Activate your premium subscription today
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോഷ്യേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിൽ 14,959 ഒഴിവ്. ജനുവരി 7 വരെ ഓൺലൈനിൽ അപേക്ഷിക്കാം. നിലവിലെ 13,735 ഒഴിവും ബാക്ലോഗ് വിഭാഗത്തിലെ 1,224 ഒഴിവുമാണ് ഈ വിജ്ഞാപനം വഴി നികത്തുക. ബാക്ലോഗ് ഉൾപ്പെടെ കേരളത്തിൽ 451 ഒഴിവുണ്ട്.
പൂച്ചാക്കൽ (ആലപ്പുഴ) ∙ പഞ്ചായത്തംഗം കയർത്തു സംസാരിച്ചതിനു പിന്നാലെ പഞ്ചായത്ത് ഓഫിസിലെ സീനിയർ ക്ലാർക്കിന് ബോധക്ഷയമുണ്ടായി. തുടർന്ന് ഇവരെ പഞ്ചായത്തിന്റെ വാഹനത്തിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്തിലെ ജീവനക്കാർ ഇന്നലെ ഉച്ചവരെ സമരം നടത്തി. കോൺഗ്രസ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തി.
പാലക്കാട്, ആലപ്പുഴ ജില്ലകളിലെ എൽഡി ക്ലാർക്ക് പരീക്ഷയെമൻസൂർ അലി കാപ്പുങ്ങൽ വിലയിരുത്തുന്നു. എൽഡി ക്ലാർക്ക് പരീക്ഷ ഉദ്യോഗാർഥികളെ ഏറെ വെള്ളം കുടിപ്പിച്ചു. ചോദ്യങ്ങൾ പലതും ഗൂഗിൾ ട്രാൻസ്ലേഷൻ ഉപയോഗിച്ചു മലയാളത്തിലേക്കു വിവർത്തനം ചെയ്തവയായിരുന്നു. വികലമായ വിവർത്തനം മൂലം പല ചോദ്യങ്ങളും ഏറെ
വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകൾ മൂന്നാം വർഷത്തിലേക്കു കടക്കുമ്പോൾ ഇതുവരെ നടന്നത് 32% നിയമന ശുപാർശ മാത്രം. 2022 ഓഗസ്റ്റ് 1നു നിലവിൽ വന്ന റാങ്ക് ലിസ്റ്റ് രണ്ടു വർഷം പിന്നിട്ടു. 14 ജില്ലയിലുമായി 23,518 പേർ റാങ്ക് ലിസ്റ്റിലുണ്ടെങ്കിലും 7,488 പേർക്കേ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. ഇതിൽ
ഉദ്യോഗാർഥികളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ എൽഡി ക്ലാർക്ക് പരീക്ഷകൾക്ക് ഈയാഴ്ച തുടക്കം. ജൂലൈ 27നു തിരുവനന്തപുരം ജില്ലയിലാണ് ആദ്യ പരീക്ഷ. ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.30 വരെയാണു പരീക്ഷ. കൺഫർമേഷൻ നൽകിയവർക്കു പ്രൊഫൈലിൽനിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഇത് എ4 സൈസ് പേപ്പറിൽ പ്രിന്റ് എടുക്കണം. ഇതോടൊപ്പം
എൽഡി ക്ലാർക്ക് തസ്തികയ്ക്ക് ആലപ്പുഴ, പാലക്കാട്, കോട്ടയം, കോഴിക്കോട് ജില്ലകളിൽ അസാധുവായത് 1,03,614 അപേക്ഷകൾ. നിശ്ചിത ദിവസത്തിനകം കൺഫർമേഷൻ നൽകാത്തതാണു കാരണം. ഏറ്റവും കൂടുതൽ അസാധു കോഴിക്കോട് ജില്ലയിലാണ്–36,063. കുറവ് കോട്ടയം ജില്ലയിൽ–16,902. ജൂനിയർ ഇൻസ്പെക്ടർ: 12,331 അപേക്ഷ അസാധു സഹകരണ വകുപ്പിൽ ജൂനിയർ
ആയിരക്കണക്കിന് ഉദ്യോഗാർഥികൾ മാറ്റുരച്ച തൊഴിൽവീഥിയുടെ സംസ്ഥാനതല എൽഡിസി മാതൃകാപരീക്ഷയിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശി ആർ. ഋതുചന്ദ്ര സംസ്ഥാനതലത്തിൽ ഒന്നാമതെത്തി. 84.33 മാർക്കാണു ഋതുചന്ദ്ര നേടിയത്. കോഴിക്കോട് കാരപ്പറമ്പിലെ ടി.പി.വിഷ്ണു, കൊല്ലം കൊട്ടാരക്കരയിലെ എം.തുഷാര, കൊല്ലം തുടയന്നൂരില ജെ.വി.അഞ്ജന
കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന എൽഡി ക്ലാർക്ക് പരീക്ഷ ഇങ്ങെത്തിക്കഴിഞ്ഞു. എസ്എസ്എൽസി യോഗ്യതയുള്ള പത്തു ലക്ഷത്തിലേറെ ഉദ്യോഗാർഥികളാണ് പരീക്ഷയ്ക്കായി ഒരുങ്ങുന്നത്. 14 ജില്ലകളിലേക്കു വിവിധ ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷകളിൽ 27നു തിരുവനന്തപുരം ജില്ലയിലേക്കാണ് ആദ്യ പരീക്ഷ. തുടർന്ന്
ജൂലൈയിലെ പരീക്ഷാ കലണ്ടർ പിഎസ്സി പ്രസിദ്ധീകരിച്ചു. വിവിധ തസ്തികകളിലെ 55 കാറ്റഗറികളിലായി 29 പരീക്ഷകളുണ്ട്. വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് (തിരുവനന്തപുരം), വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ, യുപി സ്കൂൾ ടീച്ചർ, ഗ്രൗണ്ട്വാട്ടർ വകുപ്പിൽ ട്രേസർ, വാട്ടർ അതോറിറ്റി ലാബ് അസിസ്റ്റന്റ്, ഖാദി ആൻഡ്
2014 ജനുവരിയിലാണ് കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണൻ തന്റെ ജീവിതത്തിലെ മൂന്നാമത്തെയും അവസാനത്തെയും എൽഡി ക്ലാർക്ക് പരീക്ഷ എഴുതിയത്. 2015 ഏപ്രിലിൽ റാങ്ക് ലിസ്റ്റ് വന്നു. നിഷയുടെ പേരുണ്ട്. റാങ്ക് 696. സന്തോഷംകൊണ്ട് മതിമറന്ന നിമിഷം. പക്ഷേ മൂന്നു വർഷം അതിവേഗം കടന്നു പോയി. 2018 മാർച്ച് 31ന് ലിസ്റ്റിന്റെ കാലാവധി തീരുമെന്ന അവസ്ഥ. ഇതുവരെ നിയമനമായിട്ടില്ല. ഇനിയെന്തു ചെയ്യുമെന്ന ചോദ്യം നിഷയുടെ കണ്ണുകളിൽ വേദനയുടെ നീർച്ചാലുകൾ തീർത്ത നാളുകൾ. എറണാകുളം ജില്ലയിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിലായിരുന്നു നിഷ. റാങ്ക് ലിസ്റ്റിൽ പേരു വന്നെന്നു പറഞ്ഞ് വീട്ടിൽ വെറുതെ ഇരിക്കുകയല്ല അവർ ചെയ്തത്. ലിസ്റ്റിലുള്ളവരുമായി ചേർന്ന് ഒരു ഗ്രൂപ്പുണ്ടാക്കി. അതിലെ അംഗങ്ങൾക്കൊപ്പം ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ തിരുവനന്തപുരത്തേയ്ക്കു യാത്ര ചെയ്തു. ഓരോ വകുപ്പിലെയും ഒഴിവുകൾ ഓഫിസുകൾ കയറിയിറങ്ങി കണ്ടെത്തി അത് നഗര വികസന ഡയറക്ടറേറ്റിൽ എത്തിച്ചു. അവിടെനിന്ന് പിഎസ്സിക്ക് കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു. അങ്ങനെയാണ് കൊച്ചി കോർപറേഷൻ ഓഫിസിലുണ്ടായിരുന്ന ഒരൊഴിവ് കണ്ടെത്തിയത്. 2018 മാർച്ച് 28നുതന്നെ ആ ഒഴിവ് നഗര വികസന ഡയറക്ടറേറ്റിലേയ്ക്ക് അറിയിച്ചു. പിഎസ്സിക്ക് അത് റിപ്പോർട്ട് ചെയ്യണമെന്ന് ഡയറക്ടറേറ്റിലെ ഒരുദ്യോഗസ്ഥനോട് അഭ്യർഥിക്കുകയും ചെയ്തു. പല തവണ വിളിച്ചും പറഞ്ഞു. എന്നാൽ ആ ഉദ്യോഗസ്ഥൻ ഒഴിവ് റിപ്പോർട്ട് ചെയ്തത് 2018 മാർച്ച് 31ന് അർധരാത്രി 12ന്. ആ ഇ–മെയിൽ പിഎസ്സി ഓഫിസിൽ എത്തിയതാകട്ടെ 12.04നും! ആ നാലു സെക്കൻഡിന്റെ പേരിൽ നിഷയ്ക്ക് നഷ്ടമായത് ആറു വർഷങ്ങൾ!
Results 1-10 of 41