Activate your premium subscription today
ഗ്രാമ-നഗര വ്യത്യാസമില്ലാതെ നാടാകെ ടർഫുകൾ ഉയർന്നിട്ടും ഏറെക്കാലം മുമ്പുവരെ കായികപ്രേമികളെ അലട്ടിയിരുന്ന നിരാശയാണ്, കളിക്കാൻ ടൈം ഉള്ളപ്പോൾ ഗ്രൗണ്ട് കിട്ടാത്ത സ്ഥിതി. ഇനി ഗ്രൗണ്ട് കിട്ടിയാലോ... ടീം തികയാത്ത സ്ഥിതി. സ്പോർട്സിനോട് കമ്പമുള്ളവർക്ക് കളിക്കാൻ ഗ്രൗണ്ടും സഹകളിക്കാരെയും ഉറപ്പുനൽകി ഒരുകൂട്ടം ചെറുപ്പക്കാർ ഒരുക്കിയ ‘പ്ലേ സ്പോട്സ്’ രംഗപ്രവേശം ചെയ്തതോടെ നിരാശ ക്ലീൻ ബൗൾഡ്
സംരംഭക രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആത്മവിശ്വാസവും പ്രതീക്ഷകളും സമ്മാനിച്ച് ‘മനോരമ ഓൺലൈൻ എലവേറ്റ്-ഡ്രീംസ് ടു റിയാലിറ്റി’ ഷോ ഇപ്പോൾ കാണാം. സംപ്രേഷണം നാളെ മനോരമ ഓൺലൈനിലും മനോരമ മാക്സിലും യൂട്യൂബിലും.
സംരംഭക രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആത്മവിശ്വാസവും പ്രതീക്ഷകളും സമ്മാനിച്ച് ‘മനോരമ ഓൺലൈൻ എലവേറ്റ്-ഡ്രീംസ് ടു റിയാലിറ്റി’ ഷോ. എലവേറ്റിന്റെ എപ്പിസോഡ്-2 മനോരമ ഓൺലൈനിലും മനോരമ മാക്സിലും കാണാം..
തിരുവനന്തപുരം∙ കേരളത്തിലെ സ്റ്റാർട്ടപ്പുകൾ വൻ വളർച്ച നേടിയെന്നു റിപ്പോർട്ട് തയാറാക്കിയ സ്റ്റാർട്ടപ് ജീനോമിനു പണം നൽകിയെന്നു സമ്മതിച്ചെങ്കിലും റിപ്പോർട്ടിനു മുന്നോടിയായി ഇവരുമായി ചർച്ച നടത്തിയോയെന്നു വെളിപ്പെടുത്താതെ സർക്കാർ.ചർച്ച നടത്തിയോയെന്നും ആരെല്ലാമാണു ചർച്ചയിൽ പങ്കെടുത്തതെന്നുമുള്ള സണ്ണി ജോസഫിന്റെ നിയമസഭാ ചോദ്യത്തിനു മുഖ്യമന്ത്രി മറുപടി നൽകിയില്ല. സ്വതന്ത്ര ഗവേഷണത്തെ അടിസ്ഥാനപ്പെടുത്തിയാണു സ്റ്റാർട്ടപ് ജീനോമിന്റെ റിപ്പോർട്ട് എന്നതാണു സ്റ്റാർട്ടപ് മിഷന്റെ വിശദീകരണം. എന്നാൽ, മിഷൻ ഇവർക്കു ലഭ്യമാക്കിയ വിവരങ്ങൾ ജീനോം അതേപടി പകർത്തുകയാണു ചെയ്തതെന്ന ആക്ഷേപമാണുള്ളത്.
തിരുവനന്തപുരം∙ കേരളത്തിലെ വ്യവസായ വളര്‍ച്ച സംബന്ധിച്ച് സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ നടക്കുന്ന തര്‍ക്കവുമായി ബന്ധപ്പെട്ട് പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പണം നല്‍കിയാണ് തരപ്പെടുത്തിയതെന്ന ഏറെ ഗുരുതരമായ ആരോപണമാണ് സതീശന് ഉന്നയിച്ചിരിക്കുന്നത്.
നൂതനവും മികച്ച വളർച്ചാസാധ്യതയുള്ളതും മൂലധനത്തിനായി ശ്രമിക്കുന്നതുമായ ബിസിനസ്/സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഫണ്ടിങ്, മെന്ററിങ്, ഇൻകുബേഷൻ, നെറ്റ്വർക്കിങ് പിന്തുണ ഉറപ്പാക്കാനും വിജയവഴിയിലേക്ക് നയിക്കാനും ഒരുക്കിയ വേദിയാണ് ‘മനോരമ ഓൺലൈൻ എലവേറ്റ് - ഡ്രീംസ് ടു റിയാലിറ്റി’
കേരള സ്റ്റാർട്ടപ് മിഷന്റെ (കെഎസ്യുഎം) ഇൻഫിനിറ്റി സെന്റർ അടുത്ത വർഷം ബൽജിയത്തിലെ ബ്രസൽസിൽ ആരംഭിക്കും. ഇൻഫിനിറ്റി കേന്ദ്രത്തിനുള്ള സ്ഥലം ബ്രസൽസിൽ ലഭ്യമാക്കുമെന്നും സ്റ്റാർട്ടപ്പുകൾക്ക് ആദ്യ മൂന്നു മാസം സൗജന്യമായി പ്രവർത്തിക്കാനുള്ള സൗകര്യങ്ങൾ ക്രമീകരിക്കുമെന്നും ബൽജിയം സർക്കാരിന്റെ പ്രതിനിധികൾ ഡൽഹിയിൽ മനോരമയോടു പറഞ്ഞു.
തിരുവനന്തപുരം ∙ വ്യവസായ വകുപ്പും സ്റ്റാർട്ടപ് മിഷനും അവകാശപ്പെടുന്നതും കോൺഗ്രസ് അംഗീകരിക്കാത്തതുമായ കണക്കുകൾ ശശി തരൂർ ഉദ്ധരിച്ചതിന്റെ ‘ടൈമിങ്’ കോൺഗ്രസ് ഗൗരവത്തോടെ കാണുന്നു. വ്യവസായ വകുപ്പിന്റെ നിക്ഷേപസംഗമം കൊച്ചിയിൽ നടക്കാൻ പോകുകയാണ്. പഴയ കടുംപിടിത്തം ഉപേക്ഷിച്ച് വികസനക്കുതിപ്പിനു വഴിയൊരുക്കുന്ന സർക്കാർ എന്ന പ്രതിഛായ സൃഷ്ടിക്കാനും തിരഞ്ഞെടുപ്പിൽ അതു പ്രയോജനപ്പെടുത്താനുമാണു സിപിഎം ശ്രമിക്കുന്നതെന്നു കോൺഗ്രസ് വിലയിരുത്തുന്നു.
കൊല്ലത്തും കൊട്ടാരക്കരയിലും ഐടി പാർക്കുകൾ പ്രഖ്യാപിച്ചത് വഴി വിവരസാങ്കേതികവിദ്യാ സംരംഭങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളെക്കൂടി പങ്കാളികളാക്കി വരുമാനം കണ്ടെത്തുകയെന്ന ലക്ഷ്യമാണു സർക്കാരിനുള്ളത്. തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഭൂമിയേറ്റെടുത്ത് നടപ്പാക്കുന്ന പദ്ധതികൾ വിജയം കണ്ടാൽ മറ്റിടങ്ങളിലേക്കും
തിരുവനന്തപുരം ∙ സ്റ്റാർട്ടപ്പുകൾക്ക് കോ-വർക്കിങ് സ്പേസ് സ്ഥാപിക്കുന്നതിനു വായ്പ നൽകുമെന്നു ബജറ്റ് പ്രഖ്യാപനം. തുടക്കത്തിൽ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ വർഷം രാജ്യാന്തര ജിസിസി കോൺക്ലേവ് സംഘടിപ്പിക്കുന്നതിനായി 2 കോടി നൽകും. സംസ്ഥാനത്തുടനീളമുള്ള കേരള സ്റ്റാർട്ടപ് മിഷന്റെ പ്രവർത്തനങ്ങൾക്കായി യങ്
Results 1-10 of 151