Activate your premium subscription today
ഡിയു ബിരുദ പ്രവേശനം തുടങ്ങി ന്യൂഡൽഹി ∙ ഡൽഹി സർവകലാശാലയിലെ(ഡിയു) പുതിയ അധ്യയന വർഷത്തെ ബിരുദ പ്രവേശനം തുടങ്ങി. സിയുഇടി –യുജി എഴുതിയവർക്ക്കോമൺ സീറ്റ് അലോക്കേഷൻ സംവിധാനത്തിന്റെ (സിഎസ്എഎസ്) പോർട്ടൽ വഴി അപേക്ഷിക്കാം.സിയുഇടി ഫലം വന്നശേഷം കോളജ്, കോഴ്സ് എന്നിവ തിരഞ്ഞെടുക്കുന്ന ഘട്ടം തുടങ്ങും. മൂന്നാം
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ബിടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 78.38 ശതമാനം വിദ്യാർഥികൾ വിജയിച്ചു. 9 ബിടെക് കോഴ്സുകളുടെ പരീക്ഷാഫലമാണു പ്രസിദ്ധപ്പെടുത്തിയത്. ബിടെക് നേവൽ ആർക്കിടെക്ചർ കോഴ്സിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. ഇതോടൊപ്പം വിവിധ ബിരുദാനന്തര ബിരുദ
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ബിടെക് കംപ്യൂട്ടർ സയൻസ് പ്രോഗ്രാമിന്റെ ഈ വർഷത്തെ സീറ്റുകളുടെ എണ്ണം 90ൽ നിന്ന് 150 ആക്കി.
എംടെക് : അപേക്ഷയിൽ30 വരെ തിരുത്തൽവരുത്താം തിരുവനന്തപുരം∙ എംടെക് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ചവർക്ക് പ്രൊഫൈൽ, ഗേറ്റ് സ്കോർ, മാർക്ക് / ഗ്രേഡ് എന്നിവ പരിശോധിച്ച് അപാകത പരിഹരിക്കാൻ 30 വരെ അവസരം.dtekerala.co.in/sitelogin, www.dtekerala.gov.in സെറ്റ്റജിസ്ട്രേഷൻജൂൺ 10 വരെ നീട്ടി തിരുവനന്തപുരം∙ ഹയർ
കൊച്ചി ∙ ജപ്പാനില്‍ നിന്നും കൊച്ചിയില്‍ എത്തി സമുദ്രശാസ്ത്രപഠനം നടത്തുന്ന ഗോകു ഒക്കാവോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം കേരളത്തിന് പരിചയപ്പെടുത്തിയ കൊച്ചി ജെയിന് യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർഥിയാണ് ഗോകു. ഇവിടുത്തെ വിദ്യാഭ്യാസ രീതിയെക്കുറിച്ചും
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ബിടെക് വിദ്യാർഥികൾക്ക് പേറ്റന്റ് ലഭിച്ചു. വിദ്യാർഥികൾ ബിരുദപഠനത്തോടൊപ്പം വികസിപ്പിച്ചെടുത്ത നൂതന കണ്ടുപിടിത്തത്തിനാണു പേറ്റന്റ് ലഭിച്ചത്. ഐഒടി അടിസ്ഥാനമാക്കിയ ഡ്രെയ്നേജ് മോണിറ്ററിങ് ആൻഡ് ഫ്ലഡ് അലർട്ട് സംവിധാനമാണിത്. കുസാറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണു ബിരുദ വിദ്യാർഥികൾ പേറ്റന്റ് നേടുന്നത്.
കളമശേരി ∙ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ചു തീരദേശ മേഖലയിൽ ബോധവൽക്കരണവും കൊച്ചിക്കു പൊതുവായ കർമപദ്ധതിയും വേണമെന്നു സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അഭിപ്രായപ്പെട്ടു.കൊച്ചി സർവകലാശാലയിൽ കാലാവസ്ഥാ വ്യതിയാനവും അതിജീവനവും എന്ന വിഷയത്തിൽ രാജ്യാന്തര സമ്മേളനം (കെയർ–25) ഉദ്ഘാടനം ചെയ്യുകയായിരുന്നു
കൊച്ചി∙ 6 ദിവസമായി നടന്നുവന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) കലോത്സവം ‘സർഗം 2025’ സമാപിച്ചു. മാർച്ച് 14 മുതൽ 19 വരെ, 11 വേദികളിലായി നടന്ന കലോത്സവത്തിൽ 359 പോയിന്റുമായി സോൺ 3 ജേതാക്കളായി. 344 പോയിന്റ് നേടിയ സോൺ 4 രണ്ടാം സ്ഥാനത്തെത്തി. കലോത്സവത്തിന്റെ അവസാന ദിവസത്തിന് മാറ്റു കൂട്ടാൻ ‘ആലപ്പുഴ ജിംഖാന’ സിനിമയുടെ സംഘവും എത്തി. സൂഫി നൈറ്റും സമാപന ദിവസത്തിന് നിറമേകി.
കൊച്ചി∙ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) കലോത്സവം ‘സര്‍ഗം-25’ന് തുടക്കം. റോജി ജോൺ എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും റേഡിയോ ജോക്കിയും നടനുമായ ജോസഫ് അന്നംക്കുട്ടി ജോസ് മുഖ്യാതിഥിയായി. മാർച്ച് 14 മുതൽ 19 വരെ 6 ദിവസമാണ് കലോത്സവം. ‘നവരസ’ എന്ന ഒന്നാം വേദിയിൽ തുടങ്ങി നവരസങ്ങളെ പ്രതിനിധീകരിച്ച് 9
കൊച്ചി∙ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ മാസം സേവനത്തിൽ നിന്ന് വിരമിക്കുന്ന ജീവനക്കാരുടെ യാത്രയയപ്പ് യോഗം എസ്എംഎസ് ഹാളിൽ സംഘടിപ്പിച്ചു. സംഘടനാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഫോട്ടോകോപ്പിയർ തസ്തികയിൽ ജോലി ചെയ്യുന്ന എം.പി.റഷീദ്, സംഘടനാ പ്രവർത്തകനും സെക്യൂരിറ്റി ഗാർഡുമായ സെബാസ്റ്റ്യൻ ജോൺ എന്നിവരാണ് വിരമിക്കുന്നത്. കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ
Results 1-10 of 218