Activate your premium subscription today
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. ‘കല’ക്കീട്ടോ! സ്വർണക്കപ്പ് തൃശൂരിന്, കാത്തിരിപ്പ് കാൽനൂറ്റാണ്ട്; തൊട്ടുപിന്നിൽ പാലക്കാടും കണ്ണൂരും 63 ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ അവസാന നിമിഷം വരെ ആവേശം
ഹണിറോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിനെ അറസ്റ്റ് ചെയ്തതും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂർ സ്വർണക്കപ്പ് സ്വന്തമാക്കിയതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ.
തിരുവനന്തപുരം ∙ ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ കേരളത്തിന് അവതരിപ്പിക്കാന്‍ കഴിയുന്ന കാര്യമാണ് സംസ്ഥാന സ്കൂള്‍ കലോത്സവം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കലോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലോത്സവത്തില്‍ പങ്കെടുത്തതോടെ പത്തു വയസ്സ് കുറഞ്ഞതായ തോന്നലാണ് ഉണ്ടാകുന്നത്. കലോത്സവം വിജയകരമായി പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്കിയ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയെ അഭിനന്ദിക്കുന്നു.
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയായ ഗവ. വിമന്‍സ് കോളേജിലെ പെരിയാറില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും കലാകാരികളായ പഴയ സഹപാഠികളും ഒത്തുകൂടി. പ്രശസ്ത്ര സിനിമാ, സീരിയല്‍ താരവും ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ഒഫ്ത്താല്‍മോളജി ഡോക്ടറുമായ ആര്യ, സിനിമാ, സീരിയല്‍ താരം
തിരുവനന്തപുരം∙ ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേളയായ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തി. കലോത്സവ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്കാരവും അരങ്ങേറി.
കൊച്ചി∙ സ്കൂൾ കലോത്സവ പരാതികൾ പരിഗണിക്കാൻ പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. കലോത്സവ മൂല്യനിർണയ പ്രശ്നം പരിഹരിക്കാൻ പ്രത്യേക ട്രൈബ്യൂണൽ അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കലോത്സവ പരാതികൾ പരിഹരിക്കാനായി ഹൈക്കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനാവില്ല. വിരമിച്ച ഹൈക്കോടതി ജഡ്ജിയും ഐഎഎസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്ന ട്രൈബ്യൂണലിനെ നിയോഗിക്കണം. സ്കൂൾ കലോത്സവ ട്രൈബ്യൂണൽ സ്ഥാപിക്കുന്നതിൽ സർക്കാർ മറുപടി നൽകണമെന്നും ഹൈക്കോടതി പറഞ്ഞു.
തിരുവനന്തപുരം ∙ കലയുടെ താളമേള വിസ്മയത്തിനൊരുങ്ങി തലസ്ഥാനം. സംസ്ഥാന സ്കൂള്‍ കലോത്സവത്തിനു നാളെ തുടക്കമാകും. ഇന്ന് രണ്ടു മണിയോടെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന ആദ്യ ബാച്ച് കുട്ടികളെ അധികൃതര്‍ സ്വീകരിക്കും. 25 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ പതിനയ്യായിരത്തോളം കുട്ടികളാണു മാറ്റുരയ്ക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
തിരുവനന്തപുരം∙ 63 ാം സംസ്ഥാന സ്കൂൾ കലോത്സവത്തിനു നാളെ അരങ്ങുണരും. 25 വേദികളിലായി 249 ഇനങ്ങളിൽ പതിനൊന്നായിരത്തോളം പ്രതിഭകൾ മത്സരിക്കും. 5 ദിവസത്തെ കലോത്സവം നാളെ 10ന് മുഖ്യവേദിയായ ‘എംടി നിളയിൽ’(സെൻട്രൽ സ്റ്റേഡിയം) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 11 മുതൽ വേദികളിൽ മത്സരങ്ങൾ ആരംഭിക്കും. കലോത്സവത്തിനായി വിവിധ ജില്ലകളിൽ നിന്നുള്ള സംഘങ്ങൾ ഇന്നു മുതൽ എത്തും. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും സംഘാംഗങ്ങളെ സ്വീകരിക്കാനായി പൊതു വിദ്യാഭ്യാസ വകുപ്പ് ഹെൽപ് ഡെസ്ക് ഒരുക്കിയിട്ടുണ്ട്.
ഒഴുകിയെത്തുന്നത് 14 ജില്ലകളിൽ നിന്നായി 12,000ഓളം മത്സരാർഥികൾ; ഒപ്പം അധ്യാപകരും രക്ഷിതാക്കളും. കലാ ആസ്വാദകരായി ആയിരങ്ങൾ വേറെ. തിരുവനന്തപുരം നഗരം അക്ഷരാർഥത്തിൽ ജനുവരി 4 മുതൽ 8 വരെ ഉത്സവനഗരിയാകും.
തിരുവനന്തപുരം വെഞ്ഞാറമൂട് നടന്ന പ്രഫഷനൽ നാടക മത്സരത്തിന്റെ സമ്മാനദാനവേദിയിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നടത്തിയ പ്രസംഗം കേരളം കേട്ടതാണ്. ആധികാരികതയോടെ ഉറച്ച ശബ്ദത്തിൽ അദ്ദേഹം പറഞ്ഞത് ഇതായിരുന്നു– ‘‘14,000 കുട്ടികള്‍ പങ്കെടുക്കുന്ന സ്കൂള്‍ കലോത്സവത്തില്‍ ഏഴു മിനിറ്റ് നീളുന്ന നൃത്തം അവതരിപ്പിക്കാന്‍ സ്കൂള്‍ കലോത്സവത്തിലൂടെ പ്രശസ്ത നടിയായ വ്യക്തിയോട് അഭ്യര്‍ഥിച്ചപ്പോള്‍ അവര്‍ 5 ലക്ഷം രൂപ എന്റെ പ്രസ് സെക്രട്ടറിയോടു ചോദിച്ചു. എത്ര അഹങ്കാരം... പണത്തോടുള്ള ആർത്തി അവർക്ക് തീർന്നിട്ടില്ല. ഞാൻ വേണ്ടെന്നു പറഞ്ഞു.’’ മന്ത്രിയുടെ പ്രസ്താവന തുടക്കമിട്ടത് വലിയൊരു ചർച്ചയ്ക്കാണ്. ആർടിസ്റ്റുകളുടെ പ്രതിഫലം മുതൽ അവർ അനുഭവിക്കുന്ന ആനുകൂല്യങ്ങളും സ്വീകാര്യതയും മാത്രമല്ല അവർ നേരിടുന്ന അവഗണനയും വെല്ലുവിളികളും പ്രശ്നങ്ങളും വരെ അക്കമിട്ടു നിരത്തിയാണ് ഇതുമായി ബന്ധപ്പെട്ട ചർച്ച കൊഴുത്തത്.
Results 1-10 of 68