Activate your premium subscription today
ന്യൂഡൽഹി ∙ റഫാൽ യുദ്ധവിമാനത്തിന്റെ ഭാഗങ്ങൾ നിർമിക്കാൻ ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷനും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും(ടിഎഎസ്എൽ) കൈകോർക്കുന്നു. ഹൈദരാബാദിൽ സജ്ജമാക്കുന്ന അത്യാധുനിക ഫാക്ടറിയിൽ നിന്നു വിമാനത്തിന്റെ ബോഡിയാണു(ഫ്യൂസലേജ്) നിർമിക്കുക. ഇന്ത്യയിലെ ഉപയോഗത്തിനും വിദേശത്തേക്കുള്ള
ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാനങ്ങളുടെ ഭാഗങ്ങൾ ഇന്ത്യയിൽ നിർമിക്കും. ഇതുസംബന്ധിച്ച കരാറിൽ ടാറ്റ ഗ്രൂപ്പും ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനും ഒപ്പിട്ടു. ഹൈദരാബാദിലാണ് ഫാക്ടറി സജ്ജമാക്കുന്നത്. ഇന്ത്യയുടെ ഉപയോഗത്തിനും വിദേശത്തേക്കുള്ള കയറ്റുമതിയും ലക്ഷ്യമിട്ടാണ് ഉൽപ്പാദന കേന്ദ്രം ആരംഭിക്കുന്നത്. വിമാനത്തിന്റെ ബോഡിയാണ് ഇന്ത്യയിൽ നിർമിക്കുന്നത്.
പ്രതിരോധ മേഖലയിൽ പുതിയ കുതിപ്പിന് അനിൽ അംബാനി (Anil Ambani) നയിക്കുന്ന റിലയൻസ് ഡിഫൻസ് (Reliance Defence). ജർമൻ ആയുധ നിർമാതാക്കളായ റൈൻമെട്ടോളിനുവേണ്ടി (Rheinmetall AG) ആർട്ടിലറി ഷെല്ലുകളും (artillery shells) വെടിക്കോപ്പുകളും (explosives) നിർമിച്ചു നൽകാനുള്ള കരാറിൽ റിലയൻസ് ഡിഫൻസ് ഒപ്പുവച്ചു.
ഇന്ത്യയുടെ പോർവിമാനങ്ങളും ഡ്രോണുകളും തകർത്തുവെന്ന പാക്കിസ്ഥാന്റെ അവകാശവാദങ്ങൾക്കു പിന്നാലെ ഇന്ത്യയുടെ വനിത പൈലറ്റ് പാക്കിസ്ഥാന്റെ പിടിയിലായി എന്ന തരത്തിൽ നിരവധി ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യയുടെ വനിത റഫാൽ പൈലറ്റായ വ്യോമ സേന സ്ക്വാഡ്രൻ ലീഡർ ശിവാംഗി സിങ്ങാണ്
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ് ഇന്ത്യൻ എയർഫോഴ്സ്. വിമാനങ്ങളും ഹെലികോപ്റ്ററുകളും അടക്കം ഏകദേശം 2229 ആകാശയാനങ്ങൾ, 170,000 സൈനികര്‍ ഇവയെല്ലാം സ്വന്തമായുള്ള ഇന്ത്യന്‍ വ്യോമസേന നമ്മുടെ രാജ്യത്തിന്റെ സ്വകാര്യ അഹങ്കാരമാണ്. ശത്രുക്കളുടെ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാനും, ആക്രമിച്ചു
രാജ്യാന്തര അതിർത്തിയോ കശ്മീരിലെ നിയന്ത്രണരേഖയോ കടക്കാതെ അവയ്ക്ക് അപ്പുറത്തേക്കു നടത്തിയ ആദ്യ പ്രഹരം, തർക്കഭൂമിയല്ലാത്ത പാക്ക് പഞ്ചാബിലേക്ക് 1971ലെ യുദ്ധത്തിനുശേഷം തൊടുത്ത ആദ്യപ്രഹരം, ഒരു സൈനികകേന്ദ്രം പോലും ലക്ഷ്യമാക്കാതെ, അറിയപ്പെടുന്ന ഭീകര താവളങ്ങൾ മാത്രം ലക്ഷ്യമാക്കിയ പ്രഹരം, ഡ്രോണുകൾക്ക് ഇന്ത്യൻ സൈന്യത്തിൽ പര്യവേക്ഷണജോലിയിൽനിന്ന് ആക്രമണദൗത്യത്തിലേക്കുള്ള ആദ്യത്തെ ‘ഉദ്യോഗക്കയറ്റം’, ഭാവിപോരാട്ടങ്ങളുടെ ശൈലിയായ ‘സ്റ്റാൻഡ്–ഓഫ് സ്ട്രൈക്ക്’ അഥവാ, അകന്നുനിന്നുള്ള പ്രഹരത്തിലേക്ക് ഇന്ത്യൻ സൈന്യത്തിന്റെ ആദ്യത്തെ കാൽവയ്പ്. മേയ് 7ന് അർധരാത്രിക്കുശേഷം 1.05 മുതൽ 1.30 വരെ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും 9 കേന്ദ്രങ്ങളിലേക്കു നടത്തിയ 24 പ്രഹരങ്ങൾക്ക് ഇനിയുമുണ്ട് പ്രത്യേകതകൾ– ഇന്ത്യൻ വ്യോമസേനയിലെ റഫാൽ വിമാനങ്ങളുടെ ആദ്യത്തെ പോരാട്ടം, ഹാമർ, സ്കാൽപ് എന്നീ മിസൈലുകളുടെയും കാമിക്കാസി ഡ്രോണുകളുടെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ പ്രയോഗം, അങ്ങനെ പലതും. മിസൈലുകളും ഡ്രോണുകളിൽനിന്നു കൃത്യമായി പതിപ്പിക്കാവുന്ന ബോംബുകളും മാത്രമാണ് ഇതിനായി ഉപയോഗിച്ചത്. അവ അയച്ചതാവട്ടെ
പാക്കിസ്ഥാന്റെ ഭീകരതാവളങ്ങൾ തച്ചുതകർക്കാൻ ഇന്ത്യൻ സേന ഉപയോഗിച്ചത് സ്കാൽപ് മിസൈലുകളും ഹാമ്മർ ബോംബുകളുമെന്ന് റിപ്പോർട്ട്. 450 കിലോ പോര്‍മുന വഹിച്ച് 300 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരിക്കാന്‍ ശേഷിയുള്ളതാണ് റഫാലില്‍നിന്നു തൊടുക്കുന്ന സബ്സോണിക്ക് സ്കാല്‍പ് മിസൈലുകള്‍. ഇന്ത്യൻ വ്യോമമേഖലയിൽനിന്ന്
ലക്നൗ ∙ ഉത്തർപ്രദേശിലെ ഗംഗാ എക്സ്പ്രസ് വേയിൽ യുദ്ധവിമാനങ്ങളുടെ പരിശീലനവുമായി വ്യോമസേന. റഫാൽ, സുഖോയ്, മിറാഷ് യുദ്ധ വിമാനങ്ങളാണ് ഷാജഹാൻപുരിൽ നടന്ന അഭ്യാസപ്രകടനത്തിൽ പങ്കെടുത്തത്. സൈനിക ഹെലികോപ്റ്ററുകളും പരീക്ഷണത്തിന്റെ ഭാഗമായി. അടിയന്തര സാഹചര്യങ്ങളില്‍, അല്ലെങ്കില്‍ യുദ്ധവേളയില്‍ റണ്‍വേയ്ക്കു പകരമായി ഉപയോഗിക്കാനുള്ള എക്സ്പ്രസ് വേയുടെ ശേഷി പരിശോധിക്കുന്നതിന്റെ ഭാഗമായാണ് വ്യോമാഭ്യാസം നടത്തിയത്.
ന്യൂഡല്‍ഹി∙ റഫാല്‍ യുദ്ധവിമാന കരാറിൽ ഒപ്പുവച്ച് ഇന്ത്യയും ഫ്രാന്‍സും. 63,000 കോടി രൂപയുടെ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. നാവികസേനയ്ക്കായി മറീൻ (റഫാൽ എം) വിഭാഗത്തിലുള്ള യുദ്ധവിമാനമാണ് ഫ്രാൻസിൽനിന്ന് ഇന്ത്യ വാങ്ങുക.
ന്യൂഡൽഹി ∙ ഇന്ത്യൻ നാവികസേനയ്ക്കു വേണ്ടി 26 റഫാൽ മറീൻ പോർവിമാനങ്ങൾ വാങ്ങാനുള്ള 63,000 കോടി രൂപയുടെ കരാറിൽ ഇന്ത്യയും ഫ്രാൻസും തിങ്കളാഴ്ച ഒപ്പിടും. കാബിനറ്റ് സമിതി ഈ മാസമാദ്യം കരാറിന് അംഗീകാരം നൽകിയിരുന്നു. 26 റഫാൽ മറീൻ ജെറ്റുകൾ, ആയുധങ്ങൾ, പരിശീലന സിമുലേറ്ററുകൾ, സ്പെയർ പാർട്സുകൾ, ലോജിസ്റ്റിക്കൽ പിന്തുണ എന്നിവയെല്ലാം ഉൾപ്പെടുന്നതാണു കരാർ.
Results 1-10 of 49