Activate your premium subscription today
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. ‘കല’ക്കീട്ടോ! സ്വർണക്കപ്പ് തൃശൂരിന്, കാത്തിരിപ്പ് കാൽനൂറ്റാണ്ട്; തൊട്ടുപിന്നിൽ പാലക്കാടും കണ്ണൂരും 63 ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ അവസാന നിമിഷം വരെ ആവേശം
കൊല്ലം∙വയനാട്ടിലെ തിരുനെല്ലി പാരഡൈസ് ബഡ്സ് സ്കൂളിൽ നിന്നെത്തിയ വി.ബി.അശ്വന്ത് ചൂരൽമലയിലെ ദുരന്തമുഖ കാഴ്ചകൾ കാണികൾക്കു മുൻപിൽ വരച്ചിട്ടപ്പോൾ തേങ്ങിയത് പ്രഛന്നവേഷ വേദിയിലെ കാണികളും. പ്രളയത്തിൽ രക്ഷപ്പെട്ടയാൾ തന്റെ പ്രിയപ്പെട്ടയാളുടെ ശരീരഭാഗങ്ങൾ കണ്ടപ്പോഴുണ്ടായ തേങ്ങലായിരുന്നു അശ്വന്തിന്റെ പ്രമേയം.
കൊല്ലം ∙കലാപ്രതിഭകളുടെ മികവിന്റെ പോരാട്ടം കണ്ട സംസ്ഥാന കലോത്സവത്തിൽ നില മെച്ചപ്പെടുത്തി ജില്ല. സംസ്ഥാന തലത്തിലെ സ്ഥാനത്തിന് മാറ്റമില്ലെങ്കിലും കഴിഞ്ഞ വർഷത്തെക്കാൾ അൻപതിലേറെ പോയിന്റുകൾ വർധിപ്പിച്ചാണ് ജില്ല കരുത്ത് കാട്ടിയത്. ഹൈസ്കൂൾ തലത്തിൽ സംസ്ഥാനത്ത് രണ്ടാമതെത്താനും ജില്ലയ്ക്കായി.ആകെ പോയിന്റിൽ
തൃശൂര്‍ ∙ സ്കൂള്‍ കലോത്സവത്തിലെ കിരീട നേട്ടത്തിനു പിന്നാലെ തൃശൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തൃശൂര്‍ ജില്ല 25 വര്‍ഷത്തിനു ശേഷം ചാംപ്യന്മാരായി സ്വർണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാല്‍ ആഹ്ലാദ സൂചകമായാണ് കലക്ടര്‍ അര്ജുന് പാണ്ഡ്യന് അവധി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം∙ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പില്‍ ഏറ്റവും നിര്‍ണായകമായ പങ്കുവഹിച്ചതിന്റെ അഭിമാനത്തിലാണ് സംസ്ഥാന ജല അതോറിറ്റി. ഊട്ടുപുരയ്ക്കു വേണ്ടി മാത്രം 4 ലക്ഷം ലീറ്ററോളം കുടിവെള്ളം വിതരണം ചെയ്തതായി ജല അതോറിറ്റി അറിയിച്ചു. സുഗമമായി വെള്ളം എത്തിക്കാന്‍ സ്വീകരിച്ച നടപടികളെ പാചകത്തിനു ചുക്കാന്‍ പിടിച്ച പഴയിടം മോഹനന് നമ്പൂതിരി പ്രശംസിക്കുകയും ചെയ്തു.
തിരുവനന്തപുരം ∙ അടുത്ത കലോത്സവത്തിൽ കൂടുതൽ പാരമ്പര്യ കലകൾ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി. കലകൾ പഠിപ്പിക്കാനും അവതരിപ്പിക്കാനും ധാരാളം പണം വിദ്യാർഥികൾക്ക് ചെലവാകുന്നുണ്ട്. അതു മൂലം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രയാസം ഉണ്ടാകുന്നുണ്ട്. ഇക്കാര്യത്തിൽ എന്ത് നടപടിയാണ് കൈക്കൊള്ളേണ്ടത് എന്ന് പരിശോധിക്കും. ഇക്കാര്യം പരിശോധിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
തിരുവനന്തപുരം∙ ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേള കഴിഞ്ഞ് അനന്തപുരിയില്‍നിന്ന് പതിനയ്യായിരത്തോളം കുരുന്നുകളും അവര്‍ക്കൊപ്പമെത്തിയ മാതാപിതാക്കളും ബന്ധുക്കളും മനസു നിറഞ്ഞു മടങ്ങുമ്പോള്‍ അവര്‍ ഒരിക്കലും മറക്കില്ല, വിശന്നപ്പോള്‍ അന്നമൂട്ടിയ പുത്തരിക്കണ്ടം മൈതാനത്തെയും നെയ്യാർ എന്ന ഭക്ഷണപ്പുരയെയും.
അവസാനനിമിഷം വരെ തുടർന്ന പൊരിഞ്ഞ പോരാട്ടത്തിലാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വർണക്കപ്പ് 1008 പോയിന്റുകളോടെ തൃശൂർ സ്വന്തമാക്കിയത്. 1999 നു ശേഷം ഇപ്പോഴാണ് തൃശൂർ ഈ നേട്ടം കൈവരിക്കുന്നത്. 1007 പോയിന്റോടെ പാലക്കാട് രണ്ടാമതെത്തി. കണ്ണൂർ (1003) ആണ് മൂന്നാമത്. ഹൈസ്കൂൾ വിഭാഗത്തിൽ 482 പോയിന്റുമായി തൃശൂരും
തിരുവനന്തപുരം∙ ഒട്ടേറെ ആഘോഷങ്ങൾക്കു വേദിയാകുന്ന തലസ്ഥാന നഗരത്തിനു സർവകലാസ്വാദനത്തിന്റെ വേറിട്ട ഉത്സവമായാണ് 5 ദിവസം നീണ്ട സംസ്ഥാന സ്കൂൾ കലോത്സവം കൊടിയിറങ്ങിയത്. 14 ജില്ലകളിലെയും ഏറ്റവും മികച്ച കലാപ്രതിഭകൾ മാറ്റുരച്ച പരിപാടി കാര്യമായ പരാതികളില്ലാതെയും മത്സരങ്ങൾ അർധരാത്രി കഴിഞ്ഞും നീളുന്ന പതിവു
തിരുവനന്തപുരം∙ ‘‘എങ്ങനെ പണം തിരിച്ചടയ്ക്കുമെന്നറിയില്ല. കലോത്സവത്തിൽ അവന്റെ അവസാന അവസരമല്ലേ. അതു മുടക്കാൻ പറ്റില്ല’’– വേദിയിൽ മകൻ മഹത്ത് ജെ.ജോൺ നാടോടിനൃത്തത്തിൽ തകർത്താടുമ്പോൾ ഗ്രീൻറൂമിലിരുന്ന് അമ്മ ലയ ജെ.ജോൺ നിറകണ്ണുകൾ തുടച്ചു. കൊല്ലം കരിക്കോട് ശിവറാം എൻഎസ്എസ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയായ മഹത് തുടർച്ചയായി മൂന്നാം തവണയാണ് സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടുന്നത്. ഭരതനാട്യത്തിലും കഥകളിയിലും എ ഗ്രേഡുണ്ട്.
Results 1-10 of 566