Activate your premium subscription today
അച്ചഛന്റെ ആത്മാർഥത അടുത്തറിഞ്ഞ കാവ്യ കേരള സർവകലാശാല ഹെൽത്ത് സയൻസിൽ ശല്യതന്ത്രം മാസ്റ്റർ സർജറിയിൽ ഒന്നാം റാങ്ക് നേടിയിരിക്കുന്നു.പ്ലസ്ടുവിനു ശേഷം നീറ്റ് പരീക്ഷയിൽ മികച്ച റാങ്കുണ്ടായിരുന്നിട്ടും മെറിറ്റിൽ എംബിബിഎസിന് അഡ്മിഷൻ ഉറപ്പായിട്ടും കാവ്യ ആയുർവേദം മതിയെന്ന് ഉറപ്പിക്കുകയായിരുന്നു
കേരള ആരോഗ്യ സർവകലാശാലയിൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കേരള ആരോഗ്യ സർവകലാശാലയും എൻഎസ്ഡിസി ഇന്റർനാഷണലും ധാരണാപത്രത്തിൽ ഒപ്പുവച്ചു. കേന്ദ്ര ഗവൺമെന്റ് നേരിട്ടു നടത്തുന്ന നൈപുണ്യ പരിശീലന സ്ഥാപനമാണ് NSDC (നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപ്പറേഷൻ). വിവിധ
തിരുവനന്തപുരം ∙ കേരള യൂണിവേഴ്സിറ്റിയിൽ ഇന്നലെ നിശ്ചയിച്ചിരുന്ന സിൻഡിക്കറ്റ് യോഗം വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ ഇടപെട്ട് മാറ്റിവയ്പിച്ചു. വാഴ്സിറ്റി ആസ്ഥാന വളപ്പിനകത്ത് പ്രധാനമന്ദിരത്തിനു മുന്നിൽ എസ്എഫ്ഐ പന്തൽ കെട്ടി സമരം തുടരുന്ന സാഹചര്യത്തിൽ സംഘർഷമൊഴിവാക്കാനാണ് നടപടി. ഇന്നലെ രണ്ടുമണിക്ക് തീരുമാനിച്ചിരുന്ന യോഗം മാറ്റിവച്ചതായി രാവിലെയാണ് അംഗങ്ങൾക്ക് അറിയിപ്പ് നൽകിയത്. വിസി ഓഫിസിൽ എത്തിയതുമില്ല.
പത്തനംതിട്ട∙ നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ ചുട്ടിപ്പാറ നഴ്സിങ് കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. കേസിൽ പ്രതികളായ മൂന്നു വിദ്യാർഥിനികളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സീപാസിനു കീഴിലെ സീതത്തോട് കോളജിലേക്കാണ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയത്. പകരം, സീതത്തോട് കോളജ് പ്രിന്‍സിപ്പൽ തുഷാരയെ ചുട്ടിപ്പാറ നഴ്സിങ് കോളജിലേക്കു മാറ്റി നിയമിച്ചു.
കൊച്ചി ∙ കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്ത് ഡോ. മോഹനൻ കുന്നുമ്മലിന്റെ പുനർനിയമനം ചോദ്യം ചെയ്യുന്നത് കൂടി ഉൾപ്പെടുത്തി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ മുമ്പാകെയുള്ള ഹർജി ഭേദഗതി ചെയ്തു നൽകാൻ സർക്കാർ.
പത്തനംതിട്ട / തിരുവനന്തപുരം ∙ ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് നഴ്സിങ് വിദ്യാർഥിനി വീണു മരിച്ച സംഭവത്തിൽ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്കി. പത്തനംതിട്ട എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ നാലാം വർഷ നഴ്സിങ് വിദ്യാർഥിനി അയിരൂപ്പാറ രാമപുരത്തുപൊയ്കയിൽ ശിവം വീട്ടിൽ സജീവിന്റെയും രാധാമണിയുടെയും മകൾ അമ്മു എ.സജീവ് (21) ആണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളിൽനിന്നു വീണു മരിച്ചത്.
തിരുവനന്തപുരം ∙ കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം യുജി/പിജി കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ലൈബ്രറി സയൻസ്, മാത്തമാറ്റിക്സ് എന്നീ ബിരുദ കോഴ്സുകൾക്കും ലൈബ്രറി സയൻസ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് പിജി കോഴ്സുകൾക്കുമാണു പ്രവേശനം. 31 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ ശരിപ്പകർപ്പും
കോഴിക്കോട്∙ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയ്ക്ക് കീഴിലെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ചരിത്ര വിജയം നേടിയെന്നു സംഘടന. തിരഞ്ഞെടുപ്പ് നടന്ന 55 കോളജുകളിൽ 44 ഇടത്തും എസ്എഫ്ഐ യൂണിയൻ വിജയം നേടി. കോട്ടയം ഗവ. ഫാർമസി കോളജ്, ഡോ.പടിയാർ മെമ്മോറിയൽ ഹോമിയോ കോളജ് എന്നിവിടങ്ങളിൽ കെഎസ്യുവിൽനിന്നു യൂണിയൻ
തിരുവനന്തപുരം∙ മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനിയായിരുന്ന ഡോ. എ.ജെ.ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാൽ എംബിബിഎസ് ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സർവകലാശാല വിസി ഡോ.മോഹനൻ കുന്നുമ്മൽ. വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാരുടെ മൊഴി.
എംബിബിഎസ് ഒന്നാംവർഷ പരീക്ഷ പാസാകാൻ 2020–21 ബാച്ച് വിദ്യാർഥികൾക്ക് ഒരവസരം കൂടി അധികമായി അനുവദിച്ചേക്കും. നിലവിൽ പരമാവധി 4 അവസരമാണു നൽകുന്നത്. എന്നാൽ, കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്താണു വിദ്യാർഥികൾ പ്രവേശനം നേടിയതെന്നും ഈ സാഹചര്യത്തിൽ ഇവർക്ക് അധികമായി ഒരവസരം കൂടി നൽകണമെന്നും കഴിഞ്ഞ എൻഎംസി കൗൺസിൽ യോഗത്തിൽ കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. എൻഎംസിയുടെ യുജി മെഡിക്കൽ എജ്യുക്കേഷൻ ബോർഡ് ഇക്കാര്യത്തിൽ ഉടൻ അന്തിമ തീരുമാനമെടുക്കുമെന്നാണു വിവരം.
Results 1-10 of 28