Activate your premium subscription today
കൊച്ചി ∙ സിംഗപ്പൂർ ചരക്കുകപ്പലിലെ തീയണയ്ക്കൽ കേരളം കണ്ടതിൽ വച്ച് ഏറ്റവും ശ്രമകരവും സാഹസികവുമായ രക്ഷാദൗത്യം. 3 സേനകളും ഇത്രയേറെ ഏജൻസികളും കൈകോർത്തുള്ള രക്ഷാപ്രവർത്തനവും അത്യപൂർവമാണ്. തീരസേനയ്ക്കും നാവികസേനയ്ക്കും പുറമേ വ്യോമസേന കൂടി ഇന്നു രംഗത്തെത്തുന്നതു കപ്പലപകടം കടൽ–തീര ആവാസവ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും സൃഷ്ടിച്ചേക്കാവുന്ന കടുത്ത ആഘാതം ഒഴിവാക്കാനാണ്.
ന്യൂയോർക്ക് ∙ ഇന്ത്യ കാത്തിരുന്ന നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം.
കോട്ടയം ∙ വ്യോമസേനയുടെ ഡയറക്ടർ ജനറൽ എയർ ഓപ്പറേഷൻസ് (ഡിജിഎഒ) ആയി ചുമതലയേറ്റ എയർ മാർഷൽ ജോർജ് തോമസിനു വ്യോമസേനയോടുള്ള ബന്ധം ബാല്യകാലത്തേ തുടങ്ങിയതാണ്. പിതാവ് പരേതനായ എയർ കമഡോർ തോമസ് വർക്കിയുടെ കൈപിടിച്ച് വ്യോമസേനയുടെ ഓഫിസുകളും സേനാതാവളങ്ങളും കണ്ടുനടക്കേ കുഞ്ഞുജോർജ് വിസ്മയിച്ചിരുന്നു. സ്വപ്നങ്ങൾക്ക് ആകാശം അതിരായി കണ്ട ജോർജിന്റെ അധ്വാനത്തിനു പൊൻചിറകാണ് ഡിജിഎഒ സ്ഥാനവും. ഊട്ടിയിലെ ദ് ലോറൻസ് സ്കൂളിലായിരുന്നു പഠനം. പിന്നീടു പുണെയിലെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു.
പുണെ∙ താൽക്കാലിക നഷ്ടങ്ങൾ പ്രൊഫഷനൽ സൈന്യത്തെ ബാധിക്കില്ലെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ. അത്തരം തിരിച്ചടികൾക്ക് പ്രാധാന്യമില്ലെന്നും അവസാനം ലഭിക്കുന്ന ഫലത്തിനാണ് പ്രാധാന്യമെന്നും പുണെയിലെ സാവിത്രിഭായ് ഫൂലെ സർവകലാശാലയിൽ സംഘടിപ്പിച്ച പ്രഭാഷണത്തിനിടെ അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നൽകിയ സൈനിക തിരിച്ചടിക്ക് പിന്നാലെ സേനയ്ക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനാണ് ജനറൽ അനിൽ ചൗഹാന്റെ പ്രതികരണം.
വീണ ബോംബ് പൊട്ടിയില്ലെങ്കിൽ, ചരിത്രം പിന്നീടതിനെ ‘നുണ ബോംബ്’ എന്നു പരിഹസിക്കും. വീണിട്ടും പൊട്ടാത്ത ബോംബിനോളം നാണക്കേടും ചീത്തപ്പേരും ആർക്കും വരാനില്ല. പൊട്ടാത്തതിൽ ആശ്വസിച്ചവരും പിന്നീടതു പറഞ്ഞു കളിയാക്കി ചിരിക്കും. അതാണ് 1965 സെപ്റ്റംബറിൽ കൊച്ചിയിൽ സംഭവിച്ചത്. ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധകാലത്തു കൊച്ചിയിൽ പാക്കിസ്ഥാൻ ബോംബിട്ട കാര്യം പറയുമ്പോൾ അന്നത്തെ ഓർമകളുള്ള ചില കൊച്ചിക്കാർ എഴുന്നേറ്റു നിന്ന് അനുഭവം പങ്കുവയ്ക്കും. ഉന്നം തെറ്റി കൊച്ചി കായലിലെ ചെളിയിൽ വീണ് ആഴത്തിൽ പൂണ്ട ആ ബോംബ് പൊട്ടാതിരിക്കാൻ എന്താവും കാരണം? കായലിൽ നല്ല കനത്തിൽ കുറുകിയ ചെളിയാണ്. ബോംബിനാണെങ്കിൽ ഭയങ്കര ഭാരവും. പത്തിരുപതടി ആഴത്തിലേക്കു പോയാൽ പൊട്ടിയാലും പുറത്ത് അറിയില്ല. നനഞ്ഞ പടക്കം പോലെയാകും നനഞ്ഞ ബോംബും. ദക്ഷിണനാവിക ആസ്ഥാനത്തെ മുഴുവൻ പോർരേഖകളും വിവരാവകാശ നിയമത്തിനു വഴങ്ങാത്ത സേനാരഹസ്യങ്ങളാണ്. അതൊരിക്കലും പുറത്തു വരില്ല, വരാൻ പാടില്ല. ഇതേക്കുറിച്ച് ഒരു വിവരവും അവിടെനിന്ന് കിട്ടില്ല.
ആദംപുർ വ്യോമതാവളം ആക്രമിച്ചെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തെ തകർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമതാവളം സന്ദർശിച്ച പ്രധാനമന്ത്രി വ്യോമ പ്രതിരോധ സംവിധാനമായ എസ്-400നു മുന്നിൽ നിന്ന് സല്യൂട്ട് ചെയ്യുന്ന ചിത്രം പുറത്തുവന്നു. ആദംപുരിലുള്ള വ്യോമസേനാ താവളത്തിലെ റൺവേയിൽ മിസൈലുകൾ പതിച്ചതായും ഒരു വർഷത്തേക്ക് ആ താവളത്തെ പ്രവർത്തനരഹിതമാക്കിയതായും പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാക്കിസ്ഥാനിലെ 9 വ്യോമതാവളങ്ങളിൽ ആക്രമണം നടത്തിയതായി ഞായറാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു. നൂർ ഖാൻ (ചക്ലാല), റഹിംയാർ ഖാൻ, ഭോലാരി, സർഗോധ, ചുനിയൻ, ജക്കോബാബാദ്, പസ്രൂർ, സുക്കൂർ, ആരിഫ്വാല എന്നിവിടങ്ങളാണ് ഇന്ത്യ ലക്ഷ്യമിട്ടത്. എന്തുകൊണ്ടാണ് ആക്രമണത്തിനായി ഇന്ത്യ ഈ വ്യോമതാവളങ്ങൾ തിരഞ്ഞെടുത്തത്? എന്തൊക്കെയാണ് ഇവയുടെ പ്രത്യേകതകൾ ?
വ്യോമപ്രതിരോധമേഖലയിലെ അത്യന്താപേക്ഷിതമായ ഉപകരണങ്ങളാണു റഡാർ. ഒരു മേഖലയിലേക്ക് പറന്നെത്തുന്ന ശത്രുവിമാനങ്ങളെ റഡാറുകൾ കണ്ടെത്തും. 1904ൽ ക്രിസ്ത്യൻ ഹൾസ്മേയർ എന്ന ശാസ്ത്രജ്ഞനാണു റഡാറുകളുടെ പ്രാകൃതരൂപമായ ടെലിമൊബൈലോസ്കോപ് കണ്ടെത്തിയത്. 1935ൽ ബ്രിട്ടനിൽ റോബർട് വാട്സൻ വാട്ട് ഉപയോഗപ്രദമായ ആദ്യ റഡാർ സംവിധാനം
ന്യൂഡൽഹി∙ പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ നൂറോളം ഭീകരരെ വധിച്ചെന്ന് ഇന്ത്യൻ സൈന്യം. ഇന്ത്യ–പാക്ക് വെടിനിർത്തൽ ധാരണയ്ക്കുശേഷം നടത്തുന്ന സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഗായ്, എയർമാർഷൽ എ.കെ.ഭാരതി, വൈസ് അഡ്മിറൽ എ.എൻ.പ്രമോദ് തുടങ്ങിയവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.
ഇന്ത്യയുടെ പോർവിമാനങ്ങളും ഡ്രോണുകളും തകർത്തുവെന്ന പാക്കിസ്ഥാന്റെ അവകാശവാദങ്ങൾക്കു പിന്നാലെ ഇന്ത്യയുടെ വനിത പൈലറ്റ് പാക്കിസ്ഥാന്റെ പിടിയിലായി എന്ന തരത്തിൽ നിരവധി ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യയുടെ വനിത റഫാൽ പൈലറ്റായ വ്യോമ സേന സ്ക്വാഡ്രൻ ലീഡർ ശിവാംഗി സിങ്ങാണ്
Results 1-10 of 368