Activate your premium subscription today
വാഷിങ്ടൻ ∙ അന്താരാഷ്ട്ര വിദ്യാർത്ഥികൾ സ്ഥാപനത്തിലേക്ക് വരുന്നത് തടയാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവും പുതിയ ശ്രമം ജഡ്ജി തടഞ്ഞതിനെത്തുടർന്ന്, ലോകമെമ്പാടുമുള്ള നയതന്ത്ര പോസ്റ്റുകൾക്ക് ഹാർവാർഡ് സർവകലാശാല വിദ്യാർഥി, എക്സ്ചേഞ്ച് വിസിറ്റർ വീസകളുടെ 'പ്രോസസ്സിംഗ് പുനരാരംഭിക്കാൻ' യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉത്തരവിട്ടു.
വാഷിങ്ടൻ ∙ ഹാർവഡ് സർവകലാശാലയിൽ പ്രവേശനം നേടിയ വിദേശി വിദ്യാർഥികളെ യുഎസിൽ എത്തുന്നതിൽ നിന്നു വിലക്കിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് ഫെഡറൽ കോടതി സ്റ്റേ ചെയ്തു. ബുധനാഴ്ചയാണു ട്രംപ് വിവാദ ഉത്തരവു പുറപ്പെടുവിച്ചത്. പിന്നാലെ സർവകലാശാല കോടതിയെ സമീപിക്കുകയായിരുന്നു. വിദേശ വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകുന്നതിൽ നിന്ന് സർവകലാശാലയെ വിലക്കിയ ട്രംപിന്റെ ഉത്തരവിന് ഏർപ്പെടുത്തിയ സ്റ്റേ കോടതി നീട്ടിയിട്ടുമുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവുകൾ പാലിക്കാത്തതിനു തിരിച്ചടിയായി ഹാർവഡ് ഉൾപ്പെടെയുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സർക്കാർ ധനസഹായം നിർത്തലാക്കാനും പദ്ധതിയുണ്ട്. ഹാർവഡിലെ വിദ്യാർഥികളിൽ നാലിലൊന്ന് വിദേശികളാണ്.
വാഷിങ്ടൻ ∙ ലോകപ്രശസ്ത യുഎസ് സർവകലാശാലയായ ഹാർവഡിൽ പഠിക്കാനാഗ്രഹിക്കുന്ന വിദേശവിദ്യാർഥികളുടെ വീസ ആറു മാസത്തേക്ക് റദ്ദാക്കി ട്രംപ് ഭരണകൂടം ഉത്തരവിട്ടു. വിദേശികളായ വിദ്യാർഥികൾ പഠിക്കുന്നതിനോ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമാകുന്നതിനോ ഹാർവഡിൽ വരുന്നതു വിലക്കി ആറു മാസത്തേക്കാണ് വീസ റദ്ദാക്കിയത്. കാലാവധി നീട്ടിയേക്കാം. ഹാർവഡിൽ പഠിക്കാനായി വിദേശികൾ യുഎസിലെത്തുന്നത് രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിൽ പറയുന്നു.
വാഷിങ്ടൻ ∙ യുഎസിന്റെ ശത്രുരാജ്യങ്ങളുമായി ഹാർവഡ് സർവകലാശാലയ്ക്ക് ഇടപാടുകളുണ്ടെന്നും ചൈനയിൽനിന്ന് 15 കോടി ഡോളറിലേറെ കൈപ്പറ്റുന്നുണ്ടെന്നും വൈറ്റ്ഹൗസ് ഫാക്ട് ഷീറ്റിൽ എടുത്തുപറയുന്നു. പണത്തിനു പകരമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ബന്ധമുള്ളവർക്ക് പഠന, ഗവേഷണ സൗകര്യങ്ങൾ ഹാർവഡ് ചെയ്തു കൊടുക്കുന്നു എന്നാണ് ആരോപണം. ചൈനീസ് സൈന്യത്തെ ആധുനികീകരിക്കാനുള്ള ഗവേഷണമാണ് പ്രധാനമായും നടക്കുന്നത്. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി യുഎസിലേക്ക് അയയ്ക്കുന്നവരിൽ ഏറെയും ഹാർവഡിലാണ് എത്തുന്നതെന്നും അതു ‘പാർട്ടി സ്കൂൾ’ ആയി മാറിയെന്നും വൈറ്റ്ഹൗസ് ആരോപിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ മകൾ 2010ൽ ഹാർവഡിൽ പഠിക്കാനെത്തിയതും ചൂണ്ടിക്കാട്ടി.
ബോസ്റ്റൺ ∙ ഹാർവഡ് സർവകലാശാലയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന രാജ്യാന്തര വിദ്യാർഥികൾക്ക് ആറു മാസത്തേക്ക് യുഎസിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. എക്സ്ചേഞ്ച് പ്രോഗ്രാമുകൾ മുഖനേയെത്തുന്ന വിദ്യാർഥികൾക്കും വിലക്ക് ബാധകമാണ്. ദേശീയ സുരക്ഷ മുൻ നിർത്തിയാണ് നടപടിയെന്നാണ് ട്രംപ്
അധികാരത്തിലിരുന്ന ആദ്യ ഊഴത്തില്‍ താന്‍ ഒരു യുദ്ധത്തിനും തിരികൊളുത്തിയില്ല എന്നു തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വലിയ അഭിമാനത്തോടെ പറഞ്ഞിരുന്ന വ്യക്തിയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ തന്റെ രണ്ടാമൂഴത്തില്‍ കഴിയുന്നത്ര ശത്രുക്കളെ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് അധികാരമേറ്റതെന്ന് തോന്നിക്കുന്ന രീതിയിലുള്ള നടപടികള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. കാലാകാലങ്ങളായി അമേരിക്കയുടെ സുഹൃത്തുക്കളായി കൂടെ നിന്ന യൂറോപ്പിലെ സഖ്യ രാജ്യങ്ങളെ വെറുപ്പിക്കുന്നതും ഹൂതികളെ ഒതുക്കാന്‍ അവർക്കു നേരെ ബോംബ് വര്‍ഷിക്കുന്നതും കാനഡ അമേരിക്കയുടെ ഭാഗമാകണമെന്ന് പറഞ്ഞ് ആ രാഷ്ട്രത്തെയും അവിടുത്തെ ജനങ്ങളെയും അപമാനിക്കുന്നതും വൈറ്റ്ഹൗസില്‍ തന്നെ കാണാൻ വന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെന്‍സ്കിയോട് മോശമായി പെരുമാറിയതും എല്ലാം ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്. എന്നാല്‍ രാജ്യത്തിനു പുറത്തുള്ളതിനേക്കാള്‍ വിദ്വേഷത്തോടെയാണ് അദ്ദേഹം അമേരിക്കയുടെ അകത്തുള്ള ജനങ്ങളോടും സ്ഥാപനങ്ങളോടും പെരുമാറുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്. അമേരിക്കന്‍ ജനതയുടെ മേല്‍
ന്യൂയോർക്ക് ∙ ഹാർവഡ് സർവകലാശാലയിലെ രാജ്യാന്തര വിദ്യാർഥികളുടെ പഠനത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കർശന നിലപാട് സ്വീകരിച്ചതിന് പിന്നാലെ ബെൽജിയത്തിലെ കിരീടാവകാശി എലിസബത്ത് രാജകുമാരി സ്വന്തം രാജ്യത്തേക്ക് മടങ്ങി. 23 വയസ്സുള്ള രാജകുമാരി കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഹാർവഡിലെ കെന്നഡി സ്കൂളിൽ
വാഷിങ്ടൻ ∙ ഹാർവഡ് സർവകലാശാലയിൽ വരാനാഗ്രഹിക്കുന്നവരുടെ വീസ അപേക്ഷകളിൽ പരിശോധന കർശനമാക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നിർദേശിച്ചു. പഠിക്കാനായി വരുന്ന പുതിയ വിദ്യാർഥികൾ, ഇപ്പോഴുള്ള വിദ്യാർഥികൾ എന്നിവർക്കു പുറമേ, അധ്യാപനം ഉൾപ്പെടെ ജോലികൾക്കായും പ്രഭാഷണത്തിനായും സന്ദർശനത്തിനായും എത്താൻ ആഗ്രഹിക്കുന്നവരുടെ അപേക്ഷകളിലാണ് കോൺസുലർ ഉദ്യോഗസ്ഥർ കർശന പരിശോധന നടത്തേണ്ടത്.
വാഷിങ്ടൻ ∙ ഹാർവഡ് വാഴ്സിറ്റിയിൽ വിദേശികളായ വിദ്യാർഥികളെ ചേർക്കാനുള്ള അനുമതി എടുത്തുകളഞ്ഞ ട്രംപ് ഭരണകൂടത്തിന്റെ നടപടി കോടതി തൽക്കാലം തടഞ്ഞു. നടപടി ഭരണഘടനയുടെ ലംഘനമാണെന്ന് ആരോപിച്ചാണ് സർവകലാശാല ബോസ്റ്റൺ ഫെഡറൽ കോടതിയെ സമീപിച്ചത്.
വാഷിങ്ടൻ ∙ ഹാർവഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം. ട്രംപ് ഭരണകൂടത്തിന്റേതാണ് തീരുമാനം. ട്രംപിന്റെ നിർദേശങ്ങൾ തള്ളിയ പശ്ചാത്തലത്തിലാണ് നടപടി. സ്റ്റൂഡന്റ് ഗ്രൂപ്പുകളുടെ അധികാരം കുറയക്കണം, അമേരിക്കൻ മൂല്യങ്ങൾ പാലിക്കാത്ത വിദ്യാർഥികളെ കുറിച്ച് സർക്കാരിൽ റിപ്പോർട്ട് ചെയ്യണം, ഡിഇഐ (Diversity, equity and inclusion) പരിപാടികൾ റദ്ദാക്കണം തുടങ്ങിയ കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങൾ നിരസിച്ച ഹാർവഡ് സർവകലാശാലയ്ക്കുള്ള ഏകദേശം 2.3 ബില്യൻ ഡോളറിന്റെ ഫെഡറൽ സഹായം നേരത്തെ യുഎസ് വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചിരുന്നു.
Results 1-10 of 23