Activate your premium subscription today
പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ ആയുധങ്ങളും നൽകി ചൈന. ചൈനയുടെ നൂതന മിസൈലുകൾ പാക്കിസ്ഥാൻ വ്യോമസേനയ്ക്ക് ലഭിച്ചെന്നാണ് റിപ്പോർട്ട്. യുദ്ധകാലാടിസ്ഥാനത്തിലാണ് ആയുധങ്ങളും ദീർഘദൂര മിസൈലുകളുമാണ് ചൈന വിതരണം ചെയ്തത്. പിഎൽ – 15 ദീർഘദൂര മിസൈലുകളാണ് പാക്കിസ്ഥാനു നൽകിയത്.
മസ്കത്ത് (ഒമാൻ) ∙ തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസിനു സമീപം ഷഹീദ് റജയി തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. ആയിരത്തോളം പേർക്കു പരുക്കേറ്റു.
ന്യൂഡൽഹി ∙ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ നാവികസേനയുടെ പടക്കപ്പലിൽ ആയുധ പരീക്ഷണം നടത്തി ശക്തി തെളിയിച്ച് ഇന്ത്യ. മധ്യദൂര ഉപരിതല–വ്യോമ മിസൈൽ സംവിധാനം (എംആർസാം) ഉപയോഗിച്ച് ‘സീ സ്കിമ്മിങ്’ വസ്തുക്കളെ ഇന്ത്യയുടെ ഏറ്റവും പുതിയ തദ്ദേശീയ യുദ്ധക്കപ്പലായ ഐഎൻഎസ് സൂറത്ത്
ചൈനയുടെ വളർന്നുകൊണ്ടിരിക്കുന്ന പ്രതിരോധക്കരുത്തിനെപ്പറ്റി താക്കീതു നൽകി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെഥ്. ചൈനയുടെ കൈവശമുള്ള വൻ ഹൈപ്പർസോണിക് മിസൈൽ ശേഖരത്തെപ്പറ്റിയാണ് ഹെഗ്സെഥ് താക്കീത് നൽകിയത്. ചൈന വിചാരിച്ചാൽ ഈ മിസൈലുകൾ ഉപയോഗിച്ച് 20 മിനിറ്റിൽ യുഎസ് വിമാനവാഹിനിക്കപ്പലുകളെ തകർക്കാമെന്നും
വാഷിങ്ടൻ ∙ യുഎസ് ആക്രമണത്തിൽ യെമനിലെ ഹൂതികളുടെ ഉന്നത മിസൈൽ വിദഗ്ധനെ വധിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. എന്നാൽ, പേരു വെളിപ്പെടുത്തിട്ടിയില്ല. മരണം യുഎസ് സൈന്യം സ്ഥിരീകരിച്ചിട്ടില്ല.കഴിഞ്ഞമാസം 15 നു നടത്തിയ ആക്രമണത്തിൽ ഹൂതി ഉന്നതനെ വധിച്ചെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൽട്സ് കഴിഞ്ഞ ദിവസം ടിവി അഭിമുഖത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച അമേരിക്കൻ മാഗസിൻ ‘ദി അറ്റ്ലാന്റിക്’ ചോർത്തി പ്രസിദ്ധീകരിച്ച ട്രംപ് ഭരണകൂടത്തിലെ ഉന്നതരുടെ രഹസ്യചാറ്റിലും ഹൂതികളുടെ മിസൈൽ വിദഗ്ധനെ ബോംബിട്ടുകൊന്നെന്നു പറയുന്നുണ്ട്.
ആണവപദ്ധതി വിഷയത്തിൽ ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ബോംബിങ് നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി, യുഎസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാൻ മിസൈൽ ആയുധശേഖരം തയാറാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട്. വ്യോമാക്രമണങ്ങളെ ചെറുക്കാൻ രൂപകൽപന ചെയ്ത ഭൂഗർഭ അറകളിലാണ് ഈ മിസൈലുകളിൽ സൂക്ഷിച്ചിരിക്കുന്നതെന്ന് ദ് ടെഹ്റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
കയ്റോ ∙ ഹൂതികൾ ഇന്നലെ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം ചെറുത്തതായി ഇസ്രയേൽ അറിയിച്ചു. ഇന്നലെ രാവിലെ മധ്യ ഇസ്രയേലിൽ ഉടനീളം മിസൈൽ മുന്നറിയിപ്പു സൈറൺ മുഴങ്ങി. അതിർത്തി കടന്നു പ്രവേശിക്കുംമുൻപ് ഇസ്രയേൽ സൈന്യം മിസൈലുകൾ തകർത്തു. യുഎസ്എസ് ഹാരി ട്രൂമാൻ അടക്കം അമേരിക്കൻ യുദ്ധക്കപ്പലുകൾക്കു നേരെയും ഹൂതികൾ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. യെമനിൽ യുഎസ് വ്യോമാക്രമണം തുടരുകയാണ്.
യുക്രെയ്നുള്ള ആയുധ സഹായത്തിൽ യുഎസ് വിലക്കേർപ്പെടുത്തുമ്പോൾ യുക്രെയ്നു ലഭിക്കാതെ പോകുക അത്യാധുനിക ഹിമാർസ് മിസൈലാണ്. യുഎസ് പ്രസിഡന്റ് ആയിരിക്കെ ജോ ബൈഡൻ പ്രഖ്യാപിച്ച 70 കോടി യുഎസ് ഡോളറിന്റെ ആയുധസഹായത്തിലൂടെയാണു ഹിമാർസ് യുക്രെയ്ന് ലഭിച്ചുചുടങ്ങിയത്. എം 142 ഹൈ മൊബിലിറ്റി ആർട്ടിലറി മൊബിലിറ്റി റോക്കറ്റ്
ഭൂമിയിലെവിടെയും ഏതു ലക്ഷ്യത്തെയും ആക്രമിക്കാൻ സാധിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ.... റഷ്യയുടെ ആർഎസ്–28 സാർമാറ്റ് എന്ന മിസൈലിനു സാക്ഷാൽ വ്ലാഡിമിർ പുട്ടിൻ തന്നെ നൽകിയിരിക്കുന്ന വിശേഷണം ഇതാണ്. സാത്താൻ– 2 എന്ന വിളിപ്പേരിലാണ് അവർ ഈ മിസൈലിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ സാർമാറ്റിന്റെ വികസനം
കീവ് ∙ റഷ്യൻ അതിർത്തിയിൽ യുക്രെയ്ൻ സേനയുടെ നിയന്ത്രണത്തിലുള്ള സുദ്സയിലെ സ്കൂളിൽ യുദ്ധമേഖലയിൽ നിന്ന് ഒഴിപ്പിക്കുന്നവരെ പാർപ്പിച്ചിരുന്ന കെട്ടിടം ശനിയാഴ്ച രാത്രിയുണ്ടായ മിസൈൽ ആക്രമണത്തിൽ തകർന്ന് 4 പേർ കൊല്ലപ്പെട്ട സംഭവത്തെച്ചൊല്ലി ഇരുരാജ്യങ്ങളും പരസ്പരം പഴിചാരുന്നു. 4 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുണ്ട് 84 പേരെ രക്ഷപ്പെടുത്തി. തകർന്ന കെട്ടിടത്തിനടിയിൽ കൂടുതൽ പേർ കുടുങ്ങിയതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നു.
Results 1-10 of 196