Activate your premium subscription today
ലൈസൻസില്ലാതെ വൈദ്യുത ജോലികൾ ചെയ്യുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യവുമായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്റമ) ക്യംപെയ്ന് തുടക്കം കുറിച്ചു.
കൊച്ചി ∙ ആറു ജില്ലകളിൽ മുടങ്ങിയ പാചകവാതക വിതരണം ഉടൻ പുനരാരംഭിക്കും. എറണാകുളം ഉദയംപേരൂരിലുള്ള ഇന്ത്യൻ ഓയിൽ കോർപറേഷൻ ബോട്ട്ലിങ് പ്ലാന്റിലെ ലോഡിങ് െതാഴിലാളികൾ നടത്തിയ സമരം ഒത്തുതീർപ്പായതോടെയാണ് ഇത്. കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല, ശമ്പളം വെട്ടിക്കുറച്ചു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്നു രാവിലെയാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്. ഇതോടെ എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കുള്ള എല്‍പിജി സിലിണ്ടര്‍ വിതരണം നിലയ്ക്കുകയായിരുന്നു.
ഹൈദരാബാദ് ∙ തെലങ്കാനയിലെ നാഗർകർണുലിൽ മണ്ണിടിഞ്ഞു തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക്. തൊഴിലാളികളുടെ അടുത്തെത്തുന്നതിനു തടസ്സമായുള്ള ടണൽ ബോറിങ് മെഷീനും മറ്റ് അവശിഷ്ടങ്ങളും നീക്കാനുള്ള നടപടി തുടങ്ങി. രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ മറീൻ കമാൻഡോ ഫോഴ്സ്, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) എന്നിവയുടെ
മസ്കത്ത് ∙ ഒമാനില്‍ തൊഴില്‍ നിയമലംഘകരെ കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കുന്നു. 'സെക്യൂരിറ്റി ആന്റ് സേഫ്റ്റി സര്‍വീസസ്' വിഭാഗത്തിന് പരിശോധനക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കിയതായി അധികൃതര്‍ അറിയിച്ചു. നിയമവിരുദ്ധവും അനധികൃതവുമായ തൊഴില്‍ തടയുന്നതിനൊപ്പം നിയമലംഘനങ്ങളുടെ എണ്ണം കുറയ്ക്കുക, തൊഴിലവസരങ്ങള്‍
ബമാക്കോ ∙ മാലിയിലെ കെനീബ ജില്ലയിലെ ബിലാലി കോട്ടോ സ്വർണഖനിയിൽ ശനിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ 42 തൊഴിലാളികൾ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്കു പരുക്കേറ്റു. ഖനിയുടെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിലെ സ്വർണ ഉൽപാദകരിൽ മുൻനിരയിലുള്ള മാലിയിൽ ഈ വർഷം ഉണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. കഴിഞ്ഞ മാസം 29ന് കൂളികോറോയിലെ സ്വർണഖനിയിലുണ്ടായ അപകടത്തിൽ 70 പേർ കൊല്ലപ്പെട്ടിരുന്നു.
ന്യൂഡൽഹി ∙ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ നിന്ന് 6 വർഷത്തിനിടെ നീക്കിയത് 1.08 കോടി തൊഴിലാളികളെ. ഈ സാമ്പത്തിക വർഷം 15.12 ലക്ഷം പേരെയും 2023–24ൽ 34.84 ലക്ഷം പേരെയും 2022–23ൽ 54.55 ലക്ഷം പേരെയും നീക്കിയതായും രാജ്യസഭയിൽ കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പാസ്വാൻ നൽകിയ മറുപടിയിൽ പറയുന്നു.6 വർഷത്തിനിടെ കേരളത്തിൽ നിന്ന് 31,045 പേരെ ഒഴിവാക്കി. ഈ വർഷം 2602 പേരെയും കഴിഞ്ഞവർഷം 21,418 പേരെയും നീക്കി. നടപ്പുവർഷം ഏറ്റവുമധികം പേരെ നീക്കിയത് അസമിൽ നിന്നാണ് – 3.80 ലക്ഷം പേരെ. ബിഹാറിൽ നിന്ന് 2.51 ലക്ഷം പേരെയും ഒഡീഷയിൽ നിന്ന് 2.22 ലക്ഷം പേരെയും നീക്കം ചെയ്തു.
തിരുവനന്തപുരം∙ സംസ്ഥാനത്തു പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്തു ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മേയ് 10 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണു തീരുമാനമെന്നു ലേബർ കമ്മിഷണറേറ്റ് അറിയിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയുള്ള സമയത്തിൽ 8 മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി.
ജനുവരിയിൽ പുറപ്പെടുവിച്ച മുന്നറിയിപ്പ് നോട്ടിസുകളുടെ പട്ടിക പ്രകാരം അഞ്ച് കമ്പനികളിലായി ഏകദേശം 800 തൊഴിലാളികളെ പിരിച്ചുവിടും.
കുവൈത്ത് സിറ്റി ∙ ഒരു മുറിയിൽ പരമാവധി 4 പേർ എന്നതുൾപ്പെടെ തൊഴിലാളികളുടെ താമസ നിയമങ്ങൾ കുവൈത്ത് കർശനമാക്കി. കുറഞ്ഞ തുക ലഭിക്കുന്ന തൊഴിലാളികൾക്ക് ശമ്പളത്തിന്റെ 25 ശതമാനത്തിനു തുല്യമായ താമസ അലവൻസ് നൽകണം. കുടുംബങ്ങൾ താമസിക്കുന്ന കേന്ദ്രങ്ങൾക്കു സമീപം തൊഴിലാളികളെ പാർപ്പിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കുമെന്നും മുന്നറിയിപ്പുണ്ട്.
അബുദാബി ∙ യുഎഇയിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. 2024ൽ 6.88 ലക്ഷം കമ്പനികളിൽ നടത്തിയ പരിശോധനയിൽ 29,000 നിയമലംഘനം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
Results 1-10 of 120