Activate your premium subscription today
ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി(ഒപിഎസ്)യിലെ പോലെ വിരമിക്കൽ, മരണ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് കേന്ദ്ര പേഴ്സണൽ സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. യുപിഎസിൽ 'ഡെത്ത് കം റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി' ഉൾപ്പെടുത്തണമെന്നത് ദീർഘകാലമായി
തിരുവനന്തപുരം ∙ ബജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നിരക്കുവർധനകളും ഇളവുകളും ആനുകൂല്യങ്ങളും നാളെ മുതൽ പ്രാബല്യത്തിൽ. ഇൗ സാമ്പത്തിക വർഷം അടച്ചുതീർക്കേണ്ട നികുതികളും ഫീസുകളും പിഴ ഒഴിവാക്കി ഇന്നു കൂടി അടയ്ക്കാം. ഓഫിസുകൾക്ക് ഇന്ന് അവധിയാണെങ്കിലും ഓൺലൈനായി പണം അടയ്ക്കാം. ട്രഷറികൾ തുറന്നു പ്രവർത്തിക്കുമെങ്കിലും പൊതുജനങ്ങൾക്കുള്ള ഇടപാടില്ല.
ന്യൂഡൽഹി∙ കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ടു ശതമാനമാണ് വർധന. പെൻഷൻകാരുടെ ഡിആറും (ഡിയർനെസ് അലവൻസ്) 2% വർധിപ്പിച്ചു. ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ 1.15 കോടി പേർക്ക് ഇതിന്റെ ഗുണം ലഭിക്കും. ഡിഎ, ഡിആർ വർധിപ്പിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷണവ് പറഞ്ഞു. 2025 ജനുവരി ഒന്നു മുതൽ പ്രാബല്യമുണ്ടാകും.
കോഴിക്കോട് ∙ കേന്ദ്ര, സംസ്ഥാന ജീവനക്കാർക്ക് ഈ വർഷം ജനുവരി മുതൽ ജൂൺ വരെ ബാധകമായ ക്ഷാമബത്തയിൽ (ഡിഎ) 2% വർധന വരും. ഡിഎ കണക്കാക്കുന്നതിനു മാനദണ്ഡമായ ദേശീയ ഉപഭോക്തൃ വില സൂചികയുടെ വാർഷിക ശരാശരി 400.92 പോയിന്റിൽനിന്ന് 407.75 പോയിന്റ് ആയി ഉയർന്നതിനാലാണിത്. ഇതോടെ കേന്ദ്ര ഡിഎ 55 ശതമാനവും സംസ്ഥാന ഡിഎ 33 ശതമാനവുമായി ഉയരും. കേന്ദ്ര ഡിഎ യഥാർഥത്തിൽ 55.97 ശതമാനമായാണ് ഉയർന്നതെങ്കിലും കേന്ദ്ര സർക്കാർ ലോവർ റൗണ്ടിങ് രീതി പിന്തുടരുന്നതു മൂലം ഇത് 56 ആക്കി റൗണ്ട് ചെയ്യുന്ന പതിവില്ല. അതുകൊണ്ടാണ് വർധന 2 ശതമാനത്തിൽ ഒതുങ്ങുന്നത്. നിലവിലുള്ള 53% ഡിഎ പൂർണമായി കേന്ദ്ര സർക്കാർ അനുവദിച്ചുകഴിഞ്ഞതാണ്.
തിരുവനന്തപുരം ∙ മറ്റു സംസ്ഥാനങ്ങളിലെ സേവനവേതന വ്യവസ്ഥ ഉൾപ്പെടെ പരിഗണിച്ച ശേഷമാണ് കേരളത്തിൽ പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം കൂട്ടാൻ തീരുമാനിച്ചതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് പറയുന്നു. അതേസമയം, കേന്ദ്ര ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന യുപിഎസ്സിയിൽ വെറും 10 അംഗങ്ങൾ മാത്രമുള്ളപ്പോൾ കേരള പിഎസ്സിയിൽ ചെയർമാനടക്കം 20 അംഗങ്ങളുണ്ട്. ഒരാളെക്കൂടി നിയമിക്കാമെങ്കിലും രാഷ്ട്രീയത്തർക്കം കാരണം നീളുകയാണ്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അംഗങ്ങൾ തമിഴ്നാട്ടിലാണ്: 15. കർണാടകയിൽ 10 പേരുണ്ട്. ബാക്കിയെല്ലാ സംസ്ഥാനങ്ങളിലും പത്തിൽ താഴെയാണ് അംഗങ്ങൾ. കഴിഞ്ഞ നവംബറിൽ ശമ്പളവർധന അജൻഡയായി വന്നെങ്കിലും 4 മന്ത്രിമാർ സാമ്പത്തികബാധ്യത ചൂണ്ടിക്കാട്ടി എതിർത്തതോടെ മുഖ്യമന്ത്രി തന്നെ ശുപാർശ പിൻവലിച്ചു.
ന്യൂഡൽഹി ∙ കേന്ദ്ര ജീവനക്കാർക്കുള്ള പുതിയ പങ്കാളിത്ത പെൻഷൻ പദ്ധതിയായ യൂണിഫൈഡ് പെൻഷൻ സ്കീം (ഏകീകൃത പെൻഷൻ പദ്ധതി– യുപിഎസ്) ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലാകും. ജീവനക്കാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് നിലവിലുള്ള നാഷനൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) പരിഷ്കരിച്ചതാണ് യുപിഎസ്. പ്രതിമാസം നിശ്ചിത തുക പെൻഷനായി ഉറപ്പാക്കുന്ന പദ്ധതി സംബന്ധിച്ച വിജ്ഞാപനമിറക്കി.
‘‘അഞ്ചു ദിവസം ജോലി ചെയ്യുമ്പോൾ അതിൽ ഒരു ദിവസത്തെ വേതനം കിട്ടാതിരുന്നാൽ പിന്നെ എന്താണു ഞങ്ങൾ ചെയ്യേണ്ടത്? ബുധനാഴ്ചയിലെ പണിമുടക്കു കൊണ്ടു സർക്കാരിന്റെ കണ്ണുതുറന്നാൽ അതിന്റെ നേട്ടം ഈ സമൂഹത്തിനാണ്.’’ ‘സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗം ബുധനാഴ്ച പണിമുടക്കുമ്പോൾ പൊതുജനത്തിനു ബുദ്ധിമുട്ടാകില്ലേ?’ എന്ന ചോദ്യത്തിനുള്ള മറുപടിയാണിത്. ബജറ്റ് പ്രഖ്യാപനങ്ങൾക്കായി കേരളം കാതോർക്കുന്ന വേളയിലാണ് ശമ്പളത്തില്‍നിന്നും മറ്റ് ആനുകൂല്യങ്ങളിൽനിന്നും പിടിച്ചുവച്ചിരിക്കുന്ന 65,000 കോടി രൂപയ്ക്കായി സർക്കാർ ജീവനക്കാരും അധ്യാപകരും സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിൽ പണിമുടക്കുന്നത്. പൊതുസമൂഹത്തിന്റെ കണ്ണിൽ സർക്കാർ ജീവനക്കാർ സംസ്ഥാന വരുമാനത്തിന്റെ നല്ലൊരു പങ്കും ശമ്പളമായി വീട്ടിൽ കൊണ്ടുപോകുന്നവരാണ്. എന്നാൽ ഇതല്ല യാഥാർഥ്യമെന്ന് കണക്കുകൾ നിരത്തി വിശദീകരിക്കുകയാണ് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം.ജാഫർ ഖാൻ. സർക്കാർ ഉദ്യോഗസ്ഥർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പണിമുടക്കിലേക്കു നയിച്ച വിഷയങ്ങളെക്കുറിച്ചും മനോരമ ഓൺലൈൻ പ്രീമിയം ‘ഇഷ്യു ഒപിനിയനി’ൽ അദ്ദേഹം സംസാരിക്കുന്നു.
ന്യൂഡല്‍ഹി ∙ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എട്ടാം ശമ്പള കമ്മിഷന് രൂപവത്കരിക്കാന്‍ തീരുമാനമാനിച്ച് കേന്ദ്ര മന്ത്രിസഭായോഗം. കേന്ദ്ര ജീവനക്കാരുടെ നിലവിലുള്ള കുറഞ്ഞ അടിസ്ഥാന ശമ്പളം 18000 രൂപ എന്നത് 40,000 രൂപ കടന്നേക്കും. 50,000 രൂപ വരെയാകാനും സാധ്യതയുണ്ട്. ശമ്പളവും പെന്‍ഷനും നിർണയിക്കാന്‍ ഉപയോഗിക്കുന്ന ഗുണിതമായ ഫിറ്റ്മെന്റ് ഫാക്ടര്‍ 2.57 ആയിരുന്നത് ഏറിയാല്‍ 2.86 വരെ ആകാം. ഇത് 2.86 ആക്കി നിശ്ചയിച്ചാല്‍ ഇപ്പോഴത്തെ 18,000 രൂപ എന്ന കുറഞ്ഞ അടിസ്ഥാന ശമ്പളം 51,480 രൂപയായി ഉയരും.
ന്യൂഡൽഹി ∙ കേന്ദ്ര ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാനുള്ള എട്ടാം ശമ്പള കമ്മിഷൻ രൂപീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. റെയിൽവേയും പ്രതിരോധവും ഉൾപ്പെടെ 50 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കും. കമ്മിഷന്റെ അധ്യക്ഷനെയും 2 അംഗങ്ങളെയും ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
Results 1-10 of 64