്തിയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. രാജ്യാന്തര അതിർത്തി കടന്ന ശേഷം അതിർത്തി വേലിയിലേക്ക് സംശയാസ്പദമായി ഒരാൾ എത്തുന്നത് സൈനികർ കണ്ടതായി ബിഎസ്എഫ് പ്രസ്താവനയിൽ പറഞ്ഞു.
ഭാർഗവാസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ, ആലപ്പുഴയിൽ തെരുവുനായ ആക്രമണം, സോഫിയ ഖുറേഷിക്കെതിരായ പരാമർശം മന്ത്രിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി, വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ച് എംഎൽഎ, പാക്കിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു തുടങ്ങിയവയായിരുന്നു ഇന്നത്തെ
ന്യൂഡൽഹി∙ അബദ്ധത്തിൽ അതിർത്തി കടന്നതിനു പാക്ക് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. ഏപ്രിൽ 23നാണ് ജവാൻ പി.കെ.ഷായെ (പൂർണം കുമാർ ഷാ) കസ്റ്റഡിയിലെടുത്തത്. അട്ടാരി അതിർത്തി വഴി ജവാൻ ഇന്ത്യയിലെത്തിയതായി ബിഎസ്എഫ് അറിയിച്ചു. ബംഗാളിലെ ഹൂഗ്ലി സ്വദേശിയാണ്. എല്ലാ ചട്ടങ്ങളും പാലിച്ച് സമാധാനപരമായാണ് ജവാനെ കൈമാറിയതെന്ന് ബിഎസ്എഫ് പ്രസ്താവനയിൽ അറിയിച്ചു.
പട്ന∙ പാക്ക് ആക്രമണത്തിൽ ഒരു ബിഎസ്എഫ് ജവാനു കൂടി വീരമൃത്യു. മേയ് 9ന് പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന രാംബാബു പ്രസാദാണ് മരിച്ചത്. സിവാൻ ജില്ലയിലെ ഗൗതം ബുദ്ധ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വാസിൽപുർ ഗ്രാമത്തിലെ താമസക്കാരനാണ് രാംബാബു. നാളെ ഔദ്യോഗിക
ന്യൂഡൽഹി∙ രാജസ്ഥാൻ അതിർത്തിയിൽ നിന്ന് പാക്ക് ജവാനെ ബിഎസ്എഫ് പിടികൂടിയെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നാണ് വിവരം. ഇന്ന് രാവിലെയോടെയാണ് അറസ്റ്റ് ഉണ്ടായത്. പാക്ക് ജവാനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
കൊൽക്കത്ത ∙ രജനിക്കു വേണ്ടത് ഉത്തരങ്ങളാണ്. ഭർത്താവ് ബിഎസ്എഫ് ജവാൻ പൂർണം സാഹു അബദ്ധത്തിൽ അതിർത്തി കടക്കാനിടയായി പാക്ക് പിടിയിൽ അകപ്പെട്ടതിനു ശേഷം ആറു ദിവസമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് അറിയിപ്പൊന്നുമില്ല.
Results 1-10 of 96