Activate your premium subscription today
ന്യൂഡൽഹി ∙ തിഹാർ ജയിലിൽ അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) പ്രവേശിപ്പിച്ചു. സൈനസുമായി ബന്ധപ്പെട്ട ചികിൽസയ്ക്കാണ് എയിംസിലെത്തിച്ചതെന്നും ശസ്ത്രക്രിയ നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. എയിംസിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു.
1956 ഫെബ്രുവരി 18ന് ഇന്ത്യൻ പാർലമെന്റ് സാക്ഷ്യം വഹിച്ചത് അതീവഹൃദ്യവും സൗമ്യവും വികാരഭരിതവുമായ ഒരു പ്രസംഗത്തിനാണ്. അതു മുൻകൂട്ടി എഴുതി തയാറാക്കിയതായിരുന്നില്ല. എന്നിട്ടും വാക്കുകൾ അനർഗളം പ്രവഹിച്ചുകൊണ്ടേയിരുന്നു. അന്നത്തെ ഇന്ത്യൻ ആരോഗ്യസംവിധാനത്തിന്റെ പരിമിതികളും പൊതുജനാരോഗ്യമേഖലയിൽ ഏറ്റവും മികച്ച സ്ഥാപനങ്ങൾ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാണിച്ച ആ പ്രസംഗത്തിന്റെ അവസാനമാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ബിൽ അവതരിപ്പിക്കപ്പെട്ടതും ‘എയിംസ് ഡൽഹി’ സ്വയംഭരണ സ്ഥാപനമായി പിറവിയെടുത്തതും. ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ സുപ്രധാനരേഖകളിലൊന്നായ ആ പ്രഭാഷണത്തിന്റെ അന്തഃസത്തയോടു പൂർണമായും നീതി പുലർത്തുന്ന വിധത്തിൽ, അധികം വൈകാതെ ഏഷ്യയിലെതന്നെ ഏറ്റവും മികച്ച ആരോഗ്യഗവേഷണ കേന്ദ്രങ്ങളിൽ ഒന്നായിത്തീർന്നു എയിംസ് ഡൽഹി. അന്നു പാർലമെന്റിൽ പ്രസംഗിച്ചതും ബില്ലവതരിപ്പിച്ചതും എയിംസിനെ പൊതുമേഖലയിലെ ‘മഹാക്ഷേത്ര’ങ്ങളിൽ ഒന്നാക്കി മാറ്റിയതും ഇന്ത്യയുടെ ആദ്യ ആരോഗ്യമന്ത്രി രാജ്കുമാരി അമൃത്കൗറായിരുന്നു. സ്വതന്ത്രഇന്ത്യയിലെ ആദ്യത്തെ വനിതാ കാബിനറ്റ് മന്ത്രി കൂടിയായിരുന്നു അവർ. സ്വാതന്ത്ര്യസമരസേനാനി, ദീർഘകാലം മഹാത്മാഗാന്ധിയുടെ സെക്രട്ടറി, ഭരണഘടനാ നിർമാണസഭയിലെ
ന്യൂഡൽഹി ∙ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ അധ്യക്ഷൻ ഇ.അബൂബക്കറിന്റെ (70) ആരോഗ്യസ്ഥിതി പരിഗണിച്ചു ജാമ്യം നൽകാൻ കഴിയുമോ എന്നു പരിശോധിക്കാൻ സുപ്രീം കോടതി എയിംസിലെ മെഡിക്കൽ സംഘത്തെ നിയോഗിച്ചു. 2 ദിവസത്തിനകം പൊലീസ് കാവലോടെ എയിംസിലേക്കു മാറ്റാൻ ഉത്തരവിട്ട കോടതി, അവിടെ അഡ്മിറ്റ് ചെയ്തു പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കാനും നിർദേശിച്ചു. സഹായത്തിനു മകനെ കൂടി ഒപ്പം അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. ഹർജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി.
പട്ന ∙ ബിഹാറിലെ ദർഭംഗയിൽ ആരംഭിക്കുന്ന എയിംസ് ആശുപത്രിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി 13നു നിർവഹിക്കും. മുഖ്യമന്ത്രി നിതീഷ് കുമാറും പങ്കെടുക്കും. ദർഭംഗയിൽ ബൈപാസിനു സമീപം 188 ഏക്കർ ഭൂമി എയിംസിനായി സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ദർഭംഗ എയിംസ് ആശുപത്രിയുടെ നിർമാണം 3 വർഷത്തിനകം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ബിഹാറിലെ രണ്ടാമത്തെ എയിംസ് ആശുപത്രിയാണിത്. പട്നയിലാണ് മറ്റൊരു എയിംസ് ആശുപത്രി.
റായ്ബറേലി: 146 സീനിയർ റസിഡന്റ് ഉത്തർപ്രദേശ് റായ്ബറേലിയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 146 സീനിയർ റസിഡന്റ് ഒഴിവ്. ഒരു വർഷ നിയമനം. നവംബർ 2 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙ഒഴിവുള്ള വിഭാഗങ്ങൾ: അനാട്ടമി, ബയോകെമിസ്ട്രി, കാർഡിയോളജി, കമ്യൂണിറ്റി മെഡിസിൻ, സിടിവിഎസ്, ഡെന്റൽ, ഡെർമറ്റോളജി,
ന്യൂഡൽഹി ∙ ആയുഷ് ബ്ലോക്ക് ഉൾപ്പെടെ സൗകര്യങ്ങളോടുകൂടിയ എയിംസ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പു നൽകിയതായി സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്കുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം∙ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) തിരുവോണ നാളിൽ നടത്താനിരിക്കുന്ന നഴ്സിങ് ഓഫിസർ പ്രിലിമിനറി പരീക്ഷ മാറ്റി വയ്ക്കണമെന്ന് കേരളാ ഗവ. നഴ്സസ് യൂണിയൻ (കെജിഎൻയു) സംസ്ഥാന പ്രസിഡന്റ് കെ.എസ്.സന്തോഷും ജന. സെക്രട്ടറി എസ്.എം.അനസും ആവശ്യപ്പെട്ടു.
ന്യൂഡൽഹി ∙ ആരോഗ്യപ്രവർത്തകർക്കു സുരക്ഷ ഒരുക്കുന്നതിന് മെഡിക്കൽ സ്ഥാപനങ്ങളിൽ നിലവിലുള്ള സൗകര്യങ്ങളെക്കുറിച്ച് വിശദീകരിക്കാൻ സുപ്രീം കോടതി നിയോഗിച്ച ദേശീയ കർമസമിതി സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചു. അതിനായി പ്രത്യേക ഗൂഗിൾ ഫോമിലുള്ള അപേക്ഷ സംസ്ഥാന സർക്കാരുകൾക്ക് കൈമാറി.
ന്യൂഡൽഹി ∙ കൊല്‍ക്കത്തയിലെ ആര്.ജി. കാര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിനെതിരെ ഡല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. രണ്ടാഴ്ചയോളം നീണ്ട സമരം സുപ്രീംകോടതിയില്‍നിന്ന് ഉറപ്പു ലഭിച്ച സാഹചര്യത്തിലാണ് അവസാനിപ്പിക്കുന്നതെന്നു റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന് (ആര്‍ഡിഎ) അറിയിച്ചു. ഡോക്ടര്‍മാർ സമരം അവസാനിപ്പിച്ചു തിരികെ ജോലിയിൽ പ്രവേശിക്കണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
കൊൽക്കത്ത∙ ആർ.ജി.കാർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാർ. തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയത്തിന് മുന്നിൽ ഒപി സേവനം നൽകി ഡൽഹിയിലെ ഡോക്ടർമാർ പ്രതിഷേധിക്കും.
Results 1-10 of 133