Activate your premium subscription today
യുക്രെയ്ൻ–റഷ്യ സംഘർഷം വലിയൊരു യുദ്ധമായി മാറിക്കൊണ്ടിരിക്കുകയാണോയെന്ന ആശങ്കയിലാണ് ലോകം. യുക്രെയ്നും റഷ്യയും ഒരു മേശയ്ക്ക് ഇരുവശവും ഇരുന്ന് യുദ്ധത്തിനു പരിഹാരം കാണണമെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിടത്തു വരെയെത്തി നില്ക്കുന്നു കാര്യങ്ങൾ. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം നിർദേശിച്ചത്. അതേസമയം യുക്രെയ്ന് 12.5 കോടി ഡോളർ (ഏകദേശം 1048 കോടി രൂപ) മൂല്യമുള്ള പുതിയ സൈനിക പാക്കേജ് പ്രഖ്യാപിച്ച് എരിതീയിൽ എണ്ണപകരുന്ന നയമാണ് യുഎസ് സ്വീകരിച്ചത്. യുക്രെയ്ൻ ജനതയ്ക്കുള്ള യുഎസിന്റെ സുസ്ഥിരമായ പിന്തുണയാണിതെന്നാണ് വൈറ്റ് ഹൗസിന്റെ ഭാഷ്യം. സംഘർഷം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ ഇരുപക്ഷത്തിനും വ്യക്തമായ വിജയം നേടാൻ കഴിഞ്ഞിട്ടില്ല. സമാധാന ശ്രമങ്ങൾ ഏറെ നടന്നിട്ടും, കൂടുതൽ അത്യാധുനിക പോർവിമാനങ്ങളും ആയുധങ്ങളും പ്രയോഗിക്കാൻ ഒരുങ്ങുകയാണ് ഇരു രാജ്യങ്ങളും. വ്യോമശക്തിയുടെ കാര്യത്തിൽ യുക്രെയ്ൻ ഏറെ പിന്നിലാണെങ്കിലും യുഎസ് ഉൾപ്പെടുന്ന നാറ്റോ രാജ്യങ്ങളിൽ നിന്ന് കൂടുതൽ പോർവിമാനങ്ങളും എഐ ഡ്രോണുകളും മറ്റു ആയുധങ്ങളും എത്തുന്നതോടെ സംഘർഷത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റംവരും. അത്യാധുനിക പാശ്ചാത്യ പോർവിമാനങ്ങൾ, പ്രത്യേകിച്ച് യുഎസ് നിർമിത എഫ്-16 ഫൈറ്റിങ് ഫാൽക്കൺ ഏറെകാലമായി യുക്രെയ്ൻ ആവശ്യപ്പെടുന്നുണ്ട്. രണ്ട് വർഷത്തോളം നീണ്ട ചർച്ചകൾക്ക് ശേഷമാണ് യുഎസും സഖ്യകക്ഷികളും യുക്രെയ്നിന് എഫ്–16 വിമാനങ്ങൾ നൽകാൻ സമ്മതിച്ചത്, തുടർന്ന് ചില പോർവിമാനങ്ങൾ എത്തിക്കുകയും ചെയ്തു. ഇതിനിടെ എഫ്-16 വെടിവച്ച് വീഴ്ത്തുന്ന ആദ്യത്തെ റഷ്യൻ പൈലറ്റിന് 1.5 കോടി റൂബിൾ (ഏകദേശം 13.76 കോടി രൂപ) നൽകുമെന്ന് റഷ്യൻ കമ്പനിയായ ഫോറസ് പ്രഖ്യാപിക്കു വരെ ചെയ്തു. എന്നാൽ എഫ്-16 വിമാനങ്ങളുടെ വരവ് യുക്രെയ്നിന് അനുകൂലമായി മാറുമോ? യുദ്ധത്തിന്റെ ഗതിയിൽ മാറ്റം വരുത്തുന്ന ഒരു ‘ഗെയിം ചെയ്ഞ്ചർ’ ആയിരിക്കുമോ എഫ്–16? പരിശോധിക്കാം.
തായ്പേയി ∙ പാരിസ് ഒളിംപിക്സിൽനിന്ന് മെഡൽത്തിളക്കവുമായി തിരിച്ചെത്തിയ താരങ്ങൾക്ക് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ രാജകീയ സ്വീകരണമൊരുക്കി തയ്വാൻ. പാരിസിൽനിന്ന് താരങ്ങളെയും വഹിച്ചുകൊണ്ടെത്തിയ ചാർട്ടേഡ് വിമാനത്തിന്, പ്രസിഡന്റിന്റെ പ്രത്യേക നിർദ്ദേശപ്രകാരം മൂന്ന് എഫ്–16 യുദ്ധവിമാനങ്ങളാണ്
തായ്പേയ് (തായ്വാൻ)∙ പരിശീലനത്തിനിടെ കാണാതായതോടെ എല്ലാ എഫ്16 യുദ്ധവിമാനങ്ങളും തിരിച്ചു വിളിച്ച് തായ്വാന്. സുരക്ഷാ പരിശോധനയ്ക്കായിട്ടാണ് വിമാനങ്ങൾ തിരികെ വിളിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു... Taiwan Grounds F-16 Fighter Jets After One Goes Missing During Training
ഒസ്ലോ ∙ റഷ്യയുമായുള്ള യുദ്ധം തുടരുന്നതിനിടെ യുക്രെയ്നു എഫ്–16 യുദ്ധവിമാനങ്ങൾ നൽകാൻ നാറ്റോ അംഗമായ നോർവെ. പ്രധാനമന്ത്രി ജൊനാസ് ഗർസ്ത്രെ യുക്രെയ്ൻ തലസ്ഥാനമായ കീവ് സന്ദർശിച്ചതിനു പിന്നാലെയാണു തീരുമാനമെന്നാണു റിപ്പോർട്ട്. നെതർലൻഡ്സിനും ഡെന്മാർക്കിനും ശേഷം യുക്രെയ്ന് എഫ്–16 വിമാനങ്ങൾ കൈമാറുന്ന
പോര്‍വിമാനങ്ങള്‍ പറത്തുന്ന പൈലറ്റുമാര്‍ക്ക് ബഹിരാകാശ സഞ്ചാരികള്‍ക്ക് സമാനമായ രീതിയില്‍ മസ്തിഷ്കത്തില്‍ മാറ്റങ്ങളുണ്ടാവുന്നുവെന്ന് പഠനം. എഫ് 16 പോര്‍വിമാനങ്ങള്‍ പറത്തുന്ന പൈലറ്റുമാര്‍ക്കിടയില്‍ നടത്തിയ പഠനമാണ് ഇങ്ങനെയൊരു താരതമ്യത്തിലേക്ക് ഗവേഷകരെ എത്തിച്ചിരിക്കുന്നത്. ഫ്രോണ്ടിയേഴ്സ് ഇന്‍
അമേരിക്കയുടെ ഏറ്റവും ആധുനിക പോര്‍വിമാനമായ എഫ്-35ല്‍ വീണ്ടും ചൈനീസ് നിര്‍മിത ഭാഗങ്ങള്‍ കണ്ടെത്തി. തങ്ങളുടെ പോര്‍വിമാനത്തിലെ ചൈനീസ് നിര്‍മിത വസ്തു സുരക്ഷാ വീഴ്ചയായാണ് വാഷിങ്ടണ്‍ കണക്കാക്കുന്നത്. ഇതോടെ പുതിയ എഫ്–35 വിമാനങ്ങളുടെ വിതരണം സെപ്റ്റംബര്‍ ഏഴ് മുതല്‍ പെന്റഗണ്‍
ഏഷ്യയിൽ മറ്റൊരു തന്ത്രപരമായ നീക്കം ലക്ഷ്യമിട്ട് അമേരിക്ക വീണ്ടും പാക്കിസ്ഥാനെ സഹായിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നു. ആയുധക്കച്ചവടം തന്നെയാണ് പ്രധാന ലക്ഷ്യം. പാക്ക് വ്യോമസേനയുടെ പ്രധാന യുദ്ധവിമാനമായ എഫ്-16 ന് സഹായം നൽകുന്നതിനാണ് അമേരിക്ക അനുമതി നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം
ട്രംപിന് പാക്കിസ്ഥാനോട് ഉണ്ടായിരുന്ന അയിത്തം മാറ്റിവയ്ക്കാൻ ബൈഡൻ തീരുമാനിക്കുമ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയ ട്രാക്കിലേക്കു മാറുകയാണെന്നു കരുതേണ്ടിയിരിക്കുന്നു. ചൈനയ്ക്കെതിരെ തന്ത്രപ്രധാന രാജ്യമായി യുഎസ് കാണുന്ന ഇന്ത്യയോട് ഇങ്ങനൊരു ചതിവ് എന്തിനു ചെയ്തു?... US Pak F-16 Deal, India's concern, US - Pakistan F-16 Deal, F-16 Fighter Jet, Ayman Al Zawahiri, Terrorism
ന്യൂഡൽഹി ∙ പാക്കിസ്ഥാന്റെ എഫ്–16 യുദ്ധവിമാനങ്ങൾ നവീകരിക്കുന്നത് ഉൾപ്പെടെയുള്ള സാങ്കേതിക സഹായങ്ങൾക്കായി 450 മില്യൻ യുഎസ് ഡോളറിന്റെ വിപുലമായ പാക്കേജിന് അംഗീകാരം നൽകിയതിൽ അമേരിക്കയെ പ്രതിഷേധമറിയിച്ച് ഇന്ത്യ. യുഎസ് വിദേശകാര്യ അസി. സെക്രട്ടറി (തെക്ക്, മധ്യേഷ്യ) ഡോണൾഡ് ലൂവിനെയാണ് ഇന്ത്യ പ്രതിഷേധം
ലോകത്തിലെ ഏറ്റവും വേഗമുള്ള പോര്‍വിമാനങ്ങള്‍ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്ത് അമേരിക്കന്‍ കമ്പനിയായ ബോയിങ്. ചൈനയുടെ ജെ 16 പോര്‍വിമാനങ്ങളെ ആകാശയുദ്ധങ്ങളില്‍ നിഷ്പ്രഭമാക്കാന്‍ ശേഷിയുള്ളതാണ് ബോയിങ്ങിന്റെ എഫ് 15 ഇഎക്സ് പോര്‍വിമാനങ്ങള്‍. പുത്തന്‍ പോര്‍വിമാനങ്ങള്‍ക്കായി ഇന്ത്യന്‍ വ്യോമസേന ക്ഷണിച്ച കരാറില്‍
Results 1-10 of 11