Activate your premium subscription today
കണ്ണൂർ ∙ കണ്ണൂർ സർവകലാശാലയിൽ നടക്കുന്ന പരിപാടികളിൽ ദേശവിരുദ്ധമായി ഒന്നുമില്ലെന്ന് ഉറപ്പുവരുത്താൻ പ്രത്യേക നിരീക്ഷണ സമിതി രൂപീകരിച്ച് പുറപ്പെടുവിച്ച ഉത്തരവ് പിൻവലിച്ചു. സിൻഡിക്കേറ്റ് യോഗത്തിലാണ് വൈസ് ചാൻസലർ ഇക്കാര്യം അറിയിച്ചത്.
കണ്ണൂർ∙ പരീക്ഷയ്ക്കെത്തിയ വിദ്യാർഥികൾക്കു ചോദ്യക്കടലാസ് നൽകാത്തതിനു പിന്നാലെ മൂല്യനിർണയത്തിനെത്തിയ അധ്യാപകർക്ക് ഉത്തരക്കടലാസ് നൽകാതെ കണ്ണൂർ സർവകലാശാല. നാലു വർഷ ബിദുര കോഴ്സിന്റെ ഉത്തര കടലാസുകളാണു മൂല്യനിർണയത്തിനു വിവിധ കേന്ദ്രങ്ങളിലെത്തിയ അധ്യാപകർക്കു വിതരണം ചെയ്യാതിരുന്നത്.
കണ്ണൂർ ∙ കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ്സ് കോളജിന്റെ അഫിലിയേഷൻ താൽക്കാലികമായി റദ്ദാക്കാൻ കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനം. ബിസിഎ ആറാം സെമസ്റ്റർ ചോദ്യക്കടലാസ് ചോർന്നതുമായി ബന്ധപ്പെട്ടാണ് തീരുമാനം. സിൻഡിക്കേറ്റ് ഉപസമിതി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. കോളജിന് ഒന്നരലക്ഷം രൂപ പിഴ ചുമത്താനും തീരുമാനിച്ചു.
കണ്ണൂർ ∙ കണ്ണൂർ സർവകലാശാലയുടെ 9 ക്യാംപസുകളിലും പഠന വകുപ്പുകളിലും സെന്ററുകളിലുമായി 35 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കു മേയ് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.admission.kannuruniversity.ac.in കാഞ്ഞങ്ങാട്, കണ്ണൂർ, തലശ്ശേരി, മാനന്തവാടി, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം,
കണ്ണൂർ സർവകലാശാല അവസാന സെമസ്റ്റർ ബിസിഎ പരീക്ഷയുടെ ചോദ്യങ്ങൾ വിദ്യാർഥികൾക്കു ചോർത്തി നൽകിയ സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനെതിരെ കേസെടുത്തു. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് പി.അജീഷിനെതിരെയാണ് പൊലീസ് കേസെടുത്തത്. 9 വിദ്യാർഥികളും പ്രിൻസിപ്പലും അടങ്ങിയ വാട്സാപ് ഗ്രൂപ്പിൽ പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുൻപ് ചോദ്യങ്ങൾ പോസ്റ്റ് ചെയ്തെന്നാണ് സർവകലാശാല കണ്ടെത്തിയത്.
ചോദ്യപ്പേപ്പർ ഇ–മെയിൽ അയയ്ക്കുന്ന രീതി ചോദ്യപ്പേപ്പേർ ചോരുന്നതിന് വഴിയൊരുക്കുമെന്നും ഇത് പിൻവലിക്കണമെന്നും നേരത്തെ സർവകലാശാലയോട് ആവശ്യപ്പെട്ടെങ്കിലും പുച്ഛിച്ച് തള്ളുകയാണുണ്ടായതെന്നും കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി.ജോസ് പറഞ്ഞു. ചോദ്യപ്പേപ്പർ ഇ–മെയിലായി അയയ്ക്കുന്നത് പിൻവലിക്കണമെന്ന് 2023ൽ നടന്ന കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചിരുന്നതായി ഷിനോ പി.ജോസ് പറഞ്ഞു.
ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകിയതായിരുന്നു ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. കെ.കെ.രാഗേഷിനെ പുകഴ്ത്തിയ സംഭവത്തിൽ ദിവ്യ.എസ്.അയ്യർ ഐഎഎസിനെതിരെ യൂത്ത് കോൺഗ്രസ് പരാതി, ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ.മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു, കണ്ണൂർ സർവകലാശാലയിൽ ചോദ്യപ്പേപ്പർ ചോർന്നു, ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ജിസ്മോൾ നിറത്തിന്റെയും പണത്തിന്റെയും പേരിൽ പീഡനം നേരിട്ടിരുന്നുവെന്ന വെളിപ്പെടുത്തലും ഇന്നത്തെ പ്രധാന വാർത്തയാണ്. അറിയാം ഇന്നത്തെ പ്രധാനവാർത്തകള്.
കണ്ണൂർ സർവകലാശാലയിൽ ചോദ്യപ്പേപ്പർ ചോർച്ചയെന്ന് പരാതി. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളജിൽ ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോർന്നത്. കോളജ് അധ്യാപകർ ചോദ്യപ്പേപ്പർ വാട്സാപ്പിലൂടെ ചോർത്തിയെന്നാണ് സർവകലാശാലയുടെ കണ്ടെത്തൽ. ഇതേത്തുടർന്ന് ഗ്രീൻവുഡ് കോളജിനെതിരെ സർവകലാശാല ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിനും പരാതി നൽകി.
കണ്ണൂർ ∙ സർവകലാശാലാ കലോത്സവത്തിന്റെ ഓവറോൾ കിരീടം ഇത്തവണയും പയ്യന്നൂർ കോളജിലെ വിദ്യാർഥികളുടെ കൈകളിൽ ഭദ്രം. എതിരാളികളെ കാതങ്ങൾ പിന്നിലാക്കിയാണ് തുടർച്ചയായുള്ള നേട്ടം. കണ്ണൂർ സർവകലാശാല രൂപം കൊണ്ടശേഷം നടന്ന 26 കലോത്സവങ്ങളിൽ 23ലും ഓവറോൾ കിരീടം പയ്യന്നൂർ വിട്ടുകൊടുത്തിട്ടില്ല. ഇത്തവണ 260 പോയിന്റുമായാണ് ചാംപ്യന്മാരായത്. ആതിഥേയരായ എസ്എൻ കോളജ് 236 പോയിന്റുമായി രണ്ടാം സ്ഥാനത്തും
കണ്ണൂർ ∙ കണ്ണൂർ സർവകലാശാല കലോത്സവം എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി യൂണിയൻ ചെയർപഴ്സൻ കെ.ആര്യ അധ്യക്ഷയായി. വൈസ് ചാൻസലർ ഡോ.കെ.കെ.സാജു, റജിസ്ട്രാർ ഡോ. ജോബി കെ.ജോസ്, സിൻഡിക്കറ്റ് അംഗങ്ങളായ ഡോ.കെ.ടി.ചന്ദ്രമോഹൻ, ഡോ.എ.അശോക്, വൈഷ്ണവ് മഹേന്ദ്രൻ, എൻ.സുകന്യ, ഡിഎസ്എസ് ഇൻ ചാർജ്
Results 1-10 of 372