Activate your premium subscription today
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റി എൽഡി ക്ലാർക്ക് സാധ്യതാ ലിസ്റ്റ് പിഎസ്സി പുനഃക്രമീകരിച്ചു. വിജ്ഞാപന പ്രകാരമുള്ള നിശ്ചിത യോഗ്യത നേടിയവരെ മാത്രം ഉൾപ്പെടുത്തി പുനഃക്രമീകരിച്ച ലിസ്റ്റ് ജനുവരി 8നാണു പ്രസിദ്ധീകരിച്ചത്. മെയിൻ ലിസ്റ്റിൽ 355, സപ്ലിമെന്ററി ലിസ്റ്റിൽ 1, ഭിന്നശേഷി
കേരള പിഎസ്സി കഴിഞ്ഞ 5 വർഷത്തിനിടെ ഏറ്റവും കൂടുതൽ നിയമന ശുപാർശ നടത്തിയതും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതും 2024ൽ. 34,194 പേർക്കാണു കഴിഞ്ഞ വർഷം നിയമന ശുപാർശ നൽകിയത്. വിവിധ തസ്തികകളിൽ നിലവിലുള്ള സംസ്ഥാനതല, ജില്ലാതല റാങ്ക് ലിസ്റ്റുകളിൽ നിന്നാണ് ഇത്രയും നിയമന ശുപാർശ നടത്തിയത്. വിവിധ തസ്തികകളിലായി
ഫെബ്രുവരിയിലെ ഇന്റർവ്യൂ പ്രോഗ്രാം പിഎസ്സി പ്രസിദ്ധീകരിച്ചു. 14 ജില്ലകളിലും എൽപി സ്കൂൾ ടീച്ചർ തസ്തികയിലേക്കുള്ള ഇന്റർവ്യൂവാണു ഫെബ്രുവരിയിൽ പ്രധാനമായുള്ളത്. ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്–2, ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, നാച്വറൽ സയൻസ് (തസ്തികമാറ്റം വഴി), പാർട് ടൈം ഹൈസ്കൂൾ ടീച്ചർ
കേരള ജനറൽ സർവീസിൽ ഡിവിഷനൽ അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷയും മെയിൻ പരീക്ഷയും ഇനി ഒരേ സിലബസിൽ തന്നെ നടത്തും. കഴിഞ്ഞ തവണ ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷയ്ക്കൊപ്പമായിരുന്നു ഈ തസ്തികയുടെ പരീക്ഷ. ഇത്തവണ പ്രത്യേകം പരീക്ഷയായിരിക്കും. പ്രാഥമിക പരീക്ഷ മേയ്–ജൂലൈ മാസങ്ങളിലാണ്. സമയം:
തിരുവനന്തപുരം∙ പത്താം ക്ലാസ് പരാജയപ്പെട്ടവർ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന തസ്തികകളിലിരിക്കുന്നു എന്ന പരാതി മാറ്റാൻ കെഎസ്ഇബി. പത്താം ക്ലാസ് പരാജയപ്പെട്ടവർക്കു മാത്രം പരീക്ഷയെഴുതാവുന്ന തസ്തികകൾ കെഎസ്ഇബിയിൽ ഇനിയുണ്ടാകില്ല. അടിസ്ഥാന തസ്തികയുടെ കുറഞ്ഞ യോഗ്യത പത്താം ക്ലാസും ഐടിഐയുമായി പരിഷ്കരിക്കും. ഇവയുൾപ്പെടെ കെഎസ്ഇബിയിലെ എല്ലാ തസ്തികകളും പൊളിച്ചെഴുതുന്ന സ്പെഷൽ റൂളിന് പിഎസ്സി മൂന്നു മാസത്തിനകം അംഗീകാരം നൽകുമെന്നാണു പ്രതീക്ഷ. സ്പെഷൽ റൂളിന് അംഗീകാരം ലഭിച്ച ശേഷം നിയമനം നേടുന്നവർക്കു മാത്രമായിരിക്കും ഇവ ബാധകം.
ആലപ്പുഴ ∙ അഭിമുഖത്തിനായി 4 ജില്ലയിലെ ഉദ്യോഗാർഥികളെ കൂട്ടത്തോടെ തിരുവനന്തപുരത്തേക്കു വിളിച്ച് പിഎസ്സി. അഭിമുഖം നടത്തുന്നവരുടെ സൗകര്യത്തിനായാണ് ഉദ്യോഗാർഥികളെ ബുദ്ധിമുട്ടിക്കുന്നതെന്നു പരാതി ഉയർന്നിട്ടുണ്ട്. എൽപി സ്കൂൾ ടീച്ചർ ഉദ്യോഗാർഥികളായ 1,200ലേറെപ്പേരാണു ദുരിതത്തിലായത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഉദ്യോഗാർഥികളെയാണു തിരുവനന്തപുരത്തേക്ക് അഭിമുഖത്തിനു വിളിച്ചത്.
എൽപി സ്കൂൾ ടീച്ചർ, യുപി സ്കൂൾ ടീച്ചർ തസ്തികകളുടെ എല്ലാ ജില്ലകളിലെയും ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ മുൻ ലിസ്റ്റിലേക്കാൾ 400 പേരുടെ കുറവ്. എൽപിഎസ്ടിയിൽ 132 പേരും യുപിഎസ്ടിയിൽ 270 പേരുമാണു കുറഞ്ഞത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ പ്രസിദ്ധീകരിച്ച
308 തസ്തികയിൽ നിയമനത്തിനു പിഎസ്സി വിജ്ഞാപനം പുറത്തിറക്കി. 84 തസ്തികയിലാണ് നേരിട്ടുള്ള നിയമനം. 29 തസ്തികയിൽ തസ്തികമാറ്റം വഴിയും 9 തസ്തികയിൽ സ്പെഷൽ റിക്രൂട്മെന്റും 186 തസ്തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി: 30.12.2024, 31.12.2024. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 29 രാത്രി 12 വരെ.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ റജിസ്ട്രേഷൻ ലാപ്സായ 50 വയസ്സ് പൂർത്തിയാകാത്ത ഭിന്നശേഷിക്കാർക്ക് വീണ്ടും അവസരം. സീനിയോറിറ്റി നഷ്ടമാവാതെ റജിസ്ട്രേഷൻ പുതുക്കാൻ മാർച്ച് 18 വരെ സമയം അനുവദിച്ചു. അസ്സൽ സർട്ടിഫിക്കറ്റുകൾ, റജിസ്ട്രേഷൻ കാർഡ് എന്നിവ സഹിതം എക്സ്ചേഞ്ചിൽ നേരിട്ടോ ദൂതർ മുഖേനയോ അപേക്ഷിക്കണം.
ന്യൂഡൽഹി ∙ നിയമനത്തിനുള്ള റാങ്ക് പട്ടിക വിപുലീകരിക്കണമെന്ന സർക്കാർ ആവശ്യത്തോടു മുഖം തിരിച്ച കേരള പിഎസ്സിക്കു സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ഒഴിവുകളുടെ എണ്ണം നിർണയിക്കുന്നതും റാങ്ക് പട്ടിക വിപുലീകരിക്കുന്നതും ഉൾപ്പടെയുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണിത്.
Results 1-10 of 1291