Activate your premium subscription today
കൊൽക്കത്ത ∙ മണിപ്പുരിൽ കലാപനാളുകളിൽ കവർന്നെടുത്ത യന്ത്രത്തോക്കുകൾ ഉൾപ്പെടെ 16 ആയുധങ്ങളും മറ്റു വെടിക്കോപ്പുകളും ചുരാചന്ദ്പുരിൽ കുക്കികൾ അധികൃതർക്ക് കൈമാറി. എം16, എകെ 47, ഇൻസാസ് റൈഫിളുകളും ഗ്രനേഡ് ലോഞ്ചറുകളും കൈമാറിയവയിൽപ്പെടും. ആയുധങ്ങൾ 7 ദിവസത്തിനകം കൈമാറണമെന്ന് ഗവർണർ അജയ് കുമാർ ബല്ല അന്ത്യശാസനം നൽകിയിരുന്നു.ജില്ലാ പൊലീസ്, അസം റൈഫിൾസ്, സിആർപിഎഫ് എന്നിവയുടെ നേതൃത്വത്തിൽ ഇതിനായി ബോധവൽക്കരണം നടത്തി.
രാഷ്ട്രപതി ഭവനിലെ സുരക്ഷാ വകുപ്പിൽ രാഷ്ട്രപതിയുടെ പിഎസ്ഒ (പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ) ആയി സേവനമനുഷ്ഠിക്കുന്ന സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) അസിസ്റ്റന്റ് കമാൻഡന്റ് പൂനം ഗുപ്ത 2025 ഫെബ്രുവരി 12ന് രാഷ്ട്രപതി ഭവനിൽ വിവാഹിതയായിരുന്നു. ഈ സാഹചര്യത്തിൽ, രാഷ്ട്രപതി ഭവനിൽ നടന്ന ആദ്യ വിവാഹം
ന്യൂഡൽഹി ∙ കശ്മീരിലെ പുൽവാമയിൽ 40 സിആർപിഎഫ് സേനാംഗങ്ങളുടെ ധീരരക്തസാക്ഷിത്വത്തിന് ഇന്ന് 6 വയസ്സ്. 2019 ൽ ഇതേ ദിവസമാണ് ജമ്മു– ശ്രീനഗർ ദേശീയപാതയിലെ ഭീകരാക്രമണത്തിൽ സൈനികർ വീരമൃത്യു വരിച്ചത്.
ഇംഫാൽ∙ മണിപ്പുരിൽ സിആർപിഎഫ് ക്യാംപിൽ വെടിവയ്പ്. രണ്ടു സഹപ്രവർത്തകരെ വെടിവച്ചു കൊന്ന് ജവാൻ ആത്മഹത്യ ചെയ്തു. എട്ടുപേർക്ക് പരുക്കേറ്റു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലാംഫെലിലുള്ള ക്യാംപിൽ രാത്രി എട്ടു മണിയോടെയാണ് സംഭവം.
ന്യൂഡൽഹി∙ ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക് സെഡ് (Z) കാറ്റഗറി സുരക്ഷയേർപ്പെടുത്തി കേന്ദ്രം. ദലൈലാമയ്ക്കു നേരെ നിലനിൽക്കുന്ന ഭീഷണികളുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് ഏജൻസികളുടെ റിവ്യു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സിആർപിഎഫിന്റെ വിഐപി സുരക്ഷാ വിഭാഗത്തിനാണ് ദലൈലാമയുടെ സുരക്ഷാച്ചുമതല. ഇതു സംബന്ധിച്ച നിർദേശം ആഭ്യന്തര മന്ത്രാലയം സിആർപിഎഫിന് കൈമാറി.
ഭുവനേശ്വർ ∙ ഛത്തീസ്ഗഡിലെ ഗാരിയാബന്ദ് ജില്ലയിലെ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സെൻട്രൽ കമ്മിറ്റിയിലെ മുതിർന്ന അംഗവും മാവോയിസ്റ്റ് നേതാവുമായ ചലപതി (ജേറാം) അടക്കമുള്ളവർ കൊല്ലപ്പെട്ടവരിലുണ്ടെന്നാണ് വിവരം. ചലപതിയുടെ തലയ്ക്ക് ഒരു കോടി രൂപയാണ് സുരക്ഷാസേന വിലയിട്ടിരുന്നത്. കുലാരിഘട്ട് റിസർവ് വനത്തിൽ രാവിലെയായിരുന്നു ഏറ്റുമുട്ടൽ. ഒഡിഷയിലെ നുവാപദ ജില്ലാ അതിർത്തിയിൽനിന്ന് 5 കിലോമീറ്റർ ദൂരെയാണ് ഏറ്റുമുട്ടലുണ്ടായതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബീജാപൂർ∙ ഛത്തീസ്ഗഡിലെ ബീജാപൂരിൽ സംയുക്ത സുരക്ഷാ സേനയും മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. തെക്കൻ ബീജാപൂരിലെ വനത്തിനുള്ളിൽ വച്ച് വ്യാഴാഴ്ച രാവിലെയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. മൂന്ന് ജില്ലകളിൽ നിന്നുള്ള സംസ്ഥാന പോലീസിന്റെ ജില്ലാ റിസർവ് ഗാർഡിലെ (ഡിആർജി) ഉദ്യോഗസ്ഥരും കോബ്രയുടെ അഞ്ച് ബറ്റാലിയനുകളും (സിആർപിഎഫിന്റെ എലൈറ്റ് ജംഗിൾ വാർഫെയർ യൂണിറ്റ് കമാൻഡോ ബറ്റാലിയൻ), സിആർപിഎഫിന്റെ 229-ാം ബറ്റാലിയനും ഓപ്പറേഷനിൽ പങ്കെടുത്തതായി അധികൃതർ അറിയിച്ചു.
ഇംഫാൽ ∙ മണിപ്പുരിലെ കിഴക്കൻ ഇംഫാൽ, കാങ്പോക്പി ജില്ലകളിൽ കഴിഞ്ഞ ആഴ്ചയുണ്ടായ വെടിവയ്പിനു തുടർച്ചയായി സായുധസംഘം ഉപയോഗിച്ചിരുന്ന 4 ബങ്കറുകൾ സുരക്ഷാസേന തകർക്കുകയും മൂന്നെണ്ണം പിടിച്ചെടുക്കുകയും ചെയ്തു. സമീപത്തെ കുന്നുകളിൽനിന്നു താഴ്വരയിലെ 2 ഗ്രാമങ്ങളിലേക്ക് അക്രമികൾ കഴിഞ്ഞദിവസങ്ങളിൽ വെടിയുതിർത്തിരുന്നു. വെള്ളിയാഴ്ച തമ്നാപോക്പി, സനസാബി ഗ്രാമങ്ങളിൽ ഉണ്ടായ വെടിവയ്പിൽ പൊലീസ് ഉദ്യോഗസ്ഥനും സ്ത്രീയുമുൾപ്പെടെ 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്നാണ് കരസേന, ബിഎസ്എഫ്, സിആർപിഎഫ് എന്നിവയുടെ നേതൃത്വത്തിൽ സൈനിക നടപടി ആസൂത്രണം ചെയ്തത്.
ന്യൂഡൽഹി∙ മണിപ്പുരിൽ കൂടുതൽ സൈനികരെ അയയ്ക്കാൻ കേന്ദ്ര തീരുമാനം. വിവിധ സേനകളിൽ നിന്നായി 5,000 ജവാന്മാരെ കൂടി മണിപ്പുരിലേക്ക് അയയ്ക്കും. സംസ്ഥാനത്തെ സുരക്ഷ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു. കലാപം ഏറ്റവും കൂടുതൽ പടർന്ന ജിരിബാം ജില്ലയിൽ
ന്യൂഡൽഹി∙ ഡൽഹി സ്കൂളിനു പുറത്ത് സ്ഫോടനമുണ്ടായതിനു പിന്നാലെ രാജ്യത്തെ വിവിധ സിആർപിഎഫ് സ്കൂളുകൾക്കുനേരെയും വ്യാജ ബോംബ് ഭീഷണി. ഡൽഹിയിലെ രോഹിണി, ദ്വാരക എന്നിവിടങ്ങളിലെ സ്കൂളുകളിലും ഹൈദരാബാദിലെ സ്കൂളിലുമാണ് തിങ്കളാഴ്ച രാത്രി ഇ–മെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചത്. സിആർപിഎഫ്, ഇന്റലിജൻസ് ബ്യൂറോ, ഡൽഹി പൊലീസ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ സംഭവത്തിൽ അന്വേഷണം തുടങ്ങി.
Results 1-10 of 96