Activate your premium subscription today
നെടുമങ്ങാട് (തിരുവനന്തപുരം) ∙ നഗരമധ്യത്തിൽ വിനോദ് നഗറിലുള്ള വീട്ടിൽനിന്നു 100 മീറ്റർ അകലെ സിദ്ധാർഥനെ സംസ്കരിച്ച കുടുംബവീട്ടിലെ കല്ലറയ്ക്കു ചുറ്റും ഒരു വർഷത്തോളം മൂപ്പെത്തുന്ന ഫലവൃക്ഷങ്ങൾ. മാവ്, പ്ലാവ്, പേര, ചാമ്പ, പപ്പായ... എല്ലാമുണ്ട്. സിദ്ധാർഥന്റെ അച്ഛൻ ടി.ജയപ്രകാശിനും അമ്മ എം.ആർ.ഷീബയ്ക്കും സഹോദരൻ പവൻ പ്രകാശിനും അതിലേറ്റവുമിഷ്ടം ‘സിദ്ദു’ എന്ന പ്ലാവിനെ. ‘സിദ്ദു’വെന്ന പേരിൽ ഒരിനം പ്ലാവുണ്ടെന്നറിഞ്ഞു വാങ്ങി നടുകയായിരുന്നു. കൂട്ടത്തിൽ വേഗം വളരുന്നതും ‘സിദ്ദു’തന്നെ.
കൽപറ്റ∙ മനഃസാക്ഷിയെ ഞെട്ടിച്ച റാഗിങ് ക്രൂരതയ്ക്ക് ഇരയായി വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ മരിച്ചിട്ട് ഇന്ന് ഒരു വർഷം. കേസിൽ സിബിഐ അന്വേഷണം നടക്കുന്നതിനിടെ കോട്ടയം ഗവ.നഴ്സിങ് കോളജിലും സമാനരീതിയിൽ വിദ്യാർഥികൾ റാഗിങ്ങിനിരയായി. മൂന്നു ദിവസത്തോളം പട്ടിണിക്കിട്ട് സിദ്ധാർഥനെ
കൊച്ചി ∙ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർഥി സിദ്ധാര്‍ഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ വിദ്യാർഥികള്‍ക്ക് മണ്ണുത്തി ക്യാംപസിൽ പ്രവേശനം നൽകാൻ ഹൈക്കോടതി ഉത്തരവ്. വിദ്യാർഥികൾക്ക് മണ്ണുത്തി ക്യാംപസിൽ പഠനം തുടരാൻ അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സർവകലാശാല നൽകിയ റിവ്യൂ ഹർജി കോടതി അനുവദിച്ചില്ല. മാത്രമല്ല, വിദ്യാർഥികളുടെ മാറ്റം സംബന്ധിച്ച് വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ അനുമതി വൈകുന്ന സാഹചര്യത്തില്‍ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനും കോടതി നിർദേശിച്ചു.
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ 94 അസിസ്റ്റന്റ് പ്രഫസർമാരുടെ നിയമനത്തിനു വിജ്ഞാപനമിറക്കിയതു യോഗ്യതാ മാനദണ്ഡങ്ങൾ വ്യക്തമായി നിശ്ചയിക്കാതെ. അഗ്രികൾചർ, വെറ്ററിനറി മുതലായ വിഭാഗങ്ങളിലെ അധ്യാപക നിയമനത്തിന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്, വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ എന്നിവയുടെ യോഗ്യതാ
തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന് ഹോസ്റ്റലില്‍ ക്രൂരമായ റാഗിങ്ങിനെ തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച് ഏഴു മാസം പിന്നിട്ടിട്ടും കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാരോ സര്‍വകലാശാലയോ തയാറായിട്ടില്ലെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന് കമ്മിറ്റി. സിദ്ധാർഥന്റെ സഹോദരന്റെ തുടര്‍പഠന ചെലവിനുള്ള സാമ്പത്തിക സഹായം നല്കാന് സർവകലാശാലയ്ക്ക് നിർദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നിവേദനം നല്കി.
ക്ഷീര- കന്നുകാലി, വളര്‍ത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉല്പാദനക്ഷമതയും ലക്ഷ്യമിട്ട് കേരള വെറ്റിനറി സര്‍വകലാശാല സംഘടിപ്പിക്കുന്ന ആഗോള ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവിന്റെ വെബ്സൈറ്റ് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യന്‍ സ്റ്റഡീസ് വൈസ് ചാന്‍സലര്‍ പ്രഫസര്‍ ഡോ. പ്രദീപ് കുമാര്‍ പുറത്തിറക്കി. കുഫോസ്
കൽപറ്റ ∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ കോളജ് ഹോസ്റ്റലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നടപടി നേരിട്ട അധ്യാപകരെ അടിയന്തരമായി തിരിച്ചെടുക്കണമെന്ന ആവശ്യവുമായി സിപിഎം അനുകൂല അധ്യാപക സംഘടന.
തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സസ്പെൻഷനിലായിരുന്ന ഡീൻ ഡോ. എം.കെ.നാരായണൻ, ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനായിരുന്ന അസി.പ്രൊഫസർ ഡോ. ആർ.കാന്തനാഥൻ എന്നിവരെ സർവീസിൽ തിരികെ പ്രവേശിപ്പിക്കാനുള്ള സർവകലാശാല ഭരണസമിതിയുടെ (മാനേജിങ് കൗൺസിൽ) തീരുമാനം ഗവർണർ തടഞ്ഞു.
തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ വൈസ് ചാന്‍സലര്‍ ഡോ.എം.ആര്.ശശീന്ദ്രനാഥന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നു പുതിയ വിസിയെ കണ്ടെത്താന്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു സര്‍ക്കാര്‍ ഉത്തരവായി. സാങ്കേതിക സര്‍വകലാശാലയില്‍
ആലപ്പുഴ∙ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത ജില്ലകളിലെ നിരീക്ഷണ മേഖലകളിൽ പക്ഷികളുടെ വിൽപനയും കടത്തും 8 മാസത്തേക്കു പൂർണമായി നിരോധിക്കാൻ വിദഗ്ധ സമിതിയുടെ നിർദേശം. രോഗബാധ ഉണ്ടായതിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളാണ് നിരീക്ഷണ മേഖലയിൽ ഉൾപ്പെടുക. ആലപ്പുഴ ജില്ലയിൽ പൂർണമായും, കോട്ടയം ജില്ലയിലെ കുമരകം, വെച്ചൂർ, ചങ്ങനാശേരി പ്രദേശങ്ങളിലും പത്തനംതിട്ടയിൽ തിരുവല്ല, മല്ലപ്പള്ളി പ്രദേശങ്ങളിലുമാണ് 2025 മാർച്ച് അവസാനം വരെ നിയന്ത്രണം ഏർപ്പെടുത്തേണ്ടത്.
Results 1-10 of 105