Activate your premium subscription today
ന്യൂഡൽഹി∙ പ്രോജക്ട് കുഷയ്ക്ക് കീഴിൽ തദ്ദേശീയമായി നിർമിക്കുന്ന എസ്-400 ദീർഘദൂര മിസൈൽ പ്രതിരോധ സംവിധാനം അടുത്ത വർഷം സേനയുടെ ഭാഗമായേക്കും. ഇതിന്റെ നിർമാണത്തിൽ ഭാരത് ഇലക്ട്രോണിക്സ് (ബിഇഎൽ) പങ്കാളികളായെന്നും 12-18 മാസത്തിനുള്ളിൽ തദ്ദേശീയ എസ്–400ന്റെ പ്രോട്ടോടൈപ്പ് പ്രതീക്ഷിക്കുന്നതായും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്യുആർഎസ്എഎം സംവിധാനത്തിന് 30,000 കോടി രൂപയുടെ ഓർഡർ ലഭിക്കുമെന്നാണ് ബിഇഎൽ പ്രതീക്ഷിക്കുന്നത്.
‘ഈ സംഘർഷം എവിടെച്ചെന്നവസാനിക്കും’ എന്നായിരുന്നു ലോകം ഉറ്റുനോക്കിയിരുന്നത്. മേയ് ഏഴിന് ഇന്ത്യൻ ആക്രമണത്തിൽ പാക്ക് ഭീകര ക്യാംപുകൾ തകർത്തതിനു പിന്നാലെ അത്രയേറെ സംഘർഷഭരിതമായിരുന്നു അതിർത്തി. പക്ഷേ ഒരു കൂട്ടർക്ക് കൃത്യമായി അറിയാമായിരുന്നു, ഈ സംഘർഷം അധികം നീളില്ലെന്ന്. മറ്റാർക്കുമല്ല, പാക്കിസ്ഥാനുതന്നെ. കാരണം, സംഘർഷം നീണ്ടുപോവുകയാണെങ്കിൽ തിരിച്ചെടുക്കാൻ സാധിക്കാത്ത വിധം സാമ്പത്തികനില തകരുമെന്ന് പാക്കിസ്ഥാന് ഉറപ്പായിരുന്നു. ഇതുമാത്രമല്ല പാക്ക് വെടിനിർത്തലിനു പിന്നിലെ കാരണം. പഹൽഗാമിൽ രാജ്യത്തിനേറ്റ മുറിവിനു തക്ക തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യത്തിനെ ഏൽപിച്ച ജോലി അവർ കൃത്യമായി, കുറഞ്ഞ സമയത്തിൽ ചെയ്തു തീർത്തതോടെയാണ് പാക്കിസ്ഥാൻ യഥാർഥത്തിൽ പ്രതിസന്ധിയിലായത്. ഇനിയെന്തു ചെയ്യുമെന്ന അവസ്ഥ. പക്ഷേ, തുറന്ന യുദ്ധത്തിലേക്ക് അതിവേഗം അടുത്തുകൊണ്ടിരുന്ന രണ്ടുരാജ്യങ്ങള്‍ സംഘർഷത്തിനു സഡൻ ബ്രേക്കിടുമ്പോൾ മാറിയ ഇന്ത്യയുടെ കരുത്തുറ്റ മുഖം സിന്ദൂരശോഭയോടെ തെളിഞ്ഞു നിൽക്കുകയാണ്. അതിർത്തി കടന്ന് ഇനിയൊരു ഭീകരാക്രമണമുണ്ടായാൽ തിരിച്ചടി പാക്ക് മുറ്റത്തു നൽകാൻ അതിർത്തി പോലും കടക്കേണ്ട ആവശ്യമില്ലെന്ന് ഇന്ത്യൻ സൈന്യം തെളിയിച്ചു. അത്രയേറെ കരുത്തുറ്റതായിരിക്കുന്നു ഇന്ത്യൻ ആയുധ ശേഖരം.
പാക്കിസ്ഥാൻ നിർമിത ഫത്താ 2 മിസൈലുകളാണ് ഡൽഹി ലക്ഷ്യമാക്കി കുതിച്ചെത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഇന്ത്യൻ പ്രതിരോധ സംവിധാനമായ ബറാക് 8 ഹരിയാനയിലെ സിർസയുടെ ആകാശത്ത് വെച്ച് ഈ മിസൈലുകൾ വിജയകരമായി തടഞ്ഞുനിർത്തി നശിപ്പിച്ചുവെന്നും വാർത്തകൾ വരുന്നു. എന്താണ് ഫത്താ, എങ്ങനെയാണ് ഈ മിസൈൽ അപകടകരമാകുന്നത്?
ഇന്ത്യയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം രാത്രി പാക്കിസ്ഥാൻ തൊടുത്തത് തുർക്കി നിർമിത സോംഗർ ഡ്രോണുകൾ, മിസൈലുകളാണ്. ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് സിസ്റ്റമാണു കൂട്ടമായെത്തിയ ഡ്രോണുകളെയും മിസൈലുകളെയും നേരിട്ടത്. നമ്മുടെ വ്യോമസുരക്ഷാകവചത്തിനു നേതൃത്വം നൽകിയത് എസ് 400 ട്രയംഫ് മിസൈൽ സംവിധാനം, ആകാശ് മിസൈൽ, ബറാക് 8 മിസൈൽ എന്നിവ.
2018 ഒക്ടോബർ 5, ന്യൂഡൽഹി. ഇന്ത്യൻ പ്രതിരോധസേനയുടെ ചരിത്രത്തിൽ തങ്കലിപികളിൽ കുറിച്ചിടേണ്ട തീയതിയാണിത്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായ എസ്– 400 ട്രയംഫ് മിസൈൽ സിസ്റ്റം റഷ്യയിൽ നിന്നു വാങ്ങാൻ ഇന്ത്യ കരാറൊപ്പിട്ട ദിനമാണിത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ, ഡൽഹിയിൽ വച്ചാണ് അദ്ദേഹവുംപ്രധാനമന്ത്രി നരേന്ദ്രമോദിയും കരാറിനായി കൈകൊടുത്തത്. വർഷങ്ങൾക്കിപ്പുറം, ഇന്ത്യയെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണം നടത്തുമ്പോൾ എസ് 400 നമുക്ക് സുരക്ഷിത കവചമൊരുക്കുകയാണ്. പാക്കിസ്ഥാന്റെ മിസൈലുകളെ തരിപ്പണമാക്കി, ഇന്ത്യയുടെ പ്രതിരോധക്കരുത്തിന്റെ നേർച്ചിത്രമാവുകയാണ് എസ്400. ശത്രുവിന്റെ ആവനാഴിയിലെ ആയുധങ്ങൾ ഒന്നൊന്നായി അരിഞ്ഞു വീഴ്ത്തുന്ന സുദർശനചക്രത്തെ പോലെ അതിർത്തിയിലുട നീളം ചീറിപ്പായുന്ന എസ് 400 എയർ ഡിഫൻസ് സംവിധാനത്തിനു നമ്മൾ നൽകിയ പേരും മറ്റൊന്നല്ല –സുദർശൻ!
ന്യൂഡൽഹി∙ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലകളിലെ പതിനഞ്ച് സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ആക്രമണങ്ങള്‍ സമ്പൂർണ പരാജയം. അവന്തിപ്പോര, ശ്രീനഗർ, ജമ്മു, പഠാൻകോട്ട്, അമൃത്സർ, കപുർത്തല, ജലന്ധർ, ലുധിയാന, ആദംപുർ, ഭട്ടിൻഡ, ചണ്ഡീഗഢ്, നാൽ, ഫലോഡി, അട്ടർലെ, ഭുജ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ഇന്ത്യയുടെ കൗണ്ടർ അൺമാൻഡ് ഏരിയൽ (യുഎഎസ്) ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് തകർത്തുവെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്.
വാഷിങ്ടൻ∙ റഷ്യൻ നിർമിത എസ്–400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം യുഎസിന്റെ ഉപരോധം ക്ഷണിച്ചു വരുത്തിയേക്കുമെന്ന് റിപ്പോർട്ട്. അമേരിക്കയുടെ താൽപര്യങ്ങളെ... Russia S-400 Air Defence System, India, US Sanction, Malayala Manorama, Manorama Online, Manorama News
ലോകത്തെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനമായ റഷ്യൻ നിർമിത എസ്-400ന്റെ ഇന്ത്യയിലെ പരീക്ഷണം ഉടന്‍ നടക്കുമെന്ന് റിപ്പോർട്ട്. ചെറുകിട, ഇടത്തരം റേഞ്ച് മിസൈലുകളിലൊന്ന് പ്രയോഗിച്ച് എസ്–400 ന്റെ പരീക്ഷണം നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. പാക്ക്–ചൈന അതിര്‍ത്തികളില്‍ ഇപ്പോള്‍
റഷ്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനം എസ്–400 ന്റെ മൂന്നാമത്തെ യൂണിറ്റ് 2023 ഫെബ്രുവരിയിൽ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. യുക്രെയ്നുമായി സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും അടുത്ത വർഷം ജനുവരി-ഫെബ്രുവരി മാസങ്ങളിൽ യഥാസമയം മൂന്നാമത്തെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയിൽ വിന്യസിക്കാൻ റഷ്യൻ സർക്കാർ
വാഷിങ്ടൻ∙ റഷ്യയില്‍നിന്ന് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത ഉപരോധത്തില്‍നിന്ന് ഇന്ത്യക്ക് ഇളവ് നല്കുന്ന നിയമഭേദഗതി യുഎസ് ജനപ്രതിനിധി | Russian S-400 Missile Deal | US House of Representatives | CAATSA | Manorama Online
Results 1-10 of 31