Activate your premium subscription today
ന്യൂഡൽഹി ∙ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നടത്തുന്ന മുഴുവൻ പരീക്ഷകളിലും ജില്ലാ ഭരണകൂടത്തിനും പൊലീസിനും മേൽനോട്ട, നിരീക്ഷണ ചുമതലകൾ നൽകാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. പരീക്ഷാ നടത്തിപ്പിൽ സംസ്ഥാന സർക്കാരിനെക്കൂടി പങ്കാളിയായാക്കലാണ് ലക്ഷ്യം. സിവിൽ സർവീസ് പരീക്ഷയ്ക്കു തുല്യമായ സുരക്ഷ നീറ്റ്
കോഴിക്കോട് ∙ പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിനായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് നടപടി. ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ഇന്നലെയും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിൽ ഷുഹൈബ് വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.
തിരുവനന്തപുരം∙ 5,8 ക്ലാസുകളിലെ ‘ഓൾ പാസ്’ ഒഴിവാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം വരും മുൻപേ കേരളത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഈ പരിഷ്കാരത്തിന് നടപടിയെടുത്തിരുന്നു .ഇക്കൊല്ലം മുതൽ കേരള സിലബസ് സ്കൂളുകളിലെ 8–ാം ക്ലാസിൽ നിശ്ചിത മാർക്ക് ഉറപ്പാക്കി മാത്രം സ്ഥാനക്കയറ്റം നൽകാൻ മാസങ്ങൾക്കു മുൻപേ തീരുമാനിച്ചിരുന്നു.
ന്യൂഡൽഹി∙ രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച 2010ലെ നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. 5, 8 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പതിവായി പരീക്ഷകൾ നടത്താനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നതാണ് പുതിയ ഭേദഗതി.
ചോദ്യങ്ങളും ഉത്തരങ്ങളും ചേരുന്നതാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷകൾ. എന്നാൽ ചോദ്യങ്ങൾ തന്നെ ചോരുന്നതാണ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിന് പരീക്ഷയായി മാറിയത്. അതേസമയം ചോദ്യ പേപ്പർ തന്നെ ചോർന്നെങ്കിലും ഇതുവരെ കുറേ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയിട്ടുമില്ല. ഇത്തവണ ചോദ്യം ചോദിക്കുന്നത് വിദ്യാർഥികളും ജനങ്ങളുമാണെന്നു മാത്രം. ഉത്തരം പറയേണ്ടത് വിദ്യാഭ്യാസ വകുപ്പും. പഠനം മുതൽ ജോലി ലഭിക്കുന്നതിനു വരെ അടിസ്ഥാനമാക്കുന്ന വിദ്യാഭ്യാസ യോഗ്യതയുടെ അളവുകോലായ പരീക്ഷയുടെ ചോദ്യങ്ങൾ തന്നെ ചോരുകയാണ്. ആരാണ് ഇതിനു പിന്നിൽ? എന്തു കൊണ്ടാണ് അവരെ കണ്ടെത്താൻ സാധിക്കാത്തത്? വിദ്യാഭ്യാസ വകുപ്പിന് ഉത്തരം മുട്ടിയപ്പോൾ സഹായത്തിന് പൊലീസിനെ ആശ്രയിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിലെ ചോർച്ച തുടങ്ങിയിട്ട് കുറച്ചു കാലമായെന്നു വേണം കരുതാൻ. ചോദ്യക്കടലാസിലെ അതേ നമ്പർ ക്രമത്തിൽ ഓണപ്പരീക്ഷയുടെ ചോദ്യങ്ങൾ യുട്യൂബ് ചാനലിലൂടെ പുറത്തുവന്നതോടെയാണ് ചോദ്യക്കടലാസ് ചോർന്നുവെന്ന് അധ്യാപകർ ഉറപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പിന് നൽകിയ പരാതിയിൽ അന്വേഷണം ഇഴയുന്നതിനിടെ
കോഴിക്കോട്∙ എംഎസ് സൊലൂഷൻസ് ഉടമ ഷുഹൈബ്, അധ്യാപകനെ വീട്ടിൽ കയറി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത്. ചോദ്യക്കടലാസ് ചോർത്തിയെന്ന ആരോപണം നേരിടുന്നതിനിടെയാണ് ഷുഹൈബ് തെറിവിളിക്കുന്ന ഓഡിയോ സന്ദേശം പുറത്തുവന്നത്.
കോഴിക്കോട്∙ ചോദ്യക്കടലാസ് ചോർത്തിയിട്ടില്ലെന്നും മറ്റാരെങ്കിലും ചോർത്തിയതായി കരുതുന്നില്ലെന്നും എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ്. ചോദ്യങ്ങൾ പ്രവചിക്കുകയാണ് ചെയ്യുന്നതെന്നും ഷുഹൈബ് പറഞ്ഞു. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനായാസമായി, ഉറപ്പായും വരുന്ന കുറേ അധികം ചോദ്യങ്ങൾ നൽകാൻ സാധിക്കും. എല്ലാ വർഷവും സ്ഥിരമായി ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.
കോഴിക്കോട് ∙ പൊതുവിദ്യാലയങ്ങളിലെ സ്കൂൾ തല പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെ, ഇന്നലെ നടന്ന 10–ാം ക്ലാസ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യക്കടലാസും ചോർന്നു. ആകെയുള്ള 40 മാർക്കിൽ 32 മാർക്കിന്റെ ചോദ്യങ്ങളും വിവാദ യുട്യൂബ് ചാനലായ എംഎസ് സൊലൂഷൻസിന്റെ ഉടമ മുഹമ്മദ് ഷുഹൈബ് പ്രവചിച്ചവ. ചില രാസ സമവാക്യങ്ങളും പ്രത്യേക രാസപ്രവർത്തനങ്ങളും വിഡിയോയിലും പരീക്ഷയിലും ഒരേപോലെ വന്നതാണ് പ്രധാനമായി സംശയം ഉയരാൻ കാരണം.
ന്യൂഡൽഹി∙ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) 2025 മുതൽ ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശന പരീക്ഷകൾ നടത്തുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. വരുന്ന വർഷം മുതൽ ഏതെങ്കിലും റിക്രൂട്ട്മെന്റ് പരീക്ഷകൾ നടത്തുന്നത് ഏജൻസി അവസാനിപ്പിക്കും. ഇതുകൂടാതെ, 2025ൽ 10 പുതിയ തസ്തികകളോടെ എൻടിഎ പുനഃസംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
എസ്എസ്എൽസി ഇംഗ്ലിഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയ്ക്കു മുമ്പ് യൂട്യൂബ് ചാനലിൽ അടക്കം പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ടു പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവി, സൈബർ സെൽ എന്നിവർക്ക് ഉടൻ പരാതി നൽകും. പ്ലസ് വൺ, പ്ലസ് ടു ക്രിസ്മസ് മോഡൽ പരീക്ഷകളുടെ ചോദ്യപേപ്പർ എസ്സിഇആർടി വർക്ഷോപ്പ് നടത്തിയാണ് നിശ്ചയിക്കുന്നത്.
Results 1-10 of 1192