Activate your premium subscription today
ഡിസംബർ 2 -പിഎച്ച്ഡി@ജെഎൻയു ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ഇന്ന്. പ്രത്യേക എൻട്രൻസ് പരീക്ഷയില്ല. പ്രവേശനം യുജിസി/സിഎസ്ഐആർ നെറ്റ്/ഗേറ്റ് പെർസന്റൈൽ സ്കോർ അടിസ്ഥാനത്തിൽ. jnuee.jnu.ac.in കീം സ്പെഷൽ സ്ട്രേ വേക്കൻസി എംബിബിഎസ്, ബിഡിഎസ് സ്പെഷൽ സ്ട്രേ
ന്യൂഡൽഹി ∙ ഉത്തർപ്രദേശിൽ സംഭൽ ജില്ലയിലെ ചന്ദൗസിയിലുള്ള ഷാഹി ജുമാ മസ്ജിദിൽ അവകാശവാദമുന്നയിച്ചുള്ള ഹർജികളിൽ തുടർനടപടികൾ കൈക്കൊള്ളുന്നതിൽനിന്നു ജില്ലാ കോടതിയെ സുപ്രീം കോടതി വിലക്കി. ഇപ്പോഴത്തേതു പോലെയുള്ള സംഭവങ്ങളല്ല, സമാധാനാന്തരീക്ഷവും സാഹോദര്യവുമാണ് ഉറപ്പാക്കേണ്ടതെന്നു യുപി സർക്കാരിനെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഓർമിപ്പിച്ചു.
മുൻ ഉത്തരവിലെ ദൂരപരിധി വ്യവസ്ഥ ഒഴിവാക്കികേരളസർക്കാർ ജീവനക്കാർ സായാഹ്ന / പാർട്–ടൈം ഉപരിപഠന കോഴ്സുകളിൽ പങ്കെടുക്കുമ്പോൾ സ്വന്തം സ്ഥാപനത്തിൽനിന്നു പഠനകേന്ദ്രത്തിേലക്കുള്ള ദൂരം 30 കിലോമീറ്റർ കവിയരുതെന്ന നിയന്ത്രണം നീക്കി സർക്കാർ ഉത്തരവായി. (ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഉപദേശ–സി) വകുപ്പിന്റെ 24.09.24ലെ
കോടതിയുടെ റോൾ സർക്കാർ ഏറ്റെടുക്കേണ്ടതില്ലെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി പറഞ്ഞപ്പോൾ അതു രാജ്യമാകെ പ്രതിധ്വനിക്കുന്നു. കുറ്റാരോപിതരെ കുറ്റക്കാരെന്നു ‘വിധിയെഴുതി’ ബുൾഡോസർ ഉപയോഗിച്ചു വീട് ഇടിച്ചുനിരത്താൻ അനുവദിക്കില്ലെന്നു വ്യക്തമാക്കിയാണ് കോടതിയുടെ നിർണായക ഇടപെടൽ. കേസിൽപെട്ടതുകൊണ്ടോ കുറ്റം സ്ഥിരീകരിച്ചതുകൊണ്ടോ ആരുടെയും വീട് തകർക്കാനാകില്ലെന്നു പറഞ്ഞതിനൊപ്പം കയ്യേറ്റം ഒഴിപ്പിക്കലിനു രാജ്യമാകെ ബാധകമാകുന്ന മാർഗരേഖകൂടി സുപ്രീം കോടതി പുറപ്പെടുവിച്ചു.
ഭുവനേശ്വർ ∙ ഡാന ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജമായി ഒഡീഷ. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് ഇന്നു തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണു മുന്നറിയിപ്പ്. ഡാന ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ആഘാതം സൃഷ്ടിക്കുമെന്നു കരുതി, മുൻ അനുഭവങ്ങളുടെ പിൻബലത്തിലാണു സർക്കാരിന്റെ തയാറെടുപ്പ്.
ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും നോക്കുകുത്തിയാക്കി, ബുൾഡോസർ പുതിയ ഭരണായുധമായി മാറുന്നതാണു പല സംസ്ഥാനങ്ങളിലും കണ്ടുവരുന്നത്. നിയമനിർവഹണത്തിന്റെ മറവിൽ ചിലരെ ഉന്നംവയ്ക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന രാഷ്ട്രീയ അജൻഡ നടപ്പാക്കാനുള്ള ശ്രമമാണിതെന്ന പരാതി നേരത്തേയുണ്ട്.
കേരളീയത്തിന്റെ ഭാഗമായി മറ്റന്നാൾ മുതൽ നടക്കുന്ന സെമിനാറുകൾക്ക് ആളെക്കൂട്ടാൻ സർക്കാർ സ്ഥാപനങ്ങൾക്ക് ടാർഗറ്റ് . എത്തിക്കേണ്ട ആളുകളുടെ എണ്ണം അറിയിക്കുന്നതിനൊപ്പം അവരുടെ പേരും ഫോൺ നമ്പറും അടക്കം മുൻകൂട്ടി സർക്കാരിനു സമർപ്പിക്കണമെന്നും നിർദേശമുണ്ട്. ഒട്ടേറെ സ്ഥാപനങ്ങൾ പട്ടിക നൽകിക്കഴിഞ്ഞു.
മെഡിക്കൽ പ്രവേശനത്തിന് അഖിലേന്ത്യാ ക്വോട്ടയിൽ 8 ലക്ഷവും കേരള സംസ്ഥാന ക്വോട്ടയിൽ 4 ലക്ഷവും ആണ് വരുമാനപരിധി എന്നു കണ്ടു. കേരളത്തിലെ പ്രവേശനത്തിന് സാമ്പത്തിക പിന്നാക്ക സംവരണം ലഭിക്കാൻ പാലിക്കേണ്ട വ്യവസ്ഥകൾ എന്തെല്ലാമാണ്?...Economically Weaker Sections (EWS), Reservation, Government Order
Results 1-8