Activate your premium subscription today
ഉന്നത വിദ്യാഭ്യാസ മേഖലയെ രാജ്യാന്തര തലത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരും ഉന്നത വിദ്യാഭ്യാസ കൗൺസിലും സംയുക്തമായി കൊച്ചിയിൽ 14,15 തീയതികളിൽ നടത്തുന്ന ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ ഡിജിറ്റൽ സർവകലാശാല വിസി ഡോ. സിസാ തോമസിനെ എല്ലാ സെഷനുകളിൽ നിന്നും ഒഴിവാക്കി.
സ്കൂൾ / കോളജ് / മെംബർഷിപ് പഠനത്തിനും വിവിധ മത്സരപ്പരീക്ഷകൾക്കുള്ള പരിശീലനത്തിനും 2024–25 വർഷത്തെ ‘വിദ്യാസമുന്നതി’ സ്കോളർഷിപ്പുകൾ ലഭിക്കാൻ, കുടുംബവാർഷിക വരുമാനം 4 ലക്ഷം രൂപയിൽ കവിയാത്ത, മുന്നാക്കസമുദായ വിദ്യാർഥികൾ 20ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. കേരളത്തിലെ സംവരേണതര സമുദായങ്ങളിൽപ്പെട്ടവർക്കാണു
കോളജുകളിലെയും സർവകലാശാലകളിലെയും അക്കാദമിക നിലവാരം, അധ്യാപക, വൈസ് ചാൻസലർ നിയമനം തുടങ്ങിയവ സംബന്ധിച്ച പുതുക്കിയ ചട്ടങ്ങൾ ഉൾപ്പെടുത്തി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) പുറപ്പെടുവിച്ച കരടു വിജ്ഞാപനം ആശങ്കകളിലേക്കുകൂടി വാതിൽ തുറക്കുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരമുയർത്താൻ അവകാശപ്പെട്ടുള്ളതാണ് പരിഷ്കാരങ്ങളെങ്കിലും വി.സി നിയമനങ്ങളിൽ ചാൻസലർക്കു കൂടുതൽ അധികാരം നൽകുന്നതടക്കമുള്ള മാറ്റങ്ങളിലൂടെ ഈ മേഖല പൂർണമായും കേന്ദ്ര സർക്കാർ കൈപ്പിടിയിലാക്കുമെന്നാണ് മുഖ്യ ആശങ്ക. ഭരണഘടനപ്രകാരം വിദ്യാഭ്യാസം കേന്ദ്ര– സംസ്ഥാന പൊതു പട്ടികയിലുള്ള വിഷയമായതിനാൽ യുജിസിയുടെ ഏകപക്ഷീയ നീക്കം അംഗീകരിക്കാനാവില്ലെന്ന് കേരള, തമിഴ്നാട്, കർണാടക സർക്കാരുകൾ ഉൾപ്പെടെ വ്യക്തമാക്കിക്കഴിഞ്ഞു. അധ്യാപകയോഗ്യതയിൽ വരുത്തുന്ന മാറ്റങ്ങളാകട്ടെ അക്കാദമിക യോഗ്യതകളുടെ പ്രാധാന്യം ഇല്ലാതാക്കുമെന്ന ആശങ്കയുയർത്തുന്നു. വ്യാപകമായി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള വ്യവസ്ഥകളാണു പുതിയ ചട്ടങ്ങളിൽ ഉള്ളതെന്ന് അധ്യാപകസംഘടനകൾ ആരോപിക്കുന്നുമുണ്ട്.
സർവകലാശാല- കോളജ് അധ്യാപക നിയമനങ്ങളിലെ അടിസ്ഥാനയോഗ്യതകളിലുള്ള മാറ്റങ്ങളടക്കം യുജിസി കഴിഞ്ഞദിവസം പുറപ്പെടുവിച്ച കരടു വിജ്ഞാപനം ഒട്ടേറെ ആശങ്കകൾ ഉയർത്തുന്നതാണ്. ഗുണനിലവാരം ഉറപ്പാക്കുമെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുമെന്നും അവകാശപ്പെട്ടുള്ള ‘യുജിസി റഗുലേഷൻസ് 2025’ ഈ മേഖലയെ പൂർണമായും കേന്ദ്ര സർക്കാരിന്റെ കൈപ്പിടിയിലാക്കുമെന്നതാണ് ആശങ്കകളിലൊന്ന്. യുജിസിയുടെ അവകാശവാദങ്ങൾക്കപ്പുറത്ത്, ഈ നിർദേശങ്ങൾ നടപ്പാക്കുമ്പോൾ പ്രായോഗികതലത്തിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ പലതാണ്. അഞ്ചുവർഷം മുൻപു കേന്ദ്രസർക്കാർ അവതരിപ്പിച്ച ‘ദേശീയ വിദ്യാഭ്യാസ നയം 2020’ ഉന്നതവിദ്യാഭ്യാസ മേഖലയിലും പ്രാബല്യത്തിൽ വരുത്തുന്നതിന്റെ ഏറ്റവും പ്രധാന നയരേഖയായി വേണം യുജിസി വിജ്ഞാപനത്തെ കാണാൻ. ഉന്നതവിദ്യാഭ്യാസ മേഖലയുടെ പ്രാദേശികഭാഷാവൽക്കരണം, ഐച്ഛിക വിഷയത്തിൽ ആഴത്തിൽ അവഗാഹം നേടുന്ന പരമ്പരാഗതരീതിക്കു പകരം വ്യത്യസ്തവും വിഭിന്നങ്ങളുമായ ശാസ്ത്ര, സാങ്കേതിക, സാമൂഹികശാസ്ത്ര, കലാ വിഷയങ്ങൾ വിദ്യാർഥികൾ ഒരേസമയം പഠിക്കുന്ന പ്രക്രിയ, ഇംഗ്ലിഷ് ഭാഷയുടെ പടിയിറക്കം എന്നിവയ്ക്ക് അടിവരയിടുന്നതാണ് യുജിസി നിർദേശങ്ങൾ. അതിൽ ഏറ്റവും പ്രധാനം അധ്യാപകയോഗ്യതയിൽ വരുത്തിയ
തിരുവനന്തപുരം∙ ഗവർണർ രാജേന്ദ്ര അർലേക്കർ സർവകലാശാലാ വൈസ് ചാൻസലർമാരുമായി ഇന്നു കൂടിക്കാഴ്ച നടത്തും. ചുമതലയേറ്റതിന്റെ പശ്ചാത്തലത്തിൽ വിസിമാരെ കാണാനാണു യോഗം വിളിച്ചതെങ്കിലും ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രധാനപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യും.
അണ്ടർ ഗ്രാജ്വേറ്റ് പാഠ്യക്രമത്തിൽ ക്വാണ്ടം ടെക്നോളജിയും താമസിയാതെ ഉൾപ്പെടുത്തുമെന്നു കേന്ദ്രശാസ്ത്ര സാങ്കേതികവകുപ്പും എഐസിടിഇയും പ്രഖ്യാപിച്ചു. അതിവേഗം വളർന്ന് ജനജീവിതത്തെ ഗണ്യമായി സ്വാധീനിക്കുന്ന സാങ്കേതികവിദ്യയാണ് ക്വാണ്ടം ടെക്നോളജി. അണ്ടർഗ്രാജ്വേറ്റ് കരിക്കുലത്തിൽ സിദ്ധാന്തപഠനത്തോടൊപ്പം ലാബ്
തൃശൂർ ∙ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാൻ സഹായമാകുന്ന തരത്തിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്തുകൊണ്ടുള്ള ‘കേരള റാങ്കിങ് 2024’ മന്ത്രി ആർ. ബിന്ദു പ്രഖ്യാപിച്ചു. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ഇങ്ങനെയൊരു
ന്യൂഡൽഹി ∙ ബിരുദ, ബിരുദാനന്തര പഠനരംഗത്ത് അടിമുടി മാറ്റങ്ങൾ നിർദേശിക്കുന്ന കരട് റിപ്പോർട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) പ്രസിദ്ധീകരിച്ചു. മുൻപു യുജിസി അവതരിപ്പിച്ച വിവിധ ശുപാർശകളും ചേർത്താണ് യുജി, പിജി പഠനത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള നിർദേശങ്ങൾ
ന്യൂഡൽഹി ∙ യുഎസിൽ ഉന്നതപഠനം തിരഞ്ഞെടുക്കുന്നവരിൽ ഇന്ത്യക്കാർ ഒന്നാം സ്ഥാനത്ത്. 2023–24 അധ്യയനവർഷത്തിൽ 3,30,000 ഇന്ത്യൻ വിദ്യാർഥികളാണ് യുഎസിലെത്തിയത്. 2009നു ശേഷം ആദ്യമായാണ് ഇത്രയേറെ പേരെത്തുന്നത്.
വിദ്യാഭ്യാസത്തിന് വായ്പയെടുക്കുമ്പോൾ ബാങ്കുകൾ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി നോക്കും. കുറഞ്ഞ വരുമാനമുള്ള വീടുകളിലെ കുട്ടികൾക്ക് വായ്പ ലഭിക്കാൻ ഇത് തടസമാണ്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരമായി 'വിദ്യാലക്ഷ്മി' എത്തിയിരിക്കുകയാണ്.സാമ്പത്തിക തടസ്സങ്ങളില്ലാതെ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് മികച്ച
Results 1-10 of 91