Activate your premium subscription today
വാഷിങ്ടൻ ∙ ഇസ്രയേൽ–ഇറാൻ സംഘർഷം കനക്കുന്നതിനിടെ മധ്യപൂർവദേശ മേഖലയിലേക്ക് യുദ്ധവിമാനങ്ങളും പടക്കപ്പലുകളും കൊണ്ടുവരാൻ യുഎസ് നടപടി തുടങ്ങി. നിലവിൽ യുഎസിന് മേഖലയിൽ 19 കേന്ദ്രങ്ങളിലായി 40,000 സൈനികരുണ്ട്. ഇതിൽ ഇറാഖ്, ബഹ്റൈൻ, ഈജിപ്ത്, ജോർദാൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സ്ഥിരം കേന്ദ്രങ്ങളും ഉൾപ്പെടും.
ടെൽ അവീവ് ∙ ഇസ്രയേലിനെതിരെ ഒന്നിലധികം പോർമുനകളുള്ള മിസൈൽ ഇറാൻ പ്രയോഗിച്ചെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഇസ്രയേൽ വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാൻ ഇത്തരം മിസൈലുകൾക്കു സാധിച്ചു. മിസൈൽ ആക്രമണമുണ്ടാകുമ്പോൾ ഒരു പോർമുനയ്ക്കു പകരം പല പോർമുനകളെ തിരിച്ചറിഞ്ഞു തകർക്കേണ്ടിവരുന്നതാണ് വ്യോമപ്രതിരോധത്തെ ബുദ്ധിമുട്ടിലാക്കുന്നത്.അയേൺ ഡോം ഭേദിച്ച് ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിൽ പലയിടത്തും നാശമുണ്ടാക്കിയ സാഹചര്യത്തിലാണ് സൈന്യത്തിന്റെ വിശദീകരണം. ഇസ്രയേലിൽ ഇന്നലെ 10 മിസൈലുകളാണു പതിച്ചത്. ഡസൻകണക്കിനാളുകൾക്കു പരുക്കേറ്റു.
ടെഹ്റാൻ ∙ തബ്രിസ് മേഖലയിൽ ഇസ്രയേലിന്റെ എഫ് 35 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് ഇറാൻ അവകാശപ്പെട്ടു. ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൈദ്യുതി നിലയങ്ങൾക്ക് കേടു സംഭവിച്ചു. ഹൈഫയിലെ ബസാൻ റിഫൈനറിയിൽ 3 തൊഴിലാളികൾ കൊല്ലപ്പെട്ടു. വടക്കൻ ഇസ്രയേലിൽ അപായ മുന്നറിയിപ്പ് നൽകി. ടെഹ്റാൻ യൂണിവേഴ്സിറ്റി മെഡിക്കൽ സയൻസസിന്റെ കെട്ടിടത്തിനുനേരെയുള്ള ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ 5 ഇന്ത്യൻ വിദ്യാർഥികൾക്കു നിസ്സാര പരുക്കേറ്റു. ടെഹ്റാനിലെ വിദ്യാർഥികളടക്കമുള്ള ഇന്ത്യക്കാർ തെക്കൻ നഗരമായ ക്വോമിലേക്കു മാറണമെന്ന് എംബസി നിർദേശിച്ചു.
ജറുസലം ∙ ഗാസയിൽ ഹമാസുമായി സഹകരിക്കുന്ന ചെറു ഗ്രൂപ്പായ മുജാഹിദീൻ ബ്രിഗേഡിന്റെ തലവൻ അസദ് അബു ശരീഅ ഗാസയിൽ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗ്രൂപ്പിലെ മുതിർന്ന പ്രവർത്തകനായ മഹ്മൂദ് കഹീലും നഗരത്തിൽ നടന്ന മറ്റൊരാക്രമണത്തിൽ കൊല്ലപ്പെട്ടു.
ബെയ്റൂട്ട്∙ ലബനൻ നഗരമായ ബെയ്റൂട്ടിൽ ഇസ്രയേൽ വ്യോമസേനയുടെ ശക്തമായ വ്യോമാക്രമണം. നവംബറിൽ ഇസ്രയേലും സായുധ സംഘമായ ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിർത്തൽ കരാറിനുശേഷം ഇതാദ്യമായാണ് ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേൽ സേന വൻ വ്യോമാക്രമണം നടത്തുന്നത്. ഡ്രോണുകൾ സൂക്ഷിക്കുന്ന ഹിസ്ബുല്ല താവള
സന∙ യെമനിൽ ഹൂതി വിമതരെ ലക്ഷ്യമിട്ട് യുഎസിന്റെ കനത്ത വ്യോമാക്രമണം. യെമൻ തലസ്ഥാനമായ സനയിലും പരിസര പ്രദേശങ്ങളിലുമാണ് യുഎസ് ആക്രമണം നടത്തുന്നത്. വ്യോമാക്രമണത്തിൽ ഒരു മുതിർന്ന ഹൂതി നേതാവ് കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമുദ്ര വ്യാപാരത്തിൽ നിർണായകമായ ചെങ്കടലിൽ ഹൂതി ആക്രമണം വർധിച്ചതോടെയാണ് യുഎസ് സനയിൽ വ്യോമാക്രമണം കടുപ്പിച്ചത്. സനയിൽ രാത്രി മുഴുവൻ നടന്ന ആക്രമണത്തിൽ 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
വാഷിങ്ടൻ ∙ യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ രണ്ടു ദിവസമായി യുഎസ് വ്യോമസേന നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 53 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരുക്കേറ്റു. യെമന്റെ തലസ്ഥാനമായ സനായെയും സൗദി അറേബ്യയുടെ അതിർത്തിക്കടുത്തുള്ള വിമതരുടെ ശക്തികേന്ദ്രമായ സാദ ഉൾപ്പെടെയുള്ള മറ്റ് പ്രവിശ്യകളെയും ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം.
പാക്കിസ്ഥാനിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിനു തിരിച്ചടിയായി ഇറാനിലേക്കു പാക്ക് വ്യോമാക്രമണം ഉണ്ടായതോടെ പശ്ചിമേഷ്യയിലെ പോരാട്ടമേഖല വിസ്തൃതമായിരിക്കുന്നു. മൂന്നുമാസം മുൻപ് ഇസ്രയേലിനെ ഹമാസ് ആക്രമിച്ചതോടെ തുടങ്ങിയതാണ് മേഖലയിലെ പോരാട്ടം. പ്രാദേശിക കളിക്കാരായ ഇസ്രയേൽ, ഹമാസ് നിയന്ത്രിത പലസ്തീൻ, ഇറാൻ, സിറിയ, ഇറാഖ്, ജോർദാനിലെയും ലബനനിലെയും ഹിസ്ബുല്ലകൾ, യെമനിലെ ഹൂതികൾ എന്നിവരും വിദേശശക്തികളായ യുഎസും ബ്രിട്ടനുമാണ് കളത്തിലുണ്ടായിരുന്നത്.
വാഷിങ്ടൻ ∙ ചെങ്കടലിൽ കപ്പലുകൾക്കെതിരെ ഹൂതികൾ നടത്തുന്ന ആക്രമണത്തിന് മറുപടിയുമായി യുഎസും ബ്രിട്ടനും. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസും ബ്രിട്ടനും വ്യോമാക്രമണം അഴിച്ചുവിട്ടു. ചെങ്കടലിൽ യുഎസ്
യാങ്കൂൺ ∙ മ്യാൻമറിലെ പട്ടാള ഭരണത്തിനെതിരെ പോരാടുന്ന വിമതർക്കുനേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നൂറോളം പേർ മരിച്ചതായി റിപ്പോർട്ട്. 16 കുട്ടികളടക്കം കൊല്ലപ്പെട്ടെന്നാണു വിവരം. സജെയ്ങ് മേഖലയിൽ പീപ്പിൾസ് ഡിഫൻസ് ഫോഴ്സിന്റെ (പിഡിഎഫ്) ഓഫിസ് തുറക്കുന്ന ചടങ്ങിനുനേരെയുണ്ടായ ആക്രമണത്തിലാണു
Results 1-10