Activate your premium subscription today
കോഴിക്കോട്∙ ചോദ്യക്കടലാസ് ചോർച്ചയിൽ കൊടുവള്ളി എംഎസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഹൈക്കോടതിയെ സമീപിക്കാൻ ഷുഹൈബ് നീക്കം നടത്തുന്നതായാണ് വിവരം. ക്രൈംബ്രാഞ്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഷുഹൈബിനോടും എംഎസ് സൊലൂഷൻസിലെ മറ്റു രണ്ട് അധ്യാപകരോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. ഷുഹൈബ് ഉൾപ്പെടെയുള്ളവർ ഒളിവിലാണ്. ഷുഹൈബിനെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
കോഴിക്കോട്∙ ചോദ്യക്കടലാസല്ലേ ചോർന്നുള്ളൂ ഉത്തരക്കടലാസ് ചോർന്നില്ലല്ലോ എന്നു ചോദിക്കുന്ന വി.ശിവൻകുട്ടിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയവരെ മുക്കാലിൽ കെട്ടി അടിക്കണമെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചോദ്യക്കടലാസ് ചോർച്ചയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫിസിനു മുന്നിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്∙ ചോദ്യക്കടലാസ് ചോർച്ചയിൽ എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് ജനുവരി മൂന്നിലേക്ക് മാറ്റി. കോഴിക്കോട് സെക്കൻഡ് അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് ഷുഹൈബിന് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു.
ഉണ്ണിയേശുവിന്റെ ജനനനിമിഷത്തെ ആഹ്ലാദത്തോടെയും പ്രാർഥനയോടെയും വരവേറ്റ് ലോകം. ആരാധനാലയങ്ങളിൽ തിരുപ്പിറവിയുടെ പ്രത്യേക ശുശ്രൂഷകൾ, പാതിരാ കുർബാന, പ്രദക്ഷിണം എന്നിവ നടന്നു. കസാഖ്സ്ഥാനിൽ അസർബൈജാൻ യാത്രാവിമാനം തകർന്നുവീണ് ഒട്ടേറെപ്പേർ മരിച്ചു. 62 യാത്രക്കാരും 5 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
കോഴിക്കോട്∙ സ്കൂൾതല പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്ന കേസിൽ ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയവർ ചോദ്യംചെയ്യലിന് ഹാജരായില്ല. എംഎസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ്, സ്ഥാപനത്തിലെ 2 അധ്യാപകർ എന്നിവർക്ക് ഇന്നലെ രാവിലെ 11നു ഹാജരാകാനാണു ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്. നാളെ ഹാജരാകാമെന്നാണ് ഇവർ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്.
കോഴിക്കോട് ∙ ചോദ്യപേപ്പർ ചോർച്ച വിവാദത്തില് എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും. രണ്ടു വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുക. ചോദ്യപേപ്പർ ചോർന്നതിൽ സാമ്പത്തിക ഇടപാട് നടന്നോ എന്ന് അറിയാനാണ് നീക്കം.
കോഴിക്കോട് ∙ സ്കൂൾതല പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്ന സംഭവത്തിൽ വിവാദ ഓൺലൈൻ പ്ലാറ്റ്ഫോമായ എംഎസ് സൊലൂഷൻസിൽ ക്ലാസെടുക്കുന്ന അധ്യാപകർക്ക് ചോദ്യം ചെയ്യലിനു ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടിസ് നൽകി.
കോഴിക്കോട് ∙ സ്കൂൾതല പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർച്ചയിൽ എംഎസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിനോട് നാളെ ചോദ്യം ചെയ്യലിനു ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഇയാൾ ഒളിവിൽ പോയതിനാൽ വീട്ടിലാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്. എംഎസ് സൊലൂഷൻസിലെ ജീവനക്കാരെയും ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പൊലീസ്. ഇവിടെ ക്ലാസെടുത്തിരുന്ന അധ്യാപകരെയും ചോദ്യം ചെയ്യും.
കോഴിക്കോട് ∙ സ്കൂൾ പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്ന സംഭവത്തിൽ എംഎസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിനു ചോദ്യം ചെയ്യലിനു ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടിസ് നൽകി. കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങിയതിനിടെ ഷുഹൈബ് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ചോദ്യപ്പേപ്പർ ചോർത്തിയിട്ടില്ലെന്നും എല്ലാവരും നടത്തിയതു പോലെ പ്രവചനം മാത്രമേ നടത്തിയിട്ടുള്ളൂ എന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകരായ പി.കുമാരൻ കുട്ടി, എം.മുഹമ്മദ് ഫിർദൗസ് എന്നിവർ മുഖേന മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
കോഴിക്കോട്∙ പത്താം ക്ലാസിലെ കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയെന്ന കേസിൽ എംഎസ് സൊല്യൂഷൻസിൽ പരിശോധന നടത്തി ക്രൈംബ്രാഞ്ച്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സ്ഥാപനത്തിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരിശോധന. വെള്ളിയാഴ്ച രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകിട്ട് 5നാണ് അവസാനിച്ചത്.
Results 1-10 of 55