Activate your premium subscription today
ന്യൂഡൽഹി∙ രാജ്യതലസ്ഥാനമായ ഡൽഹി ലക്ഷ്യമിട്ടെത്തിയ സ്ലീപ്പർ സംഘത്തെ രഹസ്യാന്വേഷണ ഏജൻസികൾ തകർത്തെന്ന് റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ അതീവ രഹസ്യ ഓപ്പറേഷനിലൂടെയാണ് പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ സ്ലീപ്പർ സംഘത്തെ പിടികൂടിയത്. ഇവർക്ക് പാക്ക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാക്ക് ചാരസംഘടനയായ ഇന്റർ–സർവീസസ് ഇന്റലിജന്സിന്റെ (ഐഎസ്ഐ) തലപ്പത്ത് ഏറ്റവും കുറവു കാലം ഇരുന്ന വ്യക്തി. അത്തരമൊരു നാണക്കേടിന്റെ ചരിത്രമുണ്ട്, ഇപ്പോൾ ഫീൽഡ് മാർഷലായി ഉയർത്തപ്പെട്ട ജനറൽ അസിം മുനീറിന്. ഐഎസ്ഐ തലപ്പത്തേക്ക് മുനീറിനെ നിയമിക്കുന്നത് 2018ൽ പ്രധാനമന്ത്രിയായിരിക്കെ ഇമ്രാൻ ഖാനാണ്. എന്നാൽ ഒൻപതു മാസത്തിനിപ്പുറം ഇതേ ഇമ്രാൻ ഖാൻതന്നെ ഇയാളെ പുറത്താക്കി. ഇമ്രാന്റെ ഭാര്യ ബുഷ്റ ബീവിയുടെ പേരിലുള്ള അഴിമതിക്കേസിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നതിനായിരുന്നു ഇത്. പുറത്താക്കപ്പെട്ട മുനീർ അണിയറയിൽ കരുക്കൾ നീക്കുകയായിരുന്നു. അത് ലക്ഷ്യം കണ്ടത് 2022 ഏപ്രിലിൽ. സൈന്യത്തിന്റെ പിന്തുണയോടെ നടന്ന വമ്പൻ അട്ടിമറിയിൽ ഇമ്രാന്റെ പ്രധാനമന്ത്രിസ്ഥാനം തെറിച്ചു. ആ വർഷം നവംബറിൽ മുനീർ കരസേന മേധാവിയായി. അധികം വൈകാതെ ഇമ്രാൻ ജയിലിലുമായി. നിലവിൽ 14 വർഷത്തെ ജയിൽ ശിഷ അനുഭവിക്കുകയാണ് ഇമ്രാൻ. ഭാര്യ ബുഷ്റയും അഴിമതിക്കേസിൽ ശിക്ഷ അനുഭവിക്കുകയാണ്. 2019ൽ പുൽവാമയിൽ ഭീകരാക്രമണം നടക്കുമ്പോൾ ഐഎസ്ഐ തലപ്പത്ത് മുനീറായിരുന്നു. വർഷങ്ങൾക്കിപ്പുറം പഹൽഗാം ഭീകരാക്രമണം നടക്കുമ്പോൾ പാക്ക് കരസേന മേധാവിയും മുനീറാണ്. ഇതിനെ സ്വഭാവികമെന്നു പറഞ്ഞ് തള്ളിക്കളയാൻ ഇന്ത്യ ഒരുക്കമല്ല. ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനേറ്റ നാണക്കേടിനിടയിലാണ് ഫീൽഡ് മാർഷൽ പദവിയിലേക്ക് മുനീർ എത്തിയിരിക്കുന്നത്. പട്ടാളത്തിനു സംഭവിച്ച നാണക്കേട് മറയ്ക്കാനുള്ള പാക്ക് തന്ത്രമായി ഇതിനെ കണക്കാക്കുന്നവരും ഏറെ. സൈന്യത്തിലും പാക്ക് സുപ്രീംകോടതിയിലും വരെ തന്റെ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന വിധം നിയമനിർമാണങ്ങളിൽ വരെ ഇടപെട്ടാണ് മുനീറിന്റെ ‘ഭരണം’. 2027 വരെ തനിക്ക് കാലാവധി ‘സ്വയം നീട്ടിയുള്ള’ നിയമനിർമാണവും ഇതിനിടെ ഇയാൾ നടത്തിയിരുന്നു. പാക്കിസ്ഥാനിലെ സൈനിക– രാഷ്ട്രീയ– നിയമ മേഖലയിൽ മാത്രമല്ല, പാക്ക് സമ്പദ്വ്യവസ്ഥയെ രക്ഷിക്കാനുള്ള ശ്രമങ്ങളിലും ഇയാൾ പങ്കാളിയാണ്. എന്നാൽ അതിനിടെ ബലൂചിസ്ഥാനിൽനിന്നുൾപ്പെടെ വിമതരുടെ ആക്രമണവും ട്രെയിൻ തട്ടിയെടുക്കലും ഉൾപ്പെടെയുള്ള നാണക്കേട് വേറെയും.
യുട്യൂബിലെ മിന്നും താരമാണ് ഹരിയാനയിലെ ഹിസാർ സ്വദേശിനി ജ്യോതി മൽഹോത്ര. 33 വയസ്സുകാരിയായ ജ്യോതിക്ക് 3.77 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള ‘ട്രാവൽ വിത്ത് ജോ’ എന്ന യുട്യൂബ് ചാനലും 1.32 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടുമുണ്ട്. പക്ഷേ ജ്യോതി ഇപ്പോൾ വാർത്തകളിൽ നിറയുന്നത് സമൂഹമാധ്യമത്തിലെ ഇടപെടലിന്റെ പേരിൽ അല്ല, മറിച്ച് ഇന്ത്യയിലെ നിർണായക സുരക്ഷാ വിവരങ്ങൾ പാക്കിസ്ഥാനി ചാര ശൃംഖലയ്ക്ക് ചോർത്തി നൽകിയതിനാണ്. എന്താണ് ഇന്ത്യക്കാരിയായ ജ്യോതിക്ക് പാക്കിസ്ഥാനി ചാര ശൃംഖലയുമുള്ള ബന്ധം? ‘ഓപ്പറേഷൻ സിന്ദൂരിന്’ ശേഷം ഇന്ത്യൻ മണ്ണിൽനിന്ന് പിടിയിലായ ജ്യോതി ശരിക്കും ആരാണ്? രണ്ടു തവണ പാക്കിസ്ഥാൻ സന്ദർശിച്ച ജ്യോതി എങ്ങനെയാണ് പാക്കിസ്ഥാനി ചാര ശൃംഖലയുമായി ബന്ധം സ്ഥാപിച്ചത്? ഇന്ത്യ പുറത്താക്കിയ പാക്ക് നയതന്ത്ര ഉദ്യോഗസ്ഥന് എന്താണ് ഇതിലുള്ള പങ്ക്?
ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതികളിൽ ഒരാളായ തഹാവൂർ റാണയ്ക്കു പാക്ക് ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) അടക്കമുള്ളവയുമായുള്ള ബന്ധം എൻഐഎയുടെ ചോദ്യം ചെയ്യലിൽ വിഷയമാകും. ഭീകര സംഘടനയായ ലഷ്കറെ തയിബയുമായുള്ള ബന്ധം, ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ യാത്രയുടെ വിശദാംശങ്ങൾ എന്നിവയെല്ലാം ചികഞ്ഞെടുക്കാനാകും എൻഐഎ ശ്രമം.
ധാക്ക∙ രാജിവച്ച് പലായനം ചെയ്ത് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ലദേശിലേക്ക് തിരികെയെത്തുമെന്ന് മകൻ സജീബ് വസേദ്. വാർത്ത ഏജൻസി പിടിഐയോടാണ് സജീബിന്റെ പ്രതികരണം. ബംഗ്ലദേശിൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷ പങ്കുവച്ച സജീബ്, ഇതിനായി ഇന്ത്യൻ സർക്കാർ രാജ്യാന്തരതലത്തിൽ സമ്മർദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു.
ന്യൂഡൽഹി ∙ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐക്കുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ മോസ്കോയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ കുരുക്കിയത് ഹണിട്രാപ്പ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതി ഒരുക്കിയ ഹണിട്രാപ്പിൽ പെട്ടാണ് ഇയാൾ നിർണായകമായ വിവരങ്ങൾ ചോർത്തി നൽകിയതെന്നാണ് വിവരം. സംഭവത്തേക്കുറിച്ച്
ലക്നൗ∙ പാക്കിസ്ഥാൻ ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ഏജന്റായി ജോലി ചെയ്തിരുന്ന വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ ഉത്തർപ്രദേശിൽ അസ്റ്റിൽ. മോസ്കോയിലെ ഇന്ത്യൻ എംബസിയിൽ ജോലി ചെയ്തിരുന്ന സത്യേന്ദ്ര സിവാൾ എന്നയാളെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (യുപി എടിഎസ്) ആണ് മീററ്റിൽ വച്ച് അറസ്റ്റ് ചെയ്തത്.
ഇസ്ലാമാബാദ് ∙ ജമ്മു കശ്മീരിൽ സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകളുമായി ആക്രമണം നടത്താൻ പാക്കിസ്ഥാൻ സൈന്യം ഭീകര സംഘടനകൾക്കു പരിശീലനം നൽകുന്നതായി റിപ്പോർട്ട്. ... Pak ISI finds its inspiration in IS tactics, preps to rain drone bombs in J&K
മുംബൈ ∙ ഇന്ത്യയുടെ യുദ്ധവിമാനത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പാക്ക് ചാരസംഘടനയായ ഐഎസ്ഐയ്ക്കു മറിച്ചുവിറ്റെന്ന കേസിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ... Inter-Services Intelligence (ISI), Hindustan Aeronautics Limited (HAL), Anti-Terrorism Squad (ATS), HAL Employee Arrested For Supplying Fighter Jet Details To Pak's ISI
ന്യൂഡൽഹി ∙ ഇന്ത്യയുടെ ഭീകരപ്പട്ടികയിലുള്ള ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കാനഡയിൽ കൊലപ്പെടുത്തിയത് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ആണെന്ന വാദം ഇന്ത്യൻ ഇന്റലിജൻസ് വിദഗ്ധർ തള്ളി. ചില പാശ്ചാത്യരാജ്യങ്ങൾ ഇന്ത്യാവിരുദ്ധ സംഘടനകൾക്കു താവളമാകുന്നതിനെക്കുറിച്ച് ഇന്ത്യ ഉയർത്തിയ ആശങ്കയിൽനിന്നു ശ്രദ്ധതിരിക്കാനാണ് ഐഎസ്ഐയുടെ പങ്കെന്ന വാദമുന്നയിക്കുന്നതെന്നാണു വിലയിരുത്തൽ.
Results 1-10 of 16