Activate your premium subscription today
ഇന്ത്യ–പാക്ക് സംഘർഷത്തിൽ, രാജ്യത്തിന്റെ തദ്ദേശ നിർമിത വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടുന്ന കാരിയർ ഗ്രൂപ്പിന്റെ (വിമാനവാഹിനി വ്യൂഹം) ദൗത്യമെന്തായിരുന്നു? ഇരു രാജ്യങ്ങളും തമ്മിലുള്ള ആകാശയുദ്ധം കൊടുമ്പിരിക്കൊണ്ട ദിനങ്ങളിൽ ഏറെ ആവർത്തിക്കപ്പെട്ട ചോദ്യമാണിത്. ആകാശയുദ്ധത്തിൽ വിക്രാന്തിൽ നിന്നുള്ള വിമാനങ്ങൾ പങ്കെടുത്തുവെന്നും കറാച്ചി തുറമുഖം തകർത്തുവെന്നും ഉൾപ്പെടെയുള്ള അഭ്യൂഹങ്ങൾക്കും പഞ്ഞമൊന്നുമുണ്ടായിരുന്നില്ല. പ്രതിരോധ മന്ത്രാലയം സ്ഥിരീകരിക്കാൻ തയാറാകാതിരുന്ന ഈ റിപ്പോർട്ടുകളൊന്നും സത്യമായിരുന്നില്ലെന്നു പിന്നീടു വ്യക്തമായി. സംഘർഷത്തെപ്പറ്റിയുള്ള ഒട്ടേറെ വിവരങ്ങൾ മൂന്നു സേനകളുടെയും സംയുക്ത പത്രസമ്മേളനങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നുവെങ്കിലും വിക്രാന്തിനെപ്പറ്റി അധികമൊന്നും പറയാൻ നാവികസേന തയാറായിരുന്നില്ല. പൂർണയുദ്ധസജ്ജമായ വിക്രാന്ത് അറബിക്കടലിലെ തന്ത്രപ്രധാന മേഖലയിൽ, സംഘർഷത്തിൽ ആവശ്യമെങ്കിൽ ഇടപെടാൻ തക്ക ദൂരത്തായി വിന്യസിച്ചിരുന്നു എന്ന വിവരം മാത്രമാണു നാവികസേന പുറത്തുവിട്ടത്. എന്തായിരുന്നു വിക്രാന്തിന്റെ ചുമതല ? എവിടെ ആയിരുന്നു വിക്രാന്ത് ആ ദിവസങ്ങളിൽ.
കൊച്ചി∙ ഇന്ത്യയുടെ വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിന്റെ ‘ലൊക്കേഷൻ’ ചോദിച്ചു കൊച്ചി നാവിക ആസ്ഥാനത്തേക്ക് വിളിച്ച മുജീബ് റഹ്മാൻ ഹാജരാക്കിയ മാനസികാരോഗ്യ സർട്ടിഫിക്കറ്റിന്റെ നിജസ്ഥിതി പൊലീസും കേന്ദ്ര ഏജൻസികളും അന്വേഷിക്കുന്നു. ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നതു മൂലമുള്ള മനോവിഭ്രാന്തിക്കു ചികിത്സ തേടുന്ന വ്യക്തിയാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റാണ് ഇയാൾ ഹാജരാക്കിയത്. ഈ സർട്ടിഫിക്കറ്റിൽ സംശയം തോന്നിയാണു അന്വേഷണ സംഘം കൂടുതൽ പരിശോധനയിലേക്കു നീങ്ങുന്നത്.
കൊച്ചി ∙ പാക്കിസ്ഥാനുമായുള്ള സംഘർഷം രൂക്ഷമായിരിക്കെ ഐഎൻഎസ് വിക്രാന്ത് എവിടെയാണെന്ന് അന്വേഷിച്ചയാൾ കസ്റ്റഡിയിൽ. കോഴിക്കോട് സ്വദേശി മുജീബ് റഹ്മാനെയാണ് കൊച്ചി ഹാർബർ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യയുടെ വിമാനവാഹിനി കപ്പലാണ് കൊച്ചിൻ ഷിപ്യാർഡിൽ നിർമിച്ച ഐഎൻഎസ് വിക്രാന്ത്.
ഒരു ചെറുനഗരത്തിനു വേണ്ടതിലും അധികം സൗകര്യങ്ങളുള്ള, 14 നിലകളുള്ള ഒരു കൂറ്റൻ കെട്ടിട സമുച്ചയം പോലെയാണ് ഐഎൻഎസ് വിക്രാന്ത്. രാത്രിയും പകലും വിമാനങ്ങളിറങ്ങുന്ന സുസജ്ജമായ ആയുധത്താവളമായ വിക്രാന്തെന്ന ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനി സമുദ്രത്തിൽ ശത്രുരാജ്യങ്ങൾക്ക് ഇതൊരു പേടിസ്വപ്നമാണ്. വെറുമൊരു കപ്പൽ
ന്യൂഡൽഹി∙ അറബിക്കടലില്‍ പാക്ക് തീരത്തോടു ചേര്‍ന്നു നാവിക അഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്ഥാന്. മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്കു നീങ്ങിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നാവികസേനയ്ക്കായി 26 റഫാൽ എം യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യയും ഫ്രാൻസുമായി 63,000 കോടിയുടെ കരാർ ഉടൻ ഒപ്പിടാൻ പോകുന്നു എന്നതായിരുന്നു ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. 9 ദിവസത്തെ ഒളിച്ചുകളിക്കു ശേഷം പൊലീസിന്റെ പിടിയിലായ രാസലഹരി കേസ് പ്രതി ആൽവിന്റെ ജീവിത കഥ
ന്യൂഡൽഹി∙ നാവികസേനയ്ക്കായി 26 റഫാൽ എം യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ. ഫ്രാന്‍സുമായി 63,000 കോടിയുടെ കരാർ ഉടൻ ഒപ്പിടുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. നാവികസേനയുടെ ഐഎന്‍എസ് വിക്രാന്തിലായിരിക്കും 26 റഫാൽ വിമാനങ്ങൾ വിന്യസിക്കുക.
ഫ്രാൻസിൽ നിന്ന് റഫാൽ മറീൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള മെഗാ കരാറിന് അനുമതി നൽകി കേന്ദ്രസർക്കാർ. കരാർ പ്രകാരം ഇന്ത്യയുടെ നാവികസേനയ്ക്ക് വേണ്ടി 26 റഫാൽ മറീൻ യുദ്ധവിമാനങ്ങളാണ് ഫ്രാൻസ് കൈമാറുക. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിതല സമിതി (Cabinet Committee on
ഇന്ത്യന്‍ നാവികസേനയുടെ വ്യത്യസ്ത പടക്കപ്പലുകളുടെ നിയന്ത്രണ ചുമതലയിലെത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സഹോദരങ്ങള്‍. കമാന്‍ഡര്‍ പ്രേര്‍ന ദോസ്തലേയും കമാന്‍ഡര്‍ ഇഷാന് ദോസ്തലേയുമാണ് ഇന്ത്യയില്‍ ആദ്യമായി യുദ്ധക്കപ്പലുകളുടെ കമാന്‍ഡര്‍ സ്ഥാനത്തെത്തിയ സഹോദരങ്ങള്‍. വെസ്റ്റേണ്‍ കമാന്‍ഡിനു കീഴില്‍ കമാന്‍ഡര്‍
ഒരു വർഷം മുൻപ് വെറും 435 രൂപയായിരുന്ന കൊച്ചിൻ ഷിപ്യാഡിന്റെ ഓഹരി വില, 2024 ജൂലൈ 8ന് സർവകാല റെക്കോർഡായ 2979.45 രൂപയിൽ എത്തിയിരുന്നു. ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 1800 രൂപ നിലവാരത്തിൽ. ഒരു വർഷം മുൻപ് 11,000 കോടി രൂപയ്ക്കടുത്തായിരുന്ന വിപണിമൂല്യം (മാർക്കറ്റ് കാപ്പിറ്റലൈസേഷൻ) ജൂലൈ എട്ടിന് കുതിച്ചുകയറിയത് 78,350 കോടി രൂപയിലേക്കും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കേരളം ആസ്ഥാനമായ ഏറ്റവും വലിയ കമ്പനിയെന്ന നേട്ടമാണ് അന്ന് മുത്തൂറ്റ് ഫിനാൻസിനെ പിന്തള്ളി കൊച്ചി കപ്പൽശാല സ്വന്തമാക്കിയത്. പക്ഷേ, നിലവിൽ വിപണിമൂല്യമുള്ളതാകട്ടെ 48,000 കോടി രൂപ നിലവാരത്തിൽ. സ്ഥാനം കല്യാൺ ജ്വല്ലേഴ്സിനും ഫാക്ടിനും പിന്നിലായി നാലാമതും. കഴിഞ്ഞ 5 വർഷത്തിനിടെ 900 ശതമാനത്തിന് മുകളിലും ഒരുവർഷത്തിനിടെ 200 ശതമാനത്തിന് മുകളിലും നേട്ടം (റിട്ടേൺ) നിക്ഷേപകർക്ക് സമ്മാനിച്ച കൊച്ചിൻ ഷിപ്യാഡ് ഓഹരികൾക്ക് ഇപ്പോൾ എന്തുപറ്റി? കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരി വില താഴേക്കുപോയത് 22 ശതമാനമാണ്. ഈ മിനിരത്ന കമ്പനിയുടെ ഓഹരി വിലയിലെ ഇടിവ് താൽകാലികമാണോ? അതോ, കാത്തിരിക്കുന്നത് കൂടുതൽ ഇടിവോ?
Results 1-10 of 77