Activate your premium subscription today
ഒട്ടാവ ∙ രാജ്യത്ത് പഠനത്തിനായി എത്തുന്ന രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം വീണ്ടും നിയന്ത്രിക്കാനൊരുങ്ങി കാനഡ. പാർപ്പിടം, ആരോഗ്യ സംരക്ഷണം, മറ്റു സേവനങ്ങൾ എന്നിവയിലെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനാണ് നീക്കം. ഈ വർഷം 4,37,000 സ്റ്റഡി പെർമിറ്റുകൾ അനുവദിക്കാനാണ് തീരുമാനം. ഇത് 2024 ൽ നിന്ന് 10 ശതമാനം കുറവാണ്.
1979ൽ പുറത്തിറങ്ങിയ ‘ഏഴാം കടലിനക്കരെ’യാണ് ആദ്യമായി യുഎസിൽ ഷൂട്ട് ചെയ്ത മലയാള സിനിമ. ഭൂമിയിലെ സ്വർഗം എന്ന രീതിയിലാണ് അമേരിക്കയെ അതിലെ ഗാനങ്ങളിൽ അവതരിപ്പിച്ചത്. അതുകഴിഞ്ഞ് അരനൂറ്റാണ്ടാകാറായിട്ടും, ഇന്നും അമേരിക്കയുടെ മാസ്മരികത ഇന്ത്യക്കാരിൽ, പ്രത്യേകിച്ച് യുവാക്കളിൽനിന്ന് വിട്ടുമാറിയിട്ടില്ല. മിക്ക ഇന്ത്യൻ വിദ്യാർഥികളുടെയും സ്വപ്നമാണ് യുഎസിലെ പഠനവും ജോലിയും. എന്നാൽ ഡോണൾഡ് ട്രംപിന്റെ രണ്ടാംവരവ് ആ സ്വപ്നത്തിനു മേൽ ആശങ്കയുടെ നിഴൽ വിരിക്കുകയാണ്. വിദ്യാർഥികളും ഉദ്യോഗാർഥികളും ഗവേഷകരുമടക്കം യുഎസിൽ അവസരം കാത്തിരിക്കുന്ന ആരുടെമേലും ട്രംപിന്റെ കടിഞ്ഞാൺ വീഴാമെങ്കിലും അത് ഏറ്റവുമധികം ബാധിക്കുക വിദ്യാർഥികളെത്തന്നെയാണ്. മറ്റേതു രാജ്യത്തെക്കാളും പഠനച്ചെലവു കൂടുതലാണെങ്കിലും മികച്ച സർവകലാശാലകൾ, വളരാൻ പറ്റിയ അന്തരീക്ഷം, സ്വതന്ത്ര ജീവിതം തുടങ്ങിയവയാണ് മിടുക്കരായ വിദ്യാർഥികളെ യുഎസിലേക്ക് ആകർഷിക്കുന്നത്. ഇക്കാരണങ്ങളാൽത്തന്നെ, കഴിഞ്ഞ കുറെ വർഷങ്ങളായി കോഴ്സിന്റെയോ സർവകലാശാലകളുടെയോ നിലവാരം പോലും നോക്കാതെ
അമേരിക്കയിൽ കുടിയേറിയ ഇന്ത്യക്കാർ പൊതുവേ ഡെം ആയിരുന്നു– ഡെമോക്രാറ്റുകൾ. ട്രംപിന്റെ വരവിൽ അനേകർ റെപ് ആയത്രെ– റിപ്പബ്ലിക്കൻ ഇന്ത്യക്കാരൻ വിവേക് ഗണപതി രാമസ്വാമിയെപ്പോലുള്ളവർ ട്രംപിന്റെ അടുപ്പക്കാരായിരുന്നല്ലോ.
ന്യൂഡൽഹി ∙ ഓസ്ട്രേലിയയിൽ ഇനി മുതൽ വിദ്യാർഥി വീസ അപേക്ഷയ്ക്കൊപ്പം കൺഫർമേഷൻ ഓഫ് എൻറോൾ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.
ന്യൂഡൽഹി ∙ വിദേശത്തു നിന്നുള്ള വിദ്യാർഥികൾക്ക് ഇന്ത്യ 2 പ്രത്യേക തരം വീസകൾ അനുവദിക്കും. വിദ്യാർഥികൾക്കുള്ള ഇ–സ്റ്റുഡന്റ് വീസയ്ക്കും അവരുടെ ആശ്രിതർക്കുള്ള ഇ–സ്റ്റുഡന്റ്– എക്സ് വീസയ്ക്കും അപേക്ഷിക്കുന്നവർ https://indianvisaonline.gov.in/ പോർട്ടലിനു പുറമേ ‘സ്റ്റഡി ഇൻ ഇന്ത്യ പോർട്ടലിലും ’ അപേക്ഷിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു
ന്യൂഡൽഹി ∙ കാനഡയിലെ 260 കോളജുകൾക്കു യുഎസിലേക്കുള്ള മനുഷ്യക്കടത്തിൽ പങ്കുണ്ടെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കണ്ടെത്തൽ. 2022 ജനുവരിയിൽ യുഎസ്–കാനഡ അതിർത്തിയിൽ കൊടുംതണുപ്പിൽ ഇന്ത്യൻ കുടുംബം മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണു നിരീക്ഷണം. ഗുജറാത്തിൽ നിന്നുള്ള ജഗദീഷ് പട്ടേൽ (39), ഭാര്യ
കാനഡയിലെ 260 കോളജുകൾക്കു യുഎസിലേക്കുള്ള മനുഷ്യക്കടത്തിൽ പങ്കുണ്ടെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കണ്ടെത്തൽ. 2022 ജനുവരിയിൽ യുഎസ്–കാനഡ അതിർത്തിയിൽ കൊടുംതണുപ്പിൽ ഇന്ത്യൻ കുടുംബം മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണു നിരീക്ഷണം.
2025 ജനുവരി മുതൽ, യുകെയിൽ പഠിക്കാനോ കുടിയേറാനോ ആഗ്രഹിക്കുന്നവക്ക് നിലവിലെ ആവശ്യകതകളേക്കാൾ കുറഞ്ഞത് 11 ശതമാനം കൂടുതൽ സാമ്പത്തിക കരുതൽ ധനം കാണിക്കേണ്ടതുണ്ട്.
വാഷിങ്ടൻ ∙ യുഎസിൽ വിദഗ്ധ തൊഴിൽ മേഖലകളിലെ വിദേശ ജോലിക്കാരുടെ നിയമനം എളുപ്പമാക്കാൻ എച്ച്1ബി വീസയ്ക്കു പുതിയ നിയമങ്ങളുമായി ബൈഡൻ ഭരണകൂടം ഉത്തരവിറക്കി.
ന്യൂഡൽഹി ∙ ഇന്ത്യക്കാരായ വിദ്യാർഥികൾക്ക് അനുവദിച്ച യുഎസ് വീസ ഈ വർഷം ഗണ്യമായി കുറഞ്ഞു. ജനുവരി മുതൽ സെപ്റ്റംബർ വരെ 64,008 വീസയാണ് അനുവദിച്ചത്. 2023ൽ സമാന കാലയളവിൽ ഇത് 1,03,495 ആയിരുന്നു.
Results 1-10 of 67