Activate your premium subscription today
ക്വറ്റ (പാക്കിസ്ഥാൻ) ∙ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) പിടിച്ചെടുത്ത ജാഫർ എക്സ്പ്രസ് ട്രെയിനിൽനിന്നു മോചിതരായ ബന്ദികൾ ക്വറ്റ നഗരത്തിലെത്തി. 33 ബിഎൽഎ പോരാളികളെയും വധിച്ചാണ് പാക്ക് സൈന്യം ബന്ദികളെ മോചിപ്പിച്ചത്.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) സായുധ സംഘടന ബന്ദിയാക്കിയ ട്രെയിൻ യാത്രക്കാരെ മുഴുവൻ മോചിപ്പിച്ചെന്നും രക്ഷാദൗത്യം അവസാനിച്ചെന്നും സുരക്ഷാസേന അറിയിച്ചു. സ്ഫോടകവസ്തുക്കൾ ദേഹത്തുവച്ചുകെട്ടി ട്രെയിനിലുണ്ടായിരുന്ന 33 ബിഎൽഎ ചാവേറുകളെ വധിച്ചു.
ക്വറ്റ∙ പാക്കിസ്ഥാനിലെ ട്രെയിൻ റാഞ്ചലിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ). ട്രെയിൻ പോകുമ്പോൾ ട്രാക്കിൽ സ്ഫോടനം നടക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് ഒളിഞ്ഞിരുന്ന ബിഎൽഎ സായുധസംഘം ട്രെയിനിനടുത്ത് എത്തുകയും യാത്രക്കാരെ പുറത്തിറക്കി ബന്ദികളാക്കുന്നതും ദൃശ്യങ്ങളിൽ കാണാം. റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത മലയിടുക്കാണ് ആക്രമണത്തിനായി തിരഞ്ഞെടുത്തത്.
‘അരുത്, ഇപ്പോൾ പാക്കിസ്ഥാനിലേക്ക് യാത്ര വേണ്ട! അവിടെ തീവ്രവാദികൾ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്’. മാർച്ച് ഏഴിനാണ് യുഎസ് തങ്ങളുടെ പൗരന്മാർക്ക് ഈ മുന്നറിയിപ്പ് നൽകിയത്. കൃത്യം നാലു ദിവസം കഴിഞ്ഞപ്പോൾ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാസഞ്ചർ ട്രെയിനായ ജാഫർ എക്സ്പ്രസ് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) തട്ടിയെടുത്തു. യുഎസ് നൽകിയ മുന്നറിയിപ്പ് എത്ര കൃത്യമായിരുന്നുവെന്നു തിരിച്ചറിഞ്ഞ നിമിഷം. നൂറുകണക്കിന് ആളുകളുമായി പോയ ട്രെയിൻ വിഘടനവാദികൾ തട്ടിയെടുത്ത സംഭവം ഒരുപക്ഷേ പാക്കിസ്ഥാനിൽ വലിയ ഞെട്ടലുണ്ടാക്കില്ല! ഭീകരാക്രമണം നിമിത്തം രക്തച്ചൊരിച്ചിൽ ഇല്ലാത്ത ദിവസങ്ങൾ അവിടെ കുറവാണെന്നതുതന്നെ കാരണം. ഒരാഴ്ച മുൻപ് പുറത്തിറങ്ങിയ രാജ്യാന്തര തീവ്രവാദ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് പാക്കിസ്ഥാൻ. ഒരു വര്ഷം കൊണ്ടു രണ്ടു റാങ്കുകൾ ‘മെച്ചപ്പെടുത്തിയാണ്’ അവർ വളർന്നത്. അതായത് ലോകത്തിലെ ഏറ്റവും അശാന്തമായ രാജ്യങ്ങളിലൊന്നിന്റെ അയൽക്കാരാണ് നമ്മള്. ബലൂചിസ്ഥാനിലെ ക്വറ്റയിൽ നിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷാവറിലേക്ക് സഞ്ചരിച്ച ജാഫർ എക്സ്പ്രസ് ബലൂച് വിഘടനവാദികൾ പിടിച്ചെടുത്തത് കൃത്യമായ ആസൂത്രണത്തോടെയാണ്. ഒൻപത് ബോഗികളിലായി ഏകദേശം 400 യാത്രക്കാരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. തുരങ്കത്തിനുള്ളിലേക്ക് ട്രെയിൻ പ്രവേശിച്ചപ്പോൾ വെടിവയ്പ് ഉണ്ടായെന്നും അതോടെ ട്രെയിൻ നിർത്തി എന്നുമാണ് ആദ്യം വന്ന റിപ്പോർട്ട്. അതേസമയം സംഭവത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്ത ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടത് പാളം തെറ്റിച്ച് എക്സ്പ്രസ് ട്രെയിനിന്റെ നിയന്ത്രണം പിടിച്ചെടുത്തു എന്നാണ്. യാത്രക്കാരിൽ 180ഓളം പേരെയാണ് ബലൂച് ലിബറേഷൻ ആർമി ബന്ദികളാക്കിയത്. പാക്ക് സൈനികരും പൊലീസുകാരും ഉൾപ്പെടെയാണിത്. ഇരുപതോളം സൈനികരെ വധിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം ബന്ദികളെ മോചിപ്പിക്കാൻ പാക്ക് സൈന്യം ഓപറേഷന് ശ്രമിച്ചാൽ എല്ലാവരെയും വധിക്കുമെന്ന ഭീഷണിയും ബലൂച് ലിബറേഷൻ ആർമി മുഴക്കിയിട്ടുണ്ട്. ശരീരത്തിൽ ബോംബ് ഘടിപ്പിച്ച ചാവേറുകളാണ് ബന്ദികൾക്കൊപ്പം
ഇസ്ലാമാബാദ് ∙ സർക്കാർ ജീവനക്കാർ മരിച്ചാൽ കുടുംബാംഗങ്ങൾക്ക് ജോലി നൽകുന്ന ആശ്രിത നിയമന നയം പാക്കിസ്ഥാൻ സർക്കാർ റദ്ദാക്കി. നയം ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. 2024 ഒക്ടോബർ 18ലെ സുപ്രീം കോടതി വിധിയെ തുടർന്നാണ് സർക്കാർ നടപടി. പുതിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും നിർദേശം നൽകി.
1965-ൽ പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ മുസ്ലിം റെജിമെന്റ് പോരാടാൻ വിസമ്മതിച്ചുവെന്ന അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിലെ ബിജെപി–ആർഎസ്എസ് അനുകൂല ഗ്രൂപ്പുകളിൽ വൈറലാകുന്നുണ്ട്.പോസ്റ്റ് കാണാം. ∙ അന്വേഷണം എന്തുകൊണ്ടാണ് സൈന്യത്തിൽ മുസ്ലിം റെജിമെന്റ് ഇല്ലാത്തത്?
ഇന്ത്യൻ മേഖലയിലേക്ക് അതിക്രമിച്ചു കടന്ന പാക്കിസ്ഥാനെ കീഴ്പ്പെടുത്തി 1999 ജൂലൈ 26ന് ഇന്ത്യൻ സേന കാർഗിലിൽ വെന്നിക്കൊടി പാറിച്ചു. രണ്ട് ആണവശക്തികൾ തമ്മിൽ നടന്ന യുദ്ധമെന്ന നിലയിൽ ലോകരാജ്യങ്ങളുടെ ശ്രദ്ധ നേടിയ യുദ്ധമായിരുന്നു കാർഗിൽ. ഭൗമനിരപ്പിൽ നിന്ന് അനേകായിരം അടി വരെ പൊക്കമുള്ള ചെങ്കുത്തായ
പാക്കിസ്ഥാന്റെ പക്കൽ അണുബോംബുകളുണ്ടെന്നും നമ്മുടെ സർക്കാർ പ്രകോപിപ്പിച്ചാൽ അത് ഇന്ത്യയ്ക്കു നേരെ പ്രയോഗിക്കാൻ സാധ്യതയുണ്ടെന്നുമുള്ള മണിശങ്കർ അയ്യരുടെ പ്രസ്താവന വിവാദമായിരുന്നു. ബിജെപിയും കോൺഗ്രസും ഇതുമായി ബന്ധപ്പെട്ടു വാദപ്രതിവാദങ്ങൾ നടത്തുകയും ചെയ്തു. അതേസമയം യഥാർഥത്തിൽ പാകിസ്ഥാന്റെ കൈവശം
ഇസ്ലാമാബാദ് ∙ ജയിലിൽനിന്നു പാക്കിസ്ഥാൻ സൈനിക മേധാവിക്കു മുന്നറിയിപ്പുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്റെ ഭാര്യ ബുഷ്റ ബീവിയെ ജയിലിലടയ്ക്കാൻ നേരിട്ട് ഇടപെട്ടതു കരസേനാ മേധാവി ജനറൽ അസിം മുനീറാണ്. ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അസിമിനെ വെറുതെ വിടില്ലെന്നും ഇമ്രാൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് ചിഹ്നമായ ബാറ്റില്ലാതെ മത്സരത്തിന് ഇറങ്ങിയിട്ടും ഇമ്രാൻ ഖാന്റെ പാർട്ടി അടിച്ചെടുത്തത് 93 സീറ്റുകൾ. ഇതോടെ പതിവുപോലെ കളികണ്ടിരുന്ന പട്ടാളത്തിന് കളത്തിലിറങ്ങി വിയർക്കേണ്ടി വന്നു. പ്രതീക്ഷിച്ചതുപോലെ നവാസ് ഷെരീഫിന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ആകാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിന് പ്രധാനമന്ത്രിയെ ലഭിച്ചു. പാക്കിസ്ഥാന്റെ പ്രധാനമന്ത്രി സ്ഥാനത്ത് വീണ്ടും ഷഹബാസ് ഷെരീഫ് എത്തി. മൂന്നു വട്ടം പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ ഇളയ സഹോദരനും പിഎംഎൽ (എൻ) പ്രസിഡന്റുമായ ഷഹബാസ് നാഷനൽ അസംബ്ലിയിൽ നിന്നു 201 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണു പ്രധാനമന്ത്രി പദത്തിലേക്കെത്തിയത്.
Results 1-10 of 71