Activate your premium subscription today
‘ഐഎഎസ് തലപ്പത്ത് ചേരികളുമില്ല. ചോരിപ്പോരുമില്ല. മിലിട്ടറി സർവീസ് പോലെ എല്ലാവരും തമ്മിൽ ഏകാഭിപ്രായം വേണ്ട ഒരു തൊഴിലല്ല ഐഎഎസ്. വ്യക്തികൾ തമ്മിലുണ്ടാകുന്ന ചെറിയ ‘ഈഗോ ക്ലാഷുകൾ’ തീർക്കാൻ ഫലപ്രദമായ സംവിധാനവുമില്ല’– കൃഷി വകുപ്പ് സെക്രട്ടറിയും ഐഎഎസ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. ബി. അശോക് ഇങ്ങനെ പറയുമ്പോൾ ചൂണ്ടുവിരൽ ആർക്കു നേരെയാണ്? തദ്ദേശ ഭരണപരിഷ്കരണ കമ്മിഷൻ അധ്യക്ഷനായി ബി.അശോകിനെ നിയമിച്ചിരുന്നു. ഈ മന്ത്രിസഭാ തീരുമാനത്തിനെതിരെ ട്രൈബ്യൂണലിനെ സമീപിക്കാൻ ഡോ. ബി. അശോക് തീരുമാനിച്ചതു വലിയ ചർച്ചയുമായി. മന്ത്രിസഭാ തീരുമാനം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കുകയും ചെയ്തു. ഡോ. അശോകിന് അനുകൂലമായ ട്രൈബ്യൂണൽ വിധി ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അദ്ദേഹം മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുന്നു.
തിരുവനന്തപുരം∙ ചീഫ് സെക്രട്ടറി, വനം മേധാവി എന്നിവരടക്കം സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഏതാനും ഉന്നത ഉദ്യോഗസ്ഥർ ഇന്നു പടിയിറങ്ങുന്നു. ഐഎഎസ് ഉദ്യോഗസ്ഥരായ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ (1990 ബാച്ച്) കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ (2004), ഐപിഎസ് ഉദ്യോഗസ്ഥൻ ഫയർഫോഴ്സ് മേധാവി കെ.പത്മകുമാർ (1989), ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ വനം മേധാവി ഗംഗാ സിങ് എന്നിവരാണ് ഇന്നു വിരമിക്കുന്നത്. കുടുംബശ്രീ മിഷനെ 6 വർഷത്തോളം നയിച്ച ശാരദ, 2014 – 16 കാലയളവിൽ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ (നിഫ്റ്റ്) ഡയറക്ടർ ജനറലായും പ്രവർത്തിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണു ചീഫ് സെക്രട്ടറിയായത്.
തിരുവനന്തപുരം ∙ ഇന്നു ചീഫ് സെക്രട്ടറി പദമൊഴിഞ്ഞു വീട്ടിലെത്തിയാൽ ശാരദ മുരളീധരൻ ചെയ്യുന്നതെന്തായിരിക്കും? ഒരു പക്ഷേ, ജോലിത്തിരക്കുമൂലം ഏറെക്കാലമായി മാറ്റിവച്ചിരിക്കുന്ന പിയാനോ വായിക്കും. അല്ലെങ്കിൽ കാണാനാശിച്ചിരുന്ന സിനിമകളിൽ ഏതെങ്കിലുമൊന്നു കണ്ടുതീർക്കും. ജോലി ഗൗരവമായും ജീവിതം ലളിതമായും കാണുന്ന ശാരദയുടെ ശീലമറിയാവുന്നവർക്ക് അദ്ഭുതമുണ്ടാകില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിച്ചിട്ടിരിക്കുന്നതു ശാരദ വിരമിക്കുന്നതു കാത്താണെന്നു പറയുന്നവരുണ്ട്. എന്നാൽ സർക്കാരിലോ പുറത്തോ എന്തെങ്കിലും ചുമതല തൽക്കാലം ഏറ്റെടുക്കുന്നില്ലെന്ന് ശാരദ മുരളീധരൻ ‘മലയാള മനോരമ’യോടു പറഞ്ഞു.
തിരുവനന്തപുരം ∙ കേരളത്തിലെ ഐഎഎസ് പോരിൽ താൽപര്യമില്ലാതെ ഒരു ഉദ്യോഗസ്ഥൻ കേന്ദ്രത്തിൽ തുടരുന്നതിനാൽ ചീഫ് സെക്രട്ടറിയാകാൻ അവസരം ലഭിച്ചത് 3 പേർക്ക്. ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥർ കേന്ദ്ര ഡപ്യൂട്ടേഷനിൽ തുടരാൻ ആഗ്രഹിക്കുന്നതിനാൽ കേരളത്തിനു തുടർച്ചയായി മലയാളി ചീഫ് സെക്രട്ടറിമാരെ ലഭിക്കുന്നു. എൻ.പ്രശാന്ത് അടക്കം ഒരുകൂട്ടം ഐഎഎസ് ഉദ്യോഗസ്ഥർ പരസ്യമായി എതിർക്കുന്ന വിഭാഗത്തിന്റെ നേതൃനിരയിലുള്ള എ.ജയതിലക് ചീഫ് സെക്രട്ടറിയാകുന്നതോടെ പോരു മൂർച്ഛിക്കുമോ മഞ്ഞുരുകുമോ എന്നു കാത്തിരുന്നു കാണണം.
സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ ചില പ്രശ്നങ്ങളും ഇതിൽ സർക്കാർ നടത്തുന്ന ഇടപെടലുകളും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഇത് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിനു നാണക്കേടാണെന്ന് ആരോപണമുണ്ടെങ്കിലും ഒറ്റപ്പെട്ട ഏതെങ്കിലും സംഭവങ്ങൾ കാരണം സിവിൽ സർവീസിന്റെ അന്തസ്സിനു കോട്ടം തട്ടുമെന്നു ഞാൻ കരുതുന്നില്ല. പക്ഷേ, ഐഎഎസുകാർ പൊതുവേ പാലിക്കേണ്ട ചില മര്യാദകൾ പാലിക്കുക തന്നെ വേണം. ഭരണഘടനയോടുള്ള വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ പേരിൽ വിഭാഗീയത സൃഷ്ടിക്കുന്നതിനോടു യോജിക്കാൻ കഴിയില്ല. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ മുഖംനോക്കാതെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം. ഉദ്യോഗസ്ഥർ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പക്ഷം ചേർന്നു പ്രവർത്തിക്കുന്നതും ശരിയല്ല. സർവീസിലുള്ള ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതാക്കളെ പരസ്യമായി പുകഴ്ത്തുന്നതും അസാധാരണ നടപടിയായാണ് എനിക്കു തോന്നുന്നത്. വിരമിച്ച ശേഷം ചില ഉദ്യോഗസ്ഥർ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയുന്നതും പാർട്ടികളെയും നേതാക്കളെയും പിന്തുണയ്ക്കുന്നതും ഇന്നു സാധാരണമാണ്. എന്നാൽ, സർവീസിലിരിക്കുമ്പോൾ അതു പാടില്ല.
തിരുവനന്തപുരം ∙ മേലുദ്യോഗസ്ഥർക്കെതിരെ കെടുകാര്യസ്ഥതയും ക്രിമിനൽ ഗൂഢാലോചനയും വ്യാജരേഖ സൃഷ്ടിക്കലും അടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ചും ഇതിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ചും ഒരുദ്യോഗസ്ഥൻ. രാഷ്ട്രീയ നിയമനം ലഭിച്ചയാളെ പ്രശംസിച്ചതിനെത്തുടർന്ന് വിവാദത്തിലായി മറ്റൊരുദ്യോഗസ്ഥ. ഐഎഎസ് ഉദ്യോഗസ്ഥരുടെ പരസ്യപ്രസ്താവനകളും പ്രതികരണവും മുൻപില്ലാത്തവിധം വിവാദമാകുന്നു. സർക്കാരിന് ഇക്കാര്യങ്ങളിൽ ഫലപ്രദമായി ഇടപെടാനും കഴിയുന്നില്ല.
തിരുവനന്തപുരം ∙ ചീഫ് സെക്രട്ടറിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെ, ഏതാനും ഐഎഎസ് ഉദ്യോഗസ്ഥരെ ഉന്നമിട്ട് സമൂഹമാധ്യമത്തിൽ എൻ.പ്രശാന്തിന്റെ പരിഹാസക്കുറിപ്പ്. സമീപകാലത്ത് ഏതാനും ഉദ്യോഗസ്ഥർ നേരിട്ട ആരോപണങ്ങളെ പരോക്ഷമായി സൂചിപ്പിക്കുന്ന കുറിപ്പാണു സസ്പെൻഷനിൽ കഴിയുന്ന പ്രശാന്ത് പങ്കുവച്ചത്. കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ: ‘പിച്ചി, മാന്തി, നുള്ളി എന്നീ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം. ഈ വിഷയം പഠിപ്പിക്കുന്ന പ്രഫ.അടിമക്കണ്ണ് അതിനായി ഉപയോഗിക്കുന്ന വിഡിയോ നമുക്ക് കാണാം.
തിരുവനന്തപുരം∙ ഹിയറിങ് നൽകുന്നതിനു എൻ.പ്രശാന്ത് മുന്നോട്ടുവച്ച നിബന്ധനകൾ തള്ളി ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. ഹിയറിങ് റെക്കോര്‍ഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തിൽ കാണിക്കണമെന്നുമുള്ള എൻ.പ്രശാന്തിന്റെ ആവശ്യം സാധ്യമല്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഏപ്രിൽ 16ന് വൈകിട്ട് 4.30ന് ഹിയറിങിന് ഹാജരാകാനാണ് ചീഫ് സെക്രട്ടറി എൻ. പ്രശാന്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം∙ ഐഎഎസ് ചേരിപ്പോരില്‍ സസ്പെന്‍ഷനിലുള്ള കൃഷിവകുപ്പ് മുന്‍ സെക്രട്ടറി എന്‍.പ്രശാന്തിന്റെ പരാതികള്‍ ചീഫ് സെക്രട്ടറി നേരിട്ടു കേള്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ഇതനുസരിച്ച് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് നേരിട്ട് ഹിയറിങ് നടത്തും. 16ന് വൈകിട്ട് 4.30ന് ഹാജരാകാനാണ് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം∙ ‘ആ തീരുമാനം ഇന്ന് എടുക്കുന്നു’ എന്ന് ഫെയ്സ്ബുക്കിൽ കുറിച്ച് സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്ത്. അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലകിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചതിന്റെ പേരിൽ സസ്പെൻഷനിലായ പ്രശാന്തിനെതിരെ അന്വേഷണ നടപടിയിലേക്കു സർക്കാർ കടക്കാനിരിക്കെയാണ്, അഭ്യൂഹങ്ങൾക്കു വഴിവയ്ക്കുന്ന കുറിപ്പ് അദ്ദേഹം രാവിലെ പങ്കുവച്ചത്. ‘തീരുമാനത്തിനു സമയമായിരിക്കുന്നു’, ‘പുതിയൊരു കാര്യം വരുന്നു’ എന്നർഥമുള്ള ഇംഗ്ലിഷ് വാചകങ്ങളും ഇതിനൊപ്പം അദ്ദേഹം പങ്കുവച്ചു. നിലത്തുവീണു കിടക്കുന്ന റോസാപ്പൂവിതളുകളുടെ ചിത്രം സഹിതമായിരുന്നു പോസ്റ്റ്.
Results 1-10 of 52