Activate your premium subscription today
ബിരുദം രണ്ടാം വർഷം പഠിക്കുമ്പോൾ ഒരു പുസ്തകരചനയുമായി ബന്ധപ്പെട്ട രേഖകൾ തേടി ഞാൻ കോഴിക്കോട് റീജനൽ ആർക്കൈവ്സിൽ എത്തി. പക്ഷേ,കാലിക്കറ്റ് സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ സംവിധാനം വഴി സ്വന്തമായി ചരിത്രം പഠിക്കുന്ന എനിക്ക് അവിടെനിന്ന് വേണ്ടതു കിട്ടാൻ എളുപ്പമായിരുന്നില്ല. ആർക്കൈവ്സിന്റെ പ്രാദേശിക മേധാവിയായിരുന്ന സി.പി. അബ്ദുൽ മജീദ് ആണ് എന്നെ എംജിഎസിന് അടുത്തേക്കു പറഞ്ഞയച്ചത്. അങ്ങനെ മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ എംജിഎസിന്റെ വീടായ ‘മൈത്രി’യിലെത്തി. അദ്ദേഹം യാതൊരു വൈമനസ്യവുമില്ലാതെ സ്വന്തം ലെറ്റർഹെഡിൽ എന്നെ പരിചയപ്പെടുത്തി കത്ത് തന്നു. ഡിഗ്രി പഠിക്കുന്ന നാട്ടിൻപുറത്തുകാരനായ വിദ്യാർഥിക്ക്, യാതൊരു അപരിചിത്വങ്ങളുമില്ലാതെ, ആരുടെയും ശുപാർശകളില്ലാതെ, കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ഏറ്റവും അറിയപ്പെടുന്ന, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ ചെയർമാനായിരുന്ന, ചരിത്രകാരൻ റഫറൻസ് ലെറ്റർ തന്നതു ചെറിയകാര്യമല്ല. ചരിത്രം ഗൗരവമായി പഠിക്കുന്നതിലേക്കു വഴിവച്ച പല ഘടകങ്ങളിലൊന്ന് അദ്ദേഹത്തിന്റെ അന്നത്തെ പെരുമാറ്റം തന്നെയാണ്.
വനിതാ ദിനത്തില്‍ ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ആൺകുട്ടികൾ സാരിയുടുത്തുവെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സാരിയുടുത്ത മൂന്നുപേരെയും കോട്ട് ധരിച്ച ഒരാളെയും ചിത്രത്തിൽ കാണാം. കമ്യൂണിസ്റ്റുകാരായ വിദ്യാർഥികളാണിതെന്ന് പരിഹാസ്യരൂപേണയാണ് ചിത്രം
മുംബൈ∙ ജെഎൻയുവിലെ ആദ്യ വനിതാ വൈസ് ചാൻസലറായ ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ് പുണെയിലെ സാവിത്രിബായി ഫുലെ സർവകലാശാലയിൽ നടത്തിയ പ്രസംഗം വിവാദമാകുന്നു. ‘‘ജെഎൻയുവിനെക്കാൾ കൂടുതൽ ഇടതുചായ്വ് ഉള്ളത് പുണെ സർവകലാശാലയിലാണ്.
ന്യൂഡൽഹി ∙ ഡൽഹി കലാപക്കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ടു ജയിലിൽ കഴിയുന്ന ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമല്‍ ഖാലിദിന് ഇടക്കാല ജാമ്യം. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ 7 ദിവസത്തെ ജാമ്യമാണു ഡൽഹി ഹൈക്കോടതി അനുവദിച്ചത്.
ന്യൂഡൽഹി ∙ നിലയ്ക്കാതെ പെയ്യുന്ന മഴയ്ക്കു മീതെ ലാൽ സലാം വിളികൾ ആളിപ്പടർന്നു. സ്വന്തം ജീവിതത്തിലേക്കു സമരജ്വാല പടർത്തിയ ജവാഹർ ലാൽ നെഹ്റു സർവകലാശാല ക്യാംപസിൽനിന്ന് അവസാന റെഡ് സല്യൂട്ട് ഏറ്റുവാങ്ങാൻ സീതാറാം യച്ചൂരിയെ എത്തിച്ചപ്പോൾ സമയം വൈകിട്ട് 4.56. ഓഡിറ്റോറിയത്തിനു നടുവിൽ ചുവന്ന റോസാദളങ്ങൾ വിതറിയ വെള്ള വിരിപ്പിലേക്കെടുത്തു വച്ചപ്പോൾ റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് കോമ്രേഡ് എന്ന മുദ്രാവാക്യം മുഴങ്ങി.
അടിയന്തരാവസ്ഥക്കാലം. യച്ചൂരി അന്നു ജെഎൻയുവിൽ വിദ്യാർഥിയാണ്. വിദ്യാർഥിനേതാക്കളെ അറസ്റ്റ് ചെയ്യാൻ രാത്രി പൊലീസെത്തി. ആൺകുട്ടികളുടെ 2 ഹോസ്റ്റലുകൾ വളയാൻ വന്ന പൊലീസിനു പക്ഷേ, ഒരു ഹോസ്റ്റൽ മാറിപ്പോയി. പകരം വളഞ്ഞതു പെൺകുട്ടികളുടെ ഹോസ്റ്റലായിരുന്നു. ആ അവസരം മുതലാക്കി യച്ചൂരിയടക്കമുള്ളവർ അവിടെനിന്നു രക്ഷപ്പെട്ടു. പിടിയിലാകാതെ കഴിയുകയും വേണം, രാഷ്ട്രീയപ്രവർത്തനം നടത്തുകയും വേണം. എളുപ്പമല്ലായിരുന്നു അത്.
∙അടിയന്തരാവസ്ഥയ്ക്കു ശേഷം ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ (ജെഎൻയു) ചേരാൻ ഡൽഹിയിൽ ചെന്നപ്പോൾ തുടങ്ങിയ സൗഹൃദമാണു സീതാറാം യച്ചൂരിയുമായി. 1977ൽ ജെഎൻയുവിൽ സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാനാണു സീതാറാം. ജെഎൻയുവിൽ ഞാൻ ചേർന്നില്ലെങ്കിലും സൗഹൃദം നിലനിന്നു. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയിലായിരുന്നപ്പോൾ ഞങ്ങളുടെ
ന്യൂഡൽഹി ∙ ക്യാംപസിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക, സ്കോളർഷിപ് തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ സർവകലാശാല അധികൃതർ അനുകൂല നിലപാട് സ്വീകരിക്കുന്നതു വരെ സമരം തുടരുമെന്ന് ജെഎൻയു വിദ്യാർഥി യൂണിയൻ അറിയിച്ചു. ഇന്നലെ സർവകലാശാലയിൽനിന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് നടത്തിയ മാർച്ചിനിടെ, വിദ്യാർഥികളെ ഡൽഹി പൊലീസ് കയ്യേറ്റം ചെയ്തതായും യൂണിയൻ പ്രസിഡന്റ് ധനഞ്ജയ് ആരോപിച്ചു.
ന്യൂഡൽഹി ∙ പ്രത്യേക പ്രവേശന പരീക്ഷ പുനഃസ്ഥാപിക്കുക, സർവകലാശാലയിൽ ജാതി സെൻസസ് നടത്തുക, പുതിയ ഹോസ്റ്റൽ തുറക്കുക, ക്യാംപസിൽ ലൈബ്രറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജവാഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) വിദ്യാർഥി യൂണിയൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
കൊച്ചി ∙ ഡൽഹി രജീന്ദർ നഗറിലെ സിവിൽ സർവീസ് പരിശീലന സ്ഥാപനത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച നെവിൻ ഡാൽവിൻ പഠനത്തിൽ മിടുക്കൻ; പഠിച്ചതു മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും. ജെആർഎഫ് നേടി ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ വിഷ്വൽ ആർട്സിൽ ഗവേഷണം നടത്തുകയായിരുന്നു നെവിൻ. ബിരുദ പഠനം ബെംഗളൂരു ക്രൈസ്റ്റിലും
Results 1-10 of 37