Activate your premium subscription today
ന്യൂഡല്‍ഹി ∙ താൻ ദൈവമല്ല, മനുഷ്യനാണെന്നും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റിലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. പോഡ്കാസ്റ്റ് പുറത്തുവിടുന്നതിന് മുൻപ്, രണ്ടു മിനിറ്റുള്ള ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. പോഡ്കാസ്റ്റിൽനിന്നുള്ള പ്രധാന ഭാഗങ്ങൾ ട്രെയിലറിലുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ തന്റെ പ്രസംഗത്തെപ്പറ്റി മോദി പോഡ്കാസ്റ്റിൽ പറയുന്നുണ്ട്. ‘‘അന്ന് ഞാന്‍ പറഞ്ഞു, തെറ്റുകള്‍ സംഭവിക്കാം. ഞാന്‍ മനുഷ്യനാണ്, ദൈവമല്ല’’– മോദി പറഞ്ഞു.
ഗുരുവായൂർ ദേവസ്വം ബോർഡിലെ നാനൂറിലധികം ഒഴിവുകൾ ഉൾപ്പെടെ ഒട്ടേറെ തസ്തികകളിലേക്ക് 2025 ജനുവരിയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നു ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ്. ഓൺലൈൻ പരീക്ഷയടക്കം വിവിധ പരിഷ്കാരങ്ങൾ ബോർഡ് അടുത്ത വർഷം നടപ്പാക്കും. ഒഴിവ് റിപ്പോർട്ട് ചെയ്യാനും നിയമന ശുപാർശ
കൂടൽമാണിക്യം ദേവസ്വം സെക്യൂരിറ്റി ഗാർഡ് (18/2023) സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന ഡിസംബർ 17ന് 10.30ന് തിരുവനന്തപുരത്തെ ദേവസ്വം റിക്രൂട്മെന്റ് ഓഫിസിൽ നടത്തും. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം നേരിട്ടു ഹാജരാകണം. സമയപരിധി നീട്ടിനൽകില്ല.
ആകാശപ്പാതയ്ക്ക് ബലമില്ലെന്നും മേൽക്കൂര പൊളിച്ചുനീക്കണമെന്നുമുള്ള റിപ്പോർട്ടിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കോട്ടയം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെല്ലാം സർക്കാർ തടഞ്ഞുവയ്ക്കുകയാണ്. ‘ഇലക്ഷൻ മാനിയ’ പിടിപ്പെട്ട സർക്കാരിനു വെപ്രാളമാണെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.
കരുത്തും വേഗതയും ഇഴചേർന്ന അതിമനോഹരമായൊരു ആയോധന കല. സംസ്ഥാന സ്കൂള്‍ കായികമേളയിലും കയ്യടി നേടുകയാണ് ജപ്പാനിൽ ഉദ്ഭവിച്ച് ലോകമാകെ പടർന്ന ജൂഡോ. കരാട്ടെയും കുങ്ഫുവും ജനകീയമായ നമ്മുടെ നാട്ടിൽ ജൂഡോയും അതിവേഗം ജനമനസ്സുകൾ കീഴടക്കുന്നതിന്റെ തെളിവാണ് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ നിറഞ്ഞ സദസ്സ്. ശരീരഭാരവും കരുത്തും ഉണ്ടെങ്കിൽ ആരെയും മലർത്തി അടിക്കാമെന്നതല്ല, അതിനൊപ്പം തന്നെ വേഗതയും ആത്മവിശ്വാസവും കൂടി ഏറ്റുമുട്ടുന്ന പോരാട്ടമാണ് ജൂഡോ.
ആദ്യ സീസണിൽ തന്നെ ആരാധകർ ഏറ്റെടുത്തതോടെ സൂപ്പർ ലീഗ് കേരളയിൽ പുതിയ മാറ്റങ്ങൾക്കു വഴിയൊരുങ്ങുന്നു. കേരളത്തിലെ ആറു ടീമുകൾ പോരാടിയ ആദ്യ സീസണ് സെമി ഫൈനലിന് അരികെ എത്തി നിൽക്കുകയാണ്. കൂടുതൽ സൗകര്യങ്ങളുള്ള വേദികളും എല്ലാ ജില്ലകളില്‍നിന്നും ടീമുകളും വേണമെന്ന് സൂപ്പർ ലീഗ് കേരളയ്ക്ക് നേതൃത്വം നൽകുന്ന അണിയറ പ്രവർത്തകർ സ്വപ്നം കാണുന്നു.
ഈ ജോലിക്ക് ആവശ്യമായ തൊഴില്‍പരിചയം നിങ്ങള്‍ക്കില്ല. മറ്റു ചില നൈപുണ്യശേഷികള്‍ ഉള്ളവരെയാണ് ഞങ്ങള്‍ തേടുന്നത്. ജോലി നിഷേധിക്കപ്പെടുന്നത് ഇങ്ങനെ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ടാണെങ്കില്‍ മനസ്സിലാക്കാം. എന്നാല്‍, തികച്ചും തൊടുന്യായങ്ങള്‍ പറഞ്ഞും നമ്മുടെ രാജ്യത്ത് തൊഴില്‍ നിഷേധിക്കപ്പെടാറുണ്ടെന്ന്
വാടകക്കെട്ടിടങ്ങളിൽ കട നടത്തുന്നവർക്കു മേൽ വാടകയുടെ നികുതി ബാധ്യത കൂടി കെട്ടിവച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി വ്യാപാരികളെ ദ്രോഹിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജു അപ്സര. നികുതി വരുമാനം കൂട്ടാനെന്ന പേരിൽ സർക്കാരുകൾ ചെയ്യുന്ന ദ്രോഹനടപടികൾ എതിർക്കാൻ ആരുമില്ലെന്നും അദ്ദേഹം ആരോപിച്ചു.
ജോലിക്കായുള്ള അഭിമുഖത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും നമ്മുടെ പക്കല്‍ ഉത്തരമുണ്ടായെന്നു വരില്ല. പക്ഷേ, എനിക്കറിയാന്‍ പാടില്ല എന്ന് അവയ്ക്ക് ഉത്തരം നല്‍കുന്നത് അഭിമുഖകര്‍ത്താക്കളില്‍ മതിപ്പുണ്ടാക്കില്ല. ജോലി ലഭിച്ച ശേഷം ഒരു ക്ലയന്റ് മീറ്റിങ്ങിനോ ടീം മീറ്റിങ്ങിനോ ചെല്ലുമ്പോഴും ഇക്കാര്യം മനസ്സില്‍
ഗൂഗിളില്‍ ഒരു ജോലിയെന്നത് പലരുടെയും വലിയ സ്വപ്നമാണ്. എന്നാല്‍ അത്ര എളുപ്പമല്ല അത് നേടിയെടുക്കാന്‍. ഇതിന് ആവശ്യമുള്ള ചില കാര്യങ്ങള്‍ അടിവരയിടുകയാണ് അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റ് സിഇഒ സുന്ദര്‍ പിച്ചൈ. പുതുതായി ജോലിക്ക് എടുക്കാന്‍ ഗൂഗിള്‍
Results 1-10 of 88