Activate your premium subscription today
ന്യൂഡൽഹി ∙ രാജ്യത്തെ പ്രതിരോധ സാങ്കേതികവിദ്യകളുടെ ഉൽപാദന മൂല്യം ഈ വർഷം 1.6 ലക്ഷം കോടി രൂപ കടക്കുമെന്നും 2029 ൽ ഇതു 3 ലക്ഷം കോടി രൂപയാക്കുകയാണു ലക്ഷ്യമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധ ശേഷി സംഘർഷം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും രാജ്യം ശക്തമായി നിലകൊള്ളുമ്പോൾ മാത്രമേ സമാധാനം സാധ്യമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. ദ് വീക്ക് മാഗസിന്റെ നേതൃത്വത്തിൽ നടന്ന ‘ഡിഫൻസ് കോൺക്ലേവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിരോധ മന്ത്രി.
യുക്രെയ്നിൽ റഷ്യ അധിനിവേശം തുടങ്ങിയ നാൾ മുതൽ ഈ യുദ്ധം ഒരു മൂന്നാം ലോകയുദ്ധത്തിലേക്കു നീളുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ യുഎസിൽ ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ തീരുവകളും മറ്റു സാമ്പത്തിക നയങ്ങളുമൊക്കെ ലോകത്ത് ഒരു ട്രേഡ് വാർ സൃഷ്ടിച്ചെന്നു വിദഗ്ധർ പറയുന്നു. ഇതിൽ ചൈനയടക്കം ശക്തരായ എതിരാളികൾ
ഹൈദരാബാദ്∙ ഉന്നംപിടിച്ച് നിമിഷ നേരം കൊണ്ട് എതിരാളികളുടെ ആയുധങ്ങളെ ചുട്ട് ചാമ്പലാക്കുന്ന അത്യുഗ്ര ശേഷിയുള്ള ലേസർ അധിഷ്ഠിത ആയുധം വികസിപ്പിച്ച് ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). 30 കിലോവാട്ട് ശക്തിയുള്ള ലേസർ അധിഷ്ഠിത ആയുധമാണ് ഡിആർഡിഒ വികസിപ്പിച്ചിരിക്കുന്നത്. ഇതുപയോഗിച്ച് എതിരാളികളുടെ വിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവയെ നിർവീര്യമാക്കാൻ സാധിക്കും.
ഫ്രാൻസിൽ നിന്ന് റഫാൽ മറീൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള മെഗാ കരാറിന് അനുമതി നൽകി കേന്ദ്രസർക്കാർ. കരാർ പ്രകാരം ഇന്ത്യയുടെ നാവികസേനയ്ക്ക് വേണ്ടി 26 റഫാൽ മറീൻ യുദ്ധവിമാനങ്ങളാണ് ഫ്രാൻസ് കൈമാറുക. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിതല സമിതി (Cabinet Committee on
നാവികക്കരുത്തിൽ പുതിയ സീമകൾ തേടുകയാണ് ഇന്ത്യ. ഈസ്റ്റേൺ നേവൽ കമാൻഡിന്റെ ആസ്ഥാനമായ വിശാഖപട്ടണത്തിനു സമീപം വർഷ പ്രോജക്ട് എന്ന പദ്ധതിയുടെ ഭാഗമായി പുതിയൊരു നേവൽ ബേസ് സ്ഥാപിക്കുകയാണു രാജ്യം. ആണവ അന്തർവാഹിനികൾക്കായാണ് ഈ ബേസ്. ബംഗാൾ ഉൾക്കടലിലേക്ക് സുഗമമായി അന്തർവാഹിനികൾ വിന്യസിക്കാൻ ഈ ബേസ്
ന്യൂഡൽഹി ∙ ആണവ അന്തർവാഹിനികൾക്കും യുദ്ധക്കപ്പലുകൾക്കുമായി ആന്ധ്രപ്രദേശ് തീരത്തു പുതിയ നേവൽ ബേസ് നിർമിക്കുന്നു. വിശാഖപട്ടണത്തെ ഈസ്റ്റേൺ നേവൽ കമാൻഡിന് 50 കിലോമീറ്റർ അകലെ റാംമ്പിള്ളിയിലാണു പുതിയ കേന്ദ്രം വരുന്നത്. പ്രൊജക്ട് വർഷ എന്ന പദ്ധതിയുടെ കമ്മിഷനിങ് അടുത്ത വർഷം നടന്നേക്കും.
ഡ്രോണുകളുള്പ്പെടെയുള്ള ഗഗനചാരികളായ ഉപകരണങ്ങളെല്ലാം ഒരു മാസത്തേക്ക് നിരോധിച്ച് മുംബൈ അധികൃതർ, അട്ടിമറി ശ്രമങ്ങൾ തടയുന്നതിനായാണ് മുംബൈ പൊലീസ് ഒരു മാസത്തേക്ക് നഗരത്തിൽ ഡ്രോണുകൾ, റിമോട്ട് കൺട്രോൾ മൈക്രോലൈറ്റ് വിമാനങ്ങൾ, പാരാഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവ പറത്തുന്നത് നിരോധിച്ചിരിക്കുന്നതെന്നാണ്
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, ഡോർണിയർ (ഡോ-228) വിമാനങ്ങൾ, ചേതക് ഹെലികോപ്റ്ററുകൾ, ഫാസ്റ്റ് ഇന്റർസെപ്റ്റർ ബോട്ടുകൾ, ഭാരം കുറഞ്ഞ ടോർപ്പിഡോകൾ എന്നിങ്ങനെയുള്ള നിരവധി പ്രതിരോധ ഉപകരണങ്ങൾ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ
ഒന്നാം ലോകയുദ്ധകാലത്തിന്റെ സമഗ്രചരിത്രം പറയുന്ന മാർഷൽ ഫിലിപ് പെറ്റെയ്ന്റെ ഡയറി ലേലത്തിൽ വയ്ക്കുന്നു. ഫ്രഞ്ച് ജനറലായിരുന്നു പെറ്റെയ്ൻ രണ്ടു ലോകയുദ്ധങ്ങളിലും പങ്കെടുത്തയാളും യുദ്ധവീരനും വിവാദപുരുഷനുമാണ്. 1919–1920 കാലത്ത് എഴുതിയ ഡയറി ഒന്നാം ലോകയുദ്ധത്തിന്റെ ഏറ്റവും മികച്ച വിശദീകരണമാണു നൽകുന്നത്.
ലണ്ടൻ ∙ രണ്ടാം ലോക മഹായുദ്ധ കാലത്തെ ബ്രിട്ടൻ യുദ്ധത്തിൽ പങ്കെടുത്തവരിൽ ജീവിച്ചിരുന്ന അവസാനത്തെ ബ്രിട്ടിഷ് പൈലറ്റ് ജോൺ പാഡി ഹെമിങ്വേ അന്തരിച്ചു. 105 വയസ്സായിരുന്നു. യുകെ റോയൽ എയർ ഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്.
Results 1-10 of 328