Activate your premium subscription today
തൃശൂർ∙ ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുക്കുന്ന കാർഷിക സർവകലാശാല ബിരുദദാന ചടങ്ങിൽ ചിത്രങ്ങളും വിഡിയോയും പകർത്താൻ മാധ്യമപ്രവർത്തകർക്കു വിലക്ക്. നാളെ ഉച്ചയ്ക്കു 2നു പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽ ആണു ബിരുദദാനം. പ്രോട്ടോക്കോൾ പ്രകാരം ചടങ്ങിന് അരമണിക്കൂർ മുൻപേ മാധ്യമപ്രവർത്തകർ ഹാളിൽ പ്രവേശിക്കണമെന്നും ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തരുതെന്നും സർവകലാശാല റജിസ്ട്രാർ ഡോ.എ.സക്കീർ ഹുസൈൻ അറിയിച്ചു. ആരാണു വിലക്ക് ഏർപ്പെടുത്തിയതെന്ന ചോദ്യത്തിനു വ്യക്തമായ മറുപടിയുണ്ടായില്ല.
∙ കേരള കാർഷിക സർവകലാശാലയുടെ നിയന്ത്രണത്തിൽ തവനൂർ കേളപ്പജി കോളജ് ഓഫ് അഗ്രികൾചറൽ എൻജിനീയറിങ് & ഫുഡ് ടെക്നോളജിയിൽ, ബിടെക് അഗ്രികൾചറൽ എൻജിനീയറിങ്ങിലെ 53 സീറ്റുകളിലേക്കു സർവകലാശാല നേരിട്ടു സിലക്ഷൻ നടത്തുന്നത് കേരള എൻജിനീയറിങ് എൻട്രൻസ് റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലായിരിക്കും. ഉയർന്ന തോതിൽ ഫീസ്
തിരുവനന്തപുരം: കേരളത്തിലെ നെൽകൃഷിയിൽ കാർബൺ ബഹിർഗമനം കുറയ്ക്കാനും ജല പരിപാലനം മെച്ചപ്പെടുത്താനും കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും ലക്ഷ്യമിട്ടുള്ള സുപ്രധാന ഗവേഷണ പദ്ധതിക്ക് ധാരണപത്രം ഒപ്പുവച്ചു. ലോക ബാങ്ക് സഹായത്തോടെ കേരള സർക്കാർ നടപ്പാക്കുന്ന ‘കേര’ (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ
കേരള കാർഷിക സർവകലാശാല അനധ്യാപക വിഭാഗം ജീവനക്കാരുടെ പോസ്റ്റ് വെട്ടി കുറയ്ക്കുന്നതിന് വൈസ് ചാൻസലർ പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. ഭരണസമിതി തീരുമാനം ഉണ്ടാകുന്നതു വരെ ഈ വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കരുതെന്ന് ഉത്തരവിട്ടു.
കേരള കാർഷിക സർവകലാശാല പുറത്തിറക്കുന്ന വൈൻ അടുത്ത മാസം വിപണിയിലെത്തും. 3 തരം വൈനുകൾക്ക് എക്സൈസ് വകുപ്പിന്റെ അംഗീകാരം ലഭിച്ചു. ആദ്യമായാണ് സംസ്ഥാനത്ത് വൈൻ നിർമാണ യൂണിറ്റിന് എക്സൈസ് അംഗീകാരം ലഭിക്കുന്നത്. ‘നിള’ ബ്രാൻഡിൽ കശുമാങ്ങ വൈൻ, പൈനാപ്പിൾ വൈൻ, ബനാന വൈൻ എന്നിവയാണ് വപണിയിലിറക്കുന്നത്.
തിരുവനന്തപുരം∙ കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് കരുത്തേകാൻ കെ-അഗ്ടെക് ലോഞ്ച്പാഡ് പ്രൊജക്ട് ആരംഭിക്കുന്നു. മാർച്ച് 14-ന് രാവിലെ 10. 30-ന് വെള്ളായണി കാർഷിക കോളജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ പദ്ധതിയുടെ ഉദ്ഘാടനം നടക്കും. സ്റ്റാർട്ടപ്പുകൾക്ക് ഇൻക്യുബേഷൻ പിന്തുണയും, ആശയവൽക്കരണത്തിൽ നിന്ന്
കുമരകം ∙ പഞ്ചായത്തിലെ ഇത്തിക്കായൽ പ്രദേശത്തു പുതിയ ഇനം അധിനിവേശക്കള വ്യാപിക്കുന്നതായി കണ്ടെത്തി.നിരീക്ഷണത്തിനായി കാർഷികസർവകലാശാലയിലെ ദേശീയ കള ഗവേഷണ പ്രോജക്ടിലെ ശാസ്ത്രജ്ഞരായ ഡോ. പി.പ്രമീള,ഡോ.സവിത ആന്റണി, കോട്ടയം കൃഷികേന്ദ്രം മേധാവി ഡോ.ജി.ജയലക്ഷ്മി എന്നിവർ സ്ഥലം സന്ദർശിച്ചു. തൃശൂർ കാർഷിക
‘പല കാരണങ്ങൾ കൊണ്ട് പല കേന്ദ്രങ്ങളും തമസ്കരിക്കാൻ ശ്രമിച്ച നേതാവാണ് സി. അച്യുതമേനോൻ. കൃഷിക്കാരന് കൃഷിഭൂമിയും തൊഴിലാളിക്ക് ഗ്രാറ്റുവിറ്റിയും പാവങ്ങൾക്ക് ലക്ഷം വീടും കൊടുത്ത ഗവൺമെന്റിനെ ഇടതുപക്ഷ ഗവൺമെന്റായി അംഗീകരിക്കാൻ കൂട്ടാക്കാത്ത ചില ചരിത്ര വ്യാഖ്യാതാക്കൾക്ക് മറച്ചുവയ്ക്കാൻ കഴിയാത്ത കമ്യൂണിസ്റ്റ്ശോഭയുടെ പേരാണ് അച്യുതമേനോൻ’ ‘നവയുഗ’ത്തിൽ ഇങ്ങനെ എഴുതിയത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ്. അച്യുതമേനോന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന കാര്യം വ്യക്തമാക്കിക്കൊണ്ടാണ് ബിനോയ് വിശ്വം ലേഖനമെഴുതിയത്. ആര്, എന്തുകൊണ്ട് അച്യുതമേനോനെ തമസ്കരിക്കുന്ന എന്ന കാര്യം എല്ലാവർക്കും വ്യക്തമായറിയാം എന്നതിനാലാകണം പാർട്ടി സെക്രട്ടറി ഇങ്ങനെ അവസാനിപ്പിച്ചത്. പയ്യന്നൂർ നിന്ന് പ്രതിമയുമായി പുറപ്പെട്ട ജാഥയിലുടനീളം ‘സി. അച്യുതമേനോൻ നവകേരള ശിൽപി’ ആണെന്ന കാര്യം പ്രത്യേകം ഓർമിപ്പിക്കണമെന്നും പാർട്ടി നിർദേശം നൽകിയിരുന്നു. ‘അച്യുതമേനോന്റെ പാർട്ടി’ എന്ന പരിഗണന കേരളീയർ സിപിഐക്ക് ഇപ്പോഴും നൽകുന്നതിനാൽ അക്കാലം തിരിച്ചുപിടിക്കാനായി പാർട്ടി നടത്തുന്ന ശ്രമങ്ങൾക്ക് സവിശേഷമായ തലങ്ങളുണ്ട്.
ഷിരൂർ (കർണാടക) ∙ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ ഗംഗാവലിപ്പുഴയിൽ തിരച്ചിലിന് തൃശൂർ കാർഷിക സർവകലാശാലയുടെ ഡ്രജർ എത്തിക്കേണ്ടെന്നു തീരുമാനം. യന്ത്രം എത്തിച്ചാലും പുഴയിലെ ചെളിയും ഒഴുക്കും കാരണം പ്രവർത്തിപ്പിക്കാനാകില്ലെന്നാണ് സ്ഥലം സന്ദർശിച്ച സമിതി തൃശൂർ ജില്ലാ ഭരണകൂടത്തിനു നൽകിയ റിപ്പോർട്ട്. ഇതിനിടെ ദേശീയപാതയിൽ ഷിരൂരിലൂടെ ഗതാഗതം പുനരാരംഭിച്ചു.
കോട്ടയം ∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കോട്ടയവും (ഐഐഐടികെ) കേരള കാർഷിക സർവകലാശാലയും (കെഎയു) നൂതന സാങ്കേതിക വിദ്യയുടെ സംയോജനത്തിലൂടെ ഇന്ത്യൻ കൃഷി രീതിയിൽ തന്ത്രപ്രധാനമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാങ്കേതിക പങ്കാളിത്തം പ്രഖ്യാപിച്ചു. ഐഐഐടി കോട്ടയം റജിസ്ട്രാർ ഡോ. എം.രാധാകൃഷ്ണനും കെഎയു റജിസ്ട്രാർ ഡോ. സക്കീർ ഹുസൈനും ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്.
Results 1-10 of 50