Activate your premium subscription today
ബി. അശോകിനെ തദ്ദേശഭരണ പരിഷ്കരണ കമ്മിഷൻ അധ്യക്ഷനാക്കിയ നടപടി സ്റ്റേ ചെയ്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. കമ്മിഷൻ രൂപീകരണം എവിടെയെത്തിയെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സർക്കാരിനോട് ചോദിച്ചു. ഐഎഎസുകാർക്ക് വെറുതെ ശമ്പളം നൽകാനാണോ നിയമനമെന്നും ട്രൈബ്യൂണൽ ചോദിച്ചു. കാറും ഡ്രൈവറെയും നൽകുന്നുണ്ടെന്ന സർക്കാരിന്റെ മറുപടിക്ക് ഓഫിസല്ലേ ആദ്യം വേണ്ടതെന്നായിരുന്നു ട്രൈബ്യൂണലിന്റെ മറുചോദ്യം.
തിരുവനന്തപുരം∙ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉൾപ്പെടെ പ്രധാന തസ്തികയിലുള്ള 5 ഐഎഎസ് ഉദ്യോഗസ്ഥർ ഇൗ വർഷം വിരമിക്കും. ചീഫ് സെക്രട്ടറി ഏപ്രിലിലും ഫിഷറീസ്, തുറമുഖ പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസൻ ഇൗ മാസവുമാണു വിരമിക്കുന്നത്. ഉന്നതവിദ്യാഭ്യാസ അഡിഷനൽ ചീഫ് സെക്രട്ടറി ഇഷിത റോയി മാർച്ചിൽ വിരമിക്കും. വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് മേയിലും കെഎസ്ഇബി സിഎംഡി ബിജു പ്രഭാകർ ഏപ്രിലിലുമാണ് വിരമിക്കുന്നത്. ഇവർക്കെല്ലാം മൂന്നും നാലും വകുപ്പുകളുടെ ചുമതലയുണ്ട്.
തിരുവനന്തപുരം∙ മതാടിസ്ഥാനത്തില്‍ വാട്സാപ് ഗ്രൂപ്പുകള്‍ തുടങ്ങിയെന്ന ആരോപണത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥനെ രണ്ടു മാസം പോലും തികയുന്നതിനു മുന്‍പ് തിരിച്ചെടുക്കുന്നു, ഐഎഎസ് അസോസിയേഷന് പ്രസിഡന്റ് കൂടിയായ ബി. അശോകിനെ മന്ത്രി പോലും അറിയാതെ വകുപ്പില്‍നിന്നു തെറിപ്പിക്കുന്നു, ചീഫ് സെക്രട്ടറിയെ ചോദ്യം ചെയ്ത എന്‍.പ്രശാന്തിന്റെ സസ്പെന്ഷന് 120 ദിവസം കൂടി നീട്ടുന്നു.
തിരുവനന്തപുരം ∙ മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പുകൾ തുടങ്ങിയെന്ന വിവാദത്തെത്തുടർന്നു സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കെ.ഗോപാലകൃഷ്ണനെ സർവീസിൽ തിരിച്ചെടുത്തു. വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണനെ ഏതു തസ്തികയിൽ നിയമിക്കണമെന്നു പിന്നീടു തീരുമാനിക്കും. ഗോപാലകൃഷ്ണനൊപ്പം സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥനായ എൻ.പ്രശാന്ത്, തനിക്കു ലഭിച്ച കുറ്റപത്രത്തിനു മറുപടിയായി ചീഫ് സെക്രട്ടറിയുടെ നടപടികളെ ചോദ്യംചെയ്തു കത്തയച്ചിരുന്നു. എന്നാൽ, ഗോപാലകൃഷ്ണൻ താൻ തെറ്റു ചെയ്തിട്ടില്ലെന്നു വ്യക്തമാക്കിയാണ് ചീഫ് സെക്രട്ടറിക്കു മറുപടി നൽകിയത്.
ന്യൂഡൽഹി ∙ കേരളത്തിൽ 157 സിവിൽ സർവീസ് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. 79 ഐഎഎസ്, 38 ഐപിഎസ്, 40 ഐഎഫ്എസ് തസ്തികകളാണ് ഏതാനും വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്നത്.
തിരുവനന്തപുരം∙ മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ വ്യവസായ ഡയറക്ടറായിരുന്ന കെ.ഗോപാലകൃഷ്ണനെതിരെ പ്രാഥമികാന്വേഷണം നടത്തുന്നതിന് തീരുമാനം. നർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണറാണ് അന്വേഷിക്കുന്നത്.
ദീപാവലിയുടെ ഭാഗമായി സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മതം തിരിച്ച് വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ. അദ്ദേഹത്തിനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശവും ലഭിച്ചിരിക്കുന്നു. സമൂഹ മാധ്യമത്തിലൂടെ, സഹപ്രവർത്തകരായ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥരെ കടുത്ത ഭാഷയിൽ വിമർശിച്ച മറ്റൊരു ഉദ്യോഗസ്ഥൻ. സമീപകാലത്ത് കേരളത്തിലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലായത് പ്രത്യക്ഷത്തിൽ ഭരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ വീഴ്ചകൾക്കല്ല, അവരുടെ സ്വകാര്യ സൈബറിടങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ സമൂഹത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കുറിച്ച് അവമതിപ്പുണ്ടാക്കുമെന്ന വിലയിരുത്തലിലാണ്. ഇന്ന് ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ലഭിക്കാൻ ഭരണപരമായ ഇടപെടലുകളിലെ വീഴ്ചകൾ വേണ്ട എന്നാണ് ഇതു കാണിക്കുന്നത്. ഭരണയന്ത്രത്തെ ചലിപ്പിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ അതിന്റെ അപൂർവത കൊണ്ടാണ് വാർത്തയാകുന്നത്. വാട്സാപ് ഗ്രൂപ്പ് നിർമിച്ച് സസ്പെൻഷനിലായ കെ.ഗോപാലകൃഷ്ണനും മേലുദ്യോഗസ്ഥനെതിരെ പരസ്യവിമർശനം നടത്തിയ എൻ.പ്രശാന്തിനും ലഭിച്ച സസ്പെൻഷൻ വാർത്തയാകുമ്പോൾ കേരള ചരിത്രത്തിൽ വിവിധ കാലങ്ങളിൽ സസ്പെൻഷൻ ലഭിച്ച ഉദ്യോഗസ്ഥരുടെ കഥ രസകരമാണ്. സസ്പെൻഷൻ ലഭിച്ചവരിൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വരെയുണ്ട്. ഇന്ത്യയിൽ തന്നെ ആദ്യമായി
തിരുവനന്തപുരം ∙ മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് പൊലീസിനു നിയമോപദേശം. ഐഎഎസ് ഉദ്യോഗസ്ഥരെ മതാടിസ്ഥാനത്തിൽ വേർതിരിച്ചുണ്ടാക്കിയ വാട്സാപ് ഗ്രൂപ്പ് ഭിന്നിപ്പുണ്ടാക്കാനും ഐക്യം തകർക്കാനും മതസ്പർധ വളർത്താനും വഴിയൊരുക്കുന്നതാണെന്നു ജില്ലാ ഗവ.പ്ലീഡർ നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം ∙ 2 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും ഐഎഎസുകാർ തമ്മിലുള്ള അടിക്കു ശമനമില്ല. കഴിഞ്ഞ ദിവസം വരെ പരസ്യമായിട്ടായിരുന്നു ഏറ്റുമുട്ടലെങ്കിൽ സസ്പെൻഷനു പിന്നാലെ അതു രഹസ്യപ്പോരായി മാറിയെന്നു മാത്രം. ‘ഉന്നതി’ സിഇഒ സ്ഥാനത്തു നിന്നു നീക്കിയതിനു പിന്നാലെ അവിടത്തെ ഫയലുകൾ പ്രശാന്ത് മുക്കിയെന്നായിരുന്നു വകുപ്പ് സെക്രട്ടറിയായിരുന്ന എ.ജയതിലകിന്റെ കണ്ടെത്തൽ. എന്നാൽ, ഫയലുകൾ മുക്കിയിട്ടില്ലെന്നും അവ തങ്ങളെ പ്രശാന്ത് ഏൽപിച്ചിരുന്നെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു.
അക്കാദമിക അറിവു മുതൽ സാമൂഹികപ്രതിബദ്ധത വരെ പല തലത്തിൽ വിലയിരുത്തി ആറ്റിക്കുറുക്കിയെടുത്താണ് ഇന്ത്യൻ സിവിൽ സർവീസിലേക്കുള്ള തിരഞ്ഞെടുപ്പ്. അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവരുടെ കഴിവിനെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും സമൂഹത്തിനുള്ള വലിയ വിശ്വാസം ഇന്ത്യൻ സിവിൽ സർവീസിലെ ഭൂരിഭാഗം പേരും എക്കാലത്തും നിലനിർത്തിയിട്ടുമുണ്ട്. ആ വിശ്വാസ്യതയാണു പ്രതിസന്ധിവേളകളിൽ ശക്തമായ തീരുമാനങ്ങളെടുക്കാൻ ആ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതും. അതുകൊണ്ടാണ് സർദാർ വല്ലഭ്ഭായ് പട്ടേൽ സിവിൽ സർവീസിനെ രാഷ്ട്രത്തിന്റെ ഉരുക്കു ചട്ടക്കൂട് എന്നു വിശേഷിപ്പിച്ചത്.
Results 1-10 of 161