Activate your premium subscription today
തിരുവനന്തപുരം∙ ഇ.കെ.നായനാർ സർക്കാരിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന താനും മന്ത്രിയായിരുന്ന പി.ജെ.ജോസഫും ചേർന്ന് മന്ത്രിസഭ അറിയാതെ 33 സ്വകാര്യ എൻജിനീയറിങ് കോളജുകൾക്ക് അനുമതി നൽകിയെന്ന് മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ വെളിപ്പെടുത്തൽ. ‘ ദ് വിന്നിങ് ഫോർമുല; 52 വെയ്സ് ടു ചെയ്ഞ്ച് യുവർ ലൈഫ്’ എന്ന പുസ്തകത്തിലാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമില്ലാതിരുന്ന കാലത്തു നടത്തിയ സാഹസത്തെക്കുറിച്ചുള്ള കണ്ണന്താനത്തിന്റെ പരാമർശം.
ഐഎച്ച്ആർഡി ഡയറക്ടർ നിയമനത്തിനുള്ള അഭിമുഖത്തിൽ പങ്കെടുത്ത, മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ മകൻ വി.എ.അരുൺകുമാറിന് ഡയറക്ടർക്കുള്ള മിനിമം യോഗ്യതയില്ലെന്ന് എഐസിടിഇ സ്റ്റാൻഡിങ് കൗൺസൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി
എഐസിടിഇ അംഗീകാരമുള്ള എൻജിനീയറിങ് / പോളിടെക്നിക് കോളജുകളിലെ അധ്യാപകർക്ക് സാങ്കേതിക വിഷയങ്ങളിലെ പുതിയ മേഖലകൾ പരിചയപ്പെടുന്നതിന് 6 മാസത്തെ സൗജന്യ പിജി സർട്ടിഫിക്കറ്റ് പ്രോഗ്രാം (AICTE-QIP-PG Certificate Program) ഏർപ്പെടുത്തി. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കെമിക്കൽ, മെറ്റീരിയൽ,
തിരുവനന്തപുരം ∙ സാങ്കേതിക സർവകലാ ശാലയ്ക്കു (കെടിയു) കീഴിലുള്ള എൻജിനീ യറിങ് കോളജുകളിൽ ഈ വർഷം മുതൽ ബിടെക്കിനു പുതിയ പാഠ്യപദ്ധതി. എഐസിടിഇ മാതൃകയനുസരിച്ചു വിദഗ്ധ സമിതി തയാറാക്കുന്ന പാഠ്യപദ്ധതിക്ക് ഉടൻ അന്തിമ രൂപമാകും. അടുത്ത മാസത്തോടെ ഓരോ വിഷയത്തിന്റെയും ബോർഡ് ഓഫ് സ്റ്റഡീസ് ചേർന്ന് പാഠ്യവിഷയങ്ങൾ
ന്യൂഡൽഹി : ബിബിഎ, ബിസിഎ, ബിഎംഎസ് (ബാച്ലർ ഓഫ് ബിസിനസ് മാനേജ്മെന്റ്) പ്രോഗ്രാമുകൾ പഠിപ്പിക്കുന്ന രാജ്യത്തെ 3271 സ്ഥാപനങ്ങൾക്ക് എഐസിടിഇ അംഗീകാരം. നിലവിൽ യുജിസിയുടെ കീഴിലുള്ള പ്രോഗ്രാമുകൾ, വരുന്ന അധ്യയനവർഷം മുതൽ എഐസിടിഇയുടെ കീഴിലേക്കു മാറ്റാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതുവരെ എഐസിടിഇയുടെ കീഴിലേക്കു
എൻജിനീയറിങ് കോളജുകളിലെ സീറ്റ് വർധനയുടെ നടപടികൾ വേഗത്തിലാക്കാൻ എഐസിടിഇ 700 ൽ ഏറെ ഐഐടി, എൻഐടി അധ്യാപകരെ നിയോഗിക്കും. മികച്ച എൻജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റ് പരിധി ഒഴിവാക്കാൻ എഐസിടിഇ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചുള്ള സീറ്റ് വർധനയ്ക്കായി പുതിയ അക്കാദമിക് വർഷത്തിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ന്യൂഡൽഹി ∙ പോളിടെക്നിക്കുകൾക്കു സ്വയംഭരണ പദവി നൽകാൻ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) തീരുമാനിച്ചു. പുതിയ അക്കാദമിക് വർഷം മുതൽ സ്വയംഭരണ പദവി അനുവദിക്കും. മാനദണ്ഡങ്ങൾ ചുവടെ: ∙ 10 വർഷം പൂർത്തിയാക്കിയ സ്ഥാപനങ്ങളുടെ ആകെ കോഴ്സിന്റെ 30 ശതമാനമെങ്കിലും നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ
ന്യൂഡൽഹി ∙ ഭാരതീയ വൈജ്ഞാനിക സമ്പ്രദായവുമായി (ഇന്ത്യൻ നോളജ് സിസ്റ്റം) ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളിച്ച് ‘ഐകെഎസ് വിക്കി’ എന്ന ഓൺലൈൻ സംവിധാനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിക്കുന്നു. എഐസിടിഇക്കു കീഴിലുള്ള ഐകെഎസ് ഡിവിഷനാണു ചുമതല. ഇംഗ്ലിഷിനു പുറമേ വിവിധ ഇന്ത്യൻ ഭാഷകളിലുള്ള ലേഖനങ്ങളും
എഐസിടിഇയുടെ അപ്രൂവൽ ഹാൻഡ്ബുക്കിൽ പൗരാണിക ഗണിതശാസ്ത്രജ്ഞൻ ബൗധായനനും. ബിസി 800–740 കാലത്തു ജീവിച്ചതായി കരുതപ്പെടുന്ന ബൗധായനന്റെ ചിത്രം കവർപേജിലാണു നൽകിയത്.
ജോലിക്കൊപ്പം മാനേജ്മെന്റ്, ഡിസൈൻ, അപ്ലൈഡ് ആർട്സ്, പ്ലാനിങ്, ഹോട്ടൽ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ കോഴ്സുകളും ഇനി പഠിക്കാം. ഇത്തരം കോഴ്സുകളുള്ള സ്ഥാപനങ്ങളിൽ വർക്കിങ് പ്രഫഷനലുകൾക്കായി അധിക സീറ്റ് അനുവദിക്കാൻ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) തീരുമാനിച്ചു. 2024–27 കാലത്തെ അപ്രൂവൽ ഹാൻഡ്ബുക്കിലാണ് (കോഴ്സുകൾക്ക് അനുമതി നൽകുന്നതിനുള്ള മാർഗരേഖ) ഈ നിർദേശമുള്ളത്.
Results 1-10 of 26