Activate your premium subscription today
മുംബൈ∙ ലോകത്തെ പ്രധാന നാവിക ശക്തിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും വിശ്വാസ്യതയും ഉത്തരവാദിത്തവുമുള്ള പങ്കാളിയായി ലോകം രാജ്യത്തെ അംഗീകരിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഐഎൻഎസ് നീലഗിരി, ഐഎൻഎസ് സൂറത്ത്, മുങ്ങിക്കപ്പൽ ഐഎൻഎസ് വാഗ്ഷീർ എന്നീ യുദ്ധക്കപ്പലുകൾ രാജ്യത്തിനു സമർപ്പിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ നിർമിച്ച 3 യുദ്ധക്കപ്പലുകൾ ആദ്യമായാണ് ഒരുമിച്ചു കമ്മിഷൻ ചെയ്യുന്നത്. മൂന്നും നിർമിച്ചത് മുംബൈയിലെ മസ്ഗാവ് ഡോക്കിലാണ്.
കൊച്ചി∙ 25000 കോടി രൂപയുടെ ലഹരിമരുന്നു കേരള തീരത്തു നിന്നു പിടികൂടിയ കേസിലെ പ്രതിയായ ഇറാൻ പൗരൻ സുബൈറിനെ വിചാരണക്കോടതി വിട്ടയച്ചു. 2023ലാണ് ഇന്ത്യൻ നേവി സുബൈറിനെ പിടികൂടിയത്. കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജൻസിയായ എൻസിബിയാണു കേസ് റജിസ്റ്റർ ചെയ്തു പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചത്. 2525 കിലോഗ്രാം രാസലഹരി പദാർഥവും പിടികൂടിയിരുന്നു.
മുംബൈ∙ ഇന്ത്യൻ സൈന്യത്തിനു കരുത്തായി കൂടുതൽ പടക്കപ്പലുകൾ. യുദ്ധക്കപ്പലുകളായ ഐഎൻഎസ് സൂറത്ത്, ഐഎൻഎസ് നീലഗിരി, മുങ്ങിക്കപ്പൽ ഐഎൻഎസ് വാഗ്ഷീർ എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാജ്യത്തിനു സമർപ്പിക്കും. രാവിലെ ദക്ഷിണ മുംബൈയിലെ നേവൽ ഡോക്യാഡിലാണ് പരിപാടി. വൈകിട്ട് അഞ്ചിന് നവിമുംബൈയിലെ ഖാർഘറിൽ
പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് രക്ഷക് പ്ലസ് പദ്ധതി. ഈ പദ്ധതിയുടെ ആനൂകൂല്യങ്ങള്‍ ബാങ്ക് പുതുക്കിയിട്ടുണ്ട്. പിഎന്‍ബി രക്ഷക് പ്ലസ് ഒരു കോടി രൂപയില്‍ കൂടുതലുള്ള ആഗോള അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടെയുള്ള സമഗ്രമായ ആനുകൂല്യങ്ങളാണ്
മുംബൈ ∙ നഗരത്തെ നടുക്കിയ ബോട്ടപകടത്തിൽ ആദ്യഘട്ടത്തിൽ രക്ഷകരായത് 3 സിഐഎസ്എഫ് ജവാൻമാർ. സിഐഎസ്എഫ് പട്രോളിങ് ബോട്ടായ ഷെറ-1 ൽ കുതിച്ചെത്തിയ ജവാൻമാർ കടലിൽ വീണ 35 പേരെയാണു രക്ഷിച്ചത്. ഗേറ്റ്വേ ഓഫ് ഇന്ത്യയിൽനിന്ന് എലിഫന്റാ ദ്വീപിലേക്കു നൂറിലധികം യാത്രക്കാരുമായി പോവുകയായിരുന്ന നീൽകമൽ യാത്രാബോട്ട് ഇന്ത്യൻ നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചതിനെ തുടർന്നാണ് ബുച്ചർ ദ്വീപിന് സമീപം മറിഞ്ഞത്.
മോസ്കോ ∙ റഷ്യയും യുക്രെയ്നും തമ്മിൽ കടുത്ത യുദ്ധം തുടരുമ്പോഴും ഇരു രാജ്യങ്ങളുടെയും പരോക്ഷ സഹകരണത്തോടെ യുദ്ധക്കപ്പൽ സ്വന്തമാക്കി ഇന്ത്യ. ഇന്ത്യൻ നാവിക സേനയ്ക്കായി റഷ്യ നിർമിച്ച ഐഎൻഎസ് തുശീൽ എന്ന തൽവാർ ക്ലാസ് യുദ്ധക്കപ്പലിന്റെ എൻജിനുകൾ, ഗ്യാസ് ടർബൈനുകൾ എന്നിവ ഉണ്ടാക്കിയത് യുക്രെയ്നിലാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തിങ്കളാഴ്ച മോസ്കോയിൽ എത്തിയപ്പോൾ കപ്പൽ റഷ്യ ഇന്ത്യയ്ക്കു കൈമാറി.
കൊച്ചി∙ രണ്ടു പതിറ്റാണ്ടു കാലം ഇന്ത്യൻ സമുദ്ര മേഖലയിൽ നാവികസേനയുടെ ചാരക്കണ്ണുകളായിരുന്ന ‘സെർചർ’ ആളില്ലാ വിമാനങ്ങൾ ‘വിരമിക്കുന്നു’. ഇസ്രയേൽ നിർമിത മൂന്നാം തലമുറ യുഎവികളായ(അൺമാൻഡ് ഏരിയൽ വെഹിക്കിൾ), ഐഎഐ സെർചർ എംകെ 2 വിഭാഗത്തിലെ 3 വിമാനങ്ങളെയാണു ഡീ–ഇൻഡക്ട് ചെയ്യുന്നത്. ദക്ഷിണ നാവിക കമാൻഡിനു കീഴിൽ
ന്യൂഡൽഹി ∙ റഷ്യയിൽ നിർമിച്ച ഇന്ത്യൻ യുദ്ധക്കപ്പൽ ഐഎൻഎസ് തുശീലിനെ നയിക്കുന്നത് മലയാളി നാവികസേനാ ഉദ്യോഗസ്ഥൻ. ഇന്നലെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ റഷ്യയിൽ കമ്മിഷൻ ചെയ്ത കപ്പലിന്റെ കമാൻഡിങ് ഓഫിസർ പത്തനംതിട്ട കുമ്പനാട് സ്വദേശി ക്യാപ്റ്റൻ പീറ്റർ വർഗീസാണ്.
കൊച്ചി∙ ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കുന്ന യുദ്ധക്കപ്പലുകൾ നിർമിക്കുന്നതു നാവികസേനയുടെ ഗൗരവ പരിഗണനയിലെന്നു ദക്ഷിണനാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ വി. ശ്രീനിവാസ്. ഇത്തരം കപ്പലുകൾ നിർമിക്കുന്നതു സംബന്ധിച്ചു കൊച്ചിൻ ഷിപ്യാഡുമായി ചർച്ച നടക്കുന്നുണ്ട്. സേന കൂടുതൽ പരിസ്ഥിതി സൗഹൃദമാകുന്നതിന്റെ ഭാഗമായി
കൊച്ചി ∙ രാജ്യത്തിന്റെ വിമാനവാഹിനി ഐഎൻഎസ് വിക്രമാദിത്യയുടെ റീഫിറ്റിനായി 1207.5 കോടി രൂപയുടെ കരാറൊപ്പിട്ടു കൊച്ചിൻ ഷിപ്യാർഡ്. ശനിയാഴ്ചയാണു പ്രതിരോധ മന്ത്രാലയവുമായി ഷോർട്ട് റീഫിറ്റ് ആൻഡ് ഡ്രൈ ഡോക്കിങ്(എസ്ആർഡിഡി) കരാർ ഒപ്പിട്ടത്. കപ്പലിന്റെ മൂന്നാമത്തെ റീഫിറ്റാണ് ഇത്. ഇതിനായി ഒരാഴ്ച മുൻപു തന്നെ വിക്രമാദിത്യ കൊച്ചി തുറമുഖത്ത് എത്തിയിട്ടുണ്ട്.
Results 1-10 of 403