Activate your premium subscription today
ശ്രീനഗർ ∙ ജമ്മു കശ്മീരിലെ ഉധംപുരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പഹൽഗാം ആക്രമണത്തിനു ശേഷമുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണ ശ്രമമാണിത്. കരസേന ഉദ്യോഗസ്ഥരും ജമ്മു കശ്മീർ പൊലീസും ചേർന്നാണ് ഭീകരരെ നേരിടുന്നത്.
ശ്രീനഗർ ∙ ഇന്ത്യ– പാക്കിസ്ഥാൻ അതിർത്തി ഗ്രാമമായ ജമ്മു കശ്മീരിലെ ലാമിൽ ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാല (ഇഗ്നു) അസിസ്റ്റന്റ് പ്രഫസറെ സൈനികർ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കരസേന. ഇഗ്നു പ്രഫസർ ലിയാഖത് അലിയെ പ്രകോപനമില്ലാതെ സൈനികർ മർദിച്ചെന്നാണ് പരാതി. അതേസമയം, പരിശോധനയ്ക്ക് ഇടയിൽ സൈനികരുടെ ആയുധം ലിയാഖത് അലി പിടിച്ചെടുക്കാൻ ശ്രമിച്ചതാണ് സൈനികരെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
തഹാവൂർ റാണ– ഈയൊരൊറ്റപ്പേര് ഇന്ത്യയെ ഓർമിപ്പിക്കുന്നത് 2008 നവംബർ 26ന് മുംബൈയുടെ നെഞ്ചിൽവീണ നിരപരാധികളുടെ ചോരയെയാണ്. തോർന്നു തീരാത്ത കണ്ണീരിന്റെ ഉപ്പു പുരണ്ടു നീറുന്ന, ഇനിയുമുണങ്ങാത്തൊരു മുറിവിനെയാണ്. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ, മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളിലൊരാളായ തഹാവൂർ റാണയെ ഇന്ത്യയിലെത്തിക്കാനായത് രാജ്യത്തിന്റെ നേട്ടമാണ്. അതിൽ ഏറെ സന്തോഷവാനാണ് കണ്ണൂർ ജില്ലയിലെ അഴീക്കോട് കണ്ണോത്തെ പി.വി.മനേഷ്. മുംബൈയിൽ ഭീകരരെ നേരിട്ട എൻഎസ്ജി (നാഷനൽ സെക്യൂരിറ്റി ഗാർഡ്) കമാൻഡോ ടീമിലെ അംഗമായിരുന്നു മനേഷ്.
ഹൈദരാബാദ്∙ ഉന്നംപിടിച്ച് നിമിഷ നേരം കൊണ്ട് എതിരാളികളുടെ ആയുധങ്ങളെ ചുട്ട് ചാമ്പലാക്കുന്ന അത്യുഗ്ര ശേഷിയുള്ള ലേസർ അധിഷ്ഠിത ആയുധം വികസിപ്പിച്ച് ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). 30 കിലോവാട്ട് ശക്തിയുള്ള ലേസർ അധിഷ്ഠിത ആയുധമാണ് ഡിആർഡിഒ വികസിപ്പിച്ചിരിക്കുന്നത്. ഇതുപയോഗിച്ച് എതിരാളികളുടെ വിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവയെ നിർവീര്യമാക്കാൻ സാധിക്കും.
ന്യൂഡൽഹി ∙ മ്യാൻമറിലെ ഭൂകമ്പരക്ഷാദൗത്യങ്ങളിൽ ചെറുറോബട്ടുകളെയും നാനോ ഡ്രോണുകളെയും നിയോഗിച്ച് ഇന്ത്യൻ ആർമി. തകർന്നു കിടക്കുന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ആളുകളും മറ്റും കുടുങ്ങി കിടപ്പുണ്ടോ എന്നു കണ്ടെത്തുന്നതിനാണു നായയുടെ രൂപത്തിലുള്ള ചെറു റോബട്ടുകളെ നിയോഗിച്ചത്. ഇതാദ്യമായാണു കരസേന രക്ഷാദൗത്യങ്ങൾക്കായി റോബട്ടുകളെയും നാനോ ഡ്രോണുകളെയും ഉപയോഗിക്കുന്നത്. കഴിഞ്ഞ 28നു മ്യാൻമറിൽ നടന്ന ഭൂകമ്പത്തിൽ 3600 പേരാണു കൊല്ലപ്പെട്ടത്. ദുരന്തത്തിൽ സഹായവുമായി എത്തിയ ആദ്യ രാജ്യം ഇന്ത്യയായിരുന്നു.
കോട്ടയം ∙ കേരള പൊലീസിനു കരസേന സൗജന്യമായി അനുവദിച്ച 5000 എസ്എൽആർ (സെൽഫ് ലോഡിങ് റൈഫിൾസ്) തോക്കുകളുമായി സംഘം പുറപ്പെട്ടു. 17നോ 18നോ തിരുവനന്തപുരത്ത് എത്തും. പട്ടാളം ഉപയോഗിച്ച തോക്കുകൾ ജബൽപുരിലെ കേന്ദ്ര ആയുധ ഡിപ്പോയിൽ നിന്ന് 250 തടിപ്പെട്ടികളിലാക്കിയാണു കൊണ്ടുവരുന്നത്.
ശ്രീനഗർ∙ ജമ്മു കശ്മീരിലെ അഖ്നൂരിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ആക്രമണത്തിൽ ഒരു സൈനികന് വീരമൃത്യ. ഭീകരർക്ക് നുഴഞ്ഞുകയറാൻ വേണ്ടി പാക് സൈന്യം വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. നിയന്ത്രണ രേഖ മറികടന്ന് നുഴഞ്ഞുകയറിയ ഭീകരരെ കണ്ടെത്താൻ ഉധംപൂർ, കിഷ്ത്വാർ ജില്ലകളിലായി സുരക്ഷാ സേന തിരച്ചിൽ നടത്തുകയാണ്.
ന്യൂഡൽഹി∙ ഭൂകമ്പം കനത്ത നാശം വിതച്ച മ്യാൻമറിലെ 16,000 ഇന്ത്യക്കാർ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദുരിതാശ്വാസ വസ്തുക്കളുമായി 4 നാവികസേന കപ്പലുകളും 2 വിമാനങ്ങളുംകൂടി മ്യാൻമറിലേക്ക് അയക്കും. മൂന്നാമത്തെ എൻ.ഡി.ആർ.എഫ് സംഘം ഉടൻ പുറപ്പെടുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദുരന്ത ഭൂമിയിൽ ഇന്ത്യൻ സൈന്യം താൽക്കാലിക ആശുപത്രി സ്ഥാപിക്കും. അതിനായി 118 അംഗ മെഡിക്കൽ സംഘം ആഗ്രയിൽനിന്നു പുറപ്പെട്ടു എന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം 15 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി വ്യോമസേന വിമാനം യാങ്കൂണിൽ എത്തിയിരുന്നു.
ഇന്ത്യൻ സൈന്യത്തിനു കരുത്തു പകരാൻ ബെമ്ൽ തദ്ദേശീയമായി നിർമിച്ച ഹൈ മൊബിലിറ്റി വാഹനമായ 12 x 12 ടട്രാ കൂടിയെത്തുന്നു. പൂർണമായി പാലക്കാട് കഞ്ചിക്കോട് ബെമ്ൽ പ്ലാന്റിൽ നിർമിച്ച വാഹനം ഉടൻ സൈന്യത്തിനു കൈമാറും.
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, ഡോർണിയർ (ഡോ-228) വിമാനങ്ങൾ, ചേതക് ഹെലികോപ്റ്ററുകൾ, ഫാസ്റ്റ് ഇന്റർസെപ്റ്റർ ബോട്ടുകൾ, ഭാരം കുറഞ്ഞ ടോർപ്പിഡോകൾ എന്നിങ്ങനെയുള്ള നിരവധി പ്രതിരോധ ഉപകരണങ്ങൾ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ
Results 1-10 of 704