Activate your premium subscription today
തിരുവനന്തപുരം∙ സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു. ആശ്രിത നിയമന അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് പുതുക്കിയ മാനദണ്ഡങ്ങള്‍ കൊണ്ടു വന്നത്. സംസ്ഥാന സർവീസിൽ ഇരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതിന് അർഹതയുണ്ട്. ജീവനക്കാരൻ മരണമടയുന്ന സാഹചര്യം പരിഗണിക്കാതെ തന്നെ നിയമനം നല്‍കും. ഇൻവാലിഡ് പെൻഷണർ ആയ ജീവനക്കാർ മരണപ്പെട്ടാല്‍ അവരുടെ ആശ്രിതര്‍ക്ക് പദ്ധതി വഴിയുള്ള നിയമനത്തിന് അർഹതയുണ്ടാകില്ല.
തിരുവനന്തപുരം∙ അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കുടുക്കാന്‍ ഉറച്ച് വിജിലന്‍സ്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്കി. അഴിമതിക്കാരായ 200 ഉദ്യോഗസ്ഥരുടെ പട്ടിക സഹിതമാണ് റേഞ്ച് എസ്പിമാര്ക്ക് നിര്‍ദേശം കൈമാറിയിരിക്കുന്നത്. വിജിലന്‍സ് ഇന്റലിജന്‍സ് ആണ്
പട്ന ∙ സോഫ്റ്റ്വെയർ തകരാറു കാരണം ബിഹാറിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും രണ്ടു മാസത്തെ ശമ്പള വിതരണം മുടങ്ങി. ജീവനക്കാർക്കു മാത്രമല്ല മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എംഎൽഎമാർക്കും ഡിസംബർ, ജനുവരി മാസങ്ങളിലെ ശമ്പളം കിട്ടിയില്ല.
കൊച്ചി ∙ സർക്കാർ ഉദ്യോഗസ്ഥർ തന്നെ സർക്കാർ ഉത്തരവുകൾ ലംഘിക്കുന്നത് അമ്പരപ്പിക്കുന്നുവെന്ന് ഹൈക്കോടതി. അനധികൃത ബോർഡുകളും ഫ്ലക്സുകളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരാമർശം നടത്തിയത്. തിരുവനന്തപുരത്ത് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ കൂറ്റൻ ഫ്ലക്സും മുഖ്യമന്ത്രിയുടെ കട്ടൗട്ടും സ്ഥാപിച്ച വിഷയത്തിലായിരുന്നു കോടതിയുടെ പരാമർശം.
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെ ബുധനാഴ്ചത്തെ പണിമുടക്ക് സർക്കാർ ഓഫിസുകളുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചേക്കും. പ്രതിപക്ഷ സംഘടനകൾക്കൊപ്പം സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിലിനും വില്ലേജ് ഓഫിസുകള്‍, താലൂക്ക് ഓഫിസുകള്‍, കലക്ടറേറ്റ്, മൃഗസംരക്ഷണ ഓഫിസുകള്‍ എന്നിവിടങ്ങളിൽ ശക്തമായ സ്വാധീനമുണ്ട്. സെക്രട്ടറിയേറ്റിലും ആയിരത്തിലേറെ ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് സംഘടനകളുടെ അവകാശവാദം
‘‘അഞ്ചു ദിവസം ജോലി ചെയ്യുമ്പോൾ അതിൽ ഒരു ദിവസത്തെ വേതനം കിട്ടാതിരുന്നാൽ പിന്നെ എന്താണു ഞങ്ങൾ ചെയ്യേണ്ടത്? ബുധനാഴ്ചയിലെ പണിമുടക്കു കൊണ്ടു സർക്കാരിന്റെ കണ്ണുതുറന്നാൽ അതിന്റെ നേട്ടം ഈ സമൂഹത്തിനാണ്.’’ ‘സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗം ബുധനാഴ്ച പണിമുടക്കുമ്പോൾ പൊതുജനത്തിനു ബുദ്ധിമുട്ടാകില്ലേ?’ എന്ന ചോദ്യത്തിനുള്ള മറുപടിയാണിത്. ബജറ്റ് പ്രഖ്യാപനങ്ങൾക്കായി കേരളം കാതോർക്കുന്ന വേളയിലാണ് ശമ്പളത്തില്‍നിന്നും മറ്റ് ആനുകൂല്യങ്ങളിൽനിന്നും പിടിച്ചുവച്ചിരിക്കുന്ന 65,000 കോടി രൂപയ്ക്കായി സർക്കാർ ജീവനക്കാരും അധ്യാപകരും സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിൽ പണിമുടക്കുന്നത്. പൊതുസമൂഹത്തിന്റെ കണ്ണിൽ സർക്കാർ ജീവനക്കാർ സംസ്ഥാന വരുമാനത്തിന്റെ നല്ലൊരു പങ്കും ശമ്പളമായി വീട്ടിൽ കൊണ്ടുപോകുന്നവരാണ്. എന്നാൽ ഇതല്ല യാഥാർഥ്യമെന്ന് കണക്കുകൾ നിരത്തി വിശദീകരിക്കുകയാണ് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം.ജാഫർ ഖാൻ. സർക്കാർ ഉദ്യോഗസ്ഥർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പണിമുടക്കിലേക്കു നയിച്ച വിഷയങ്ങളെക്കുറിച്ചും മനോരമ ഓൺലൈൻ പ്രീമിയം ‘ഇഷ്യു ഒപിനിയനി’ൽ അദ്ദേഹം സംസാരിക്കുന്നു.
കൊച്ചി ∙ സെക്രട്ടേറിയേറ്റിനു മുന്നിൽ അനധികൃത ബോർഡ് വച്ച സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. സെക്രട്ടേറിയറ്റിനു മുന്നിൽ ബോർഡ് വച്ച സംഭവത്തിൽ ഉദ്യോഗസ്ഥർ ഉത്തരവാദികളാണെങ്കിൽ അച്ചടക്ക നടപടിയുൾപ്പെടെ സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
തിരുവനന്തപുരം∙ അനധികൃതമായി സാമൂഹ്യക്ഷേമപെന്ഷന് കൈപ്പറ്റിയ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. പൊതുമരാമത്ത് വകുപ്പിലെ 31 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
സർക്കാർ ജീവനക്കാരോട് പൊതുവേ പൊതുജനങ്ങൾക്ക് അശേഷം സ്നേഹമോ ബഹുമാനമോ തോന്നാറില്ല. പകരം അവരോടും അവരുടെ കസേരയോടും ഈർഷ്യയും വെറുപ്പുമാണെന്നതാണ് സത്യം. എന്നാലോ, അതു നമ്മൾ പുറമേ കാണിക്കുകയോ പറയുകയോ ചെയ്യില്ല. അങ്ങനെ ചെയ്താലുള്ള ഭവിഷ്യത്ത് അറിയാവുന്നതുകൊണ്ടാണത്. കാരണം ഒരു സർക്കാർ ഉദ്യോഗസ്ഥൻ വിചാരിച്ചാൽ ആരുടെ ജീവിതവും കുട്ടിച്ചോറാക്കാൻ പറ്റും. നമ്മൾ നികുതിദായകർ കഴിഞ്ഞുപോകുന്നതു സർക്കാർ ഉദ്യോഗസ്ഥരുടെ ദാക്ഷിണ്യത്തിലാണ് എന്നൊരു ധാരണ നമ്മുടെയൊക്കെ മനസ്സിൽ പണ്ടുപണ്ടേ കയറിക്കൂടിയിട്ടുള്ളത് അതുകൊണ്ടൊക്കെയാണ്. ജനാധിപത്യത്തിലും അതിനു മാറ്റമൊന്നുമില്ല. ഒരു പൊലീസുകാരൻ വേണമെന്നില്ല, ഒരു പ്യൂൺ വിചാരിച്ചാൽ മതി; ഒരു സാധാരണക്കാരന്റെ ജീവിതം നരകതുല്യമാകും. ഉദാഹരണങ്ങൾ ഏറെയുണ്ട്. എന്നാൽ, ഇതിനൊരു മറുവശമുണ്ട്. നീതിബോധവും അനുകമ്പയും കൈവിടാത്ത ഒട്ടേറെപ്പേർ സർക്കാർ ഉദ്യോഗസ്ഥർക്കിടയിലുണ്ട്. അവരുടെ രക്തത്തിനുവേണ്ടി നിലവിളിക്കുന്ന രാഷ്ട്രീയാധികാരം ഈ ഉദ്യോഗസ്ഥരുടെ ജീവിതം നരകതുല്യമാക്കി മാറ്റുന്നു. സർക്കാർ ഉദ്യോഗസ്ഥരെ, പ്രത്യേകിച്ചും ഉയർന്ന പദവിയിലിരിക്കുന്നവരെ സമ്മർദത്തിലാക്കുന്നത് അധികാരത്തിലിരിക്കുന്ന പാർട്ടിയും അതിനോട് ഒട്ടിച്ചേർന്നു നിൽക്കുന്ന സർവീസ് സംഘടനകളുമാണ്. അധികാരം കയ്യാളുന്ന ഏതു രാഷ്ട്രീയ പാർട്ടിയുടെയും
തിരുവനന്തപുരം ∙ അനര്‍ഹമായി സാമൂഹ്യസുരക്ഷാ പെന്ഷന് വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി തുടങ്ങി. മണ്ണ് സംരക്ഷണ വകുപ്പിലെ 6 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. അനധികൃതമായി കൈപ്പറ്റിയ പെൻഷനും അതിന്റെ 18 ശതമാനം തുകയും തിരിച്ചടയ്ക്കണം. സാമൂഹ്യസുരക്ഷാ പെന്ഷന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെന്‍ഷന്‍കാരും ഉള്‍പ്പെടെ അനധികൃതമായി കൈപ്പറ്റുന്നുവെന്ന് ധനകാര്യവകുപ്പ് നടത്തിയ പരിശോധനയിലാണു കണ്ടെത്തിയത്.
Results 1-10 of 87