Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാനത്തു പുതുതായി തുടങ്ങാനിരിക്കുന്ന സ്വകാര്യ സർവകലാശാലകളിൽ കേരളീയരായ വിദ്യാർഥികൾക്കുള്ള 40% സംവരണം നടപ്പാക്കുക സംസ്ഥാനത്തെ സർവകലാശാലകളിൽ നിലവിലുള്ള സംവരണ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ. സർവകലാശാലകളിൽ നിലവിലുള്ള പ്രവേശനം ഇങ്ങനെയാണ്: ഓപ്പൺ മെറിറ്റ്– 50%, ഒബിസി– 20%, പട്ടികജാതി– 15%, പട്ടികവർഗം–5 %, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ– 10 %.
ട്രാൻസ്ജെൻഡറുകൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലിയിലും 6 മാസത്തിനുള്ളിൽ സംവരണം ഏർപ്പെടുത്തണമെന്നു ഹൈക്കോടതി നിർദേശം നൽകി. നാഷനൽ ലീഗൽ സർവീസസ് അതോറിറ്റി കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട
ന്യൂഡൽഹി ∙ മതാടിസ്ഥാനത്തിൽ അല്ല സംവരണം നൽകേണ്ടതെന്നു സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു. 2010 നു ശേഷം 77 സമുദായങ്ങളെ മറ്റു പിന്നാക്ക വിഭാഗ(ഒബിസി) പട്ടികയിൽപെടുത്തിയ ബംഗാൾ സർക്കാരിന്റെ നടപടിയുമായി ബന്ധപ്പെട്ട കേസിലാണ് പരാമർശം. ഇതിൽ ഭൂരിഭാഗവും മുസ്ലിം സമുദായങ്ങളായിരുന്നു. ഈ നടപടി റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി വിധി ചോദ്യംചെയ്ത് ബംഗാൾ സർക്കാർ നൽകിയ ഹർജി പരിഗണിക്കവേ ആണ് ജഡ്ജിമാരായ ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞ 3 വർഷം നടത്തിയ അധ്യാപക, അനധ്യാപക സ്ഥിരനിയമനങ്ങൾ റദ്ദാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. സ്ഥിരനിയമന ഉത്തരവുകൾ പിൻവലിച്ച് പകരം ഇവരെ ദിവസവേതനക്കാരായി നിയമിക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. ഭിന്നശേഷി സംവരണം നടപ്പാക്കാത്ത സ്കൂളുകൾക്കാണ് ഇതു ബാധകമെങ്കിലും സംസ്ഥാനത്തെ മുക്കാൽപങ്ക് എയ്ഡഡ് സ്കൂളുകളിലും ഭിന്നശേഷി നിയമനം പൂർത്തിയാക്കാത്തതിനാൽ സർക്കാർ തീരുമാനം ആയിരക്കണക്കിനു പേരുടെ ഭാവി അവതാളത്തിലാക്കും. സർക്കാർ ഉത്തരവിനെതിരെ മാനേജ്മെന്റുകളും അധ്യാപക സംഘടനകളും കടുത്ത പ്രതിഷേധത്തിലാണ്.
ന്യൂഡൽഹി∙ ബിജെപി അധികാരത്തിൽ ഉള്ളിടത്തോളം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് മതാധിഷ്ഠിത സംവരണം ലഭിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാർഖണ്ഡിലെ പലാമുവിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുമ്പോഴാണ് അമിത് ഷായുടെ പരാമർശം. മുസ്ലിങ്ങൾക്ക് സംവരണം നൽകാമെന്ന് കോൺഗ്രസ് വാക്കു നൽകിയിട്ടുണ്ടെന്നും അമിത് ഷാ ആരോപിച്ചു.
മുംബൈ∙ തിരഞ്ഞെടുപ്പിനു മുൻപ് ചെറുവിഭാഗങ്ങളെ പ്രീതിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒബിസി വിഭാഗത്തിന്റെ നോൺ ക്രീമിലെയർ വാർഷിക വരുമാന പരിധി എട്ടു ലക്ഷം രൂപയിൽനിന്ന് 15 ലക്ഷം രൂപയായി ഉയർത്തണമെന്നു മഹാരാഷ്ട്ര മന്ത്രിസഭാ യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതിഷേധത്തിനിടെ കെട്ടിടത്തിന്റെ മൂന്നാം നിലയില് നിന്നും ചാടി മഹാരാഷ്ട്ര ഡപ്യൂട്ടി സ്പീക്കർ നർഹരി സിർവാൾ. ഇദ്ദേഹത്തിനൊപ്പം ഒരു എംപിയും മൂന്നു എംഎൽഎമാരും ഉണ്ടായിരുന്നു
ന്യൂഡൽഹി∙ സിവിൽ സർവീസിൽ ഭിന്നശേഷിക്കാർക്ക് സംവരണം നൽകുന്നതിനെ ചോദ്യംചെയ്ത് ഐഎഎസ് ഉദ്യോഗസ്ഥയുടെ പ്രതികരണം വിവാദത്തിൽ. തെലങ്കാന കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായ സ്മിത സഭർവാൾ സാമൂഹ്യമാധ്യമത്തിൽ നടത്തിയ പ്രതികരണമാണ് വിവാദത്തിലായത്. സിവിൽ സർവീസ് ശാരീരിക ക്ഷമത ആവശ്യമുള്ള ജോലിയാണെന്നും ഭിന്നശേഷിക്കാർക്ക് സംവരണം
പട്ന∙ ബിഹാറിൽ നിതീഷ് കുമാർ സർക്കാരിന് തിരിച്ചടി. ദലിതർക്കും പിന്നാക്ക വിഭാഗക്കാർക്കും ആദിവാസികൾക്കുമുള്ള സംവരണം 50ൽ നിന്ന് 65 ശതമാനമായി ഉയർത്താനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി. 2023 നവംബറിൽ സർക്കാർ കൊണ്ടുവന്ന തീരുമാനത്തെ എതിർത്തുകൊണ്ട് സമർപ്പിച്ച ഹർജികളിലാണ് ചീഫ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ
തിരുവനന്തപുരം∙ ഈ വർഷത്തെ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20നു ശേഷം ഇറക്കും. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൂടിയ കമ്മിറ്റി പ്രോസ്പെക്ടസിന്റെ കരടിന് അന്തിമ രൂപം നൽകി. ഫ്ലോട്ടിങ് സംവരണ രീതി നിർത്തലാക്കണമെന്നും ഇക്കാര്യം പ്രോസ്പെക്ടസിൽ
Results 1-10 of 46