Activate your premium subscription today
കോട്ടയം ∙ എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. 19നു വൈകിട്ടു നാലിനകം ഫീസടച്ച് പ്രവേശനം ഉറപ്പാക്കാത്തവരുടെ അലോട്മെന്റ് റദ്ദാകും. സ്ഥിരപ്രവേശനം നേടുന്നവർ കോളജിലെത്തി ട്യൂഷൻ ഫീസ് അടയ്ക്കണം. ഒന്നാം ഓപ്ഷൻ തന്നെ ലഭിച്ചവർ
ലിയ ട്രീസാ ജോർജ്, ലിസ മറിയം ജോർജ് പൊടിമറ്റം വെട്ടിക്കൽ രാജു മാത്യുവിന്റെയും റീന രാജുവിന്റെയും ഇരട്ട കണ്മണികൾ.. മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദ ഫലങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ വെട്ടിക്കൽ വീട്ടിൽ ഒന്നാം റാങ്കിന്റെ ഇരട്ടിമധുരമായിരുന്നു. സഹോദരിമാർ രണ്ടുപേരും റാങ്ക് ലക്ഷ്യം വച്ച് തന്നെയാണ്
കോട്ടയം ∙ എംജി സർവകലാശാലയ്ക്കു കീഴിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളിൽ ബിരുദ, ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമുകളിൽ ഏകജാലക പ്രവേശന നടപടി തുടങ്ങി. cap.mgu.ac.in വഴി 31ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. മാനേജ്മെന്റ്, ലക്ഷദ്വീപ്, അംഗപരിമിത, സ്പോർട്സ്, കൾചറൽ ക്വോട്ടകളിൽ പ്രവേശനം തേടുന്നവരും ഓൺലൈനിൽ അപേക്ഷ
കോട്ടയം ∙ സ്വന്തമായി വികസിപ്പിച്ച സോഫ്റ്റ്വെയർ ഉപയോഗിച്ച്, മൂല്യനിർണയം കഴിഞ്ഞതിന്റെ പിറ്റേന്നു ഫലം പ്രസിദ്ധീകരിച്ച് എംജി സർവകലാശാല. നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ 2–ാം സെമസ്റ്റർ പരീക്ഷകളുടെ ഫലമാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്. മൂല്യനിർണയം നടത്തുന്ന അധ്യാപകർ മൊബൈൽ ആപ് ഉപയോഗിച്ച്, വിദ്യാർഥികളുടെ പരീക്ഷാസംബന്ധമായ വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്ത ക്യുആർ കോഡ് സ്കാൻ ചെയ്ത് മാർക്കുകൾ നേരിട്ട് രേഖപ്പെടുത്തുന്നതിലൂടെയാണു സമയം ലാഭിക്കാൻ കഴിയുന്നതെന്നു വൈസ് ചാൻസലർ ഡോ. സി.ടി.അരവിന്ദകുമാർ പറഞ്ഞു. ഇനിമുതൽ എല്ലാ പരീക്ഷകളുടെയും ഫലപ്രഖ്യാപനം പുതിയ സോഫ്റ്റ്വെയറിലൂടെയാകുമെന്നു സിൻഡിക്കറ്റ് അംഗം ഡോ. ജോജി അലക്സ്, പരീക്ഷാ കൺട്രോളർ ഡോ. സി.എം.ശ്രീജിത്ത്, സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസ് മേധാവി ഡോ. വി.ആർ.ബിന്ദു, ഐടി ഡയറക്ടർ പി.പ്രദീപ് എന്നിവർ പറഞ്ഞു.
കോഴഞ്ചേരി∙ എംജി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിലെ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ റജിസ്ട്രേഷൻ ഹെൽപ് ഡെസ്ക് കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ ആരംഭിച്ചു. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെ പ്രവര്‍ത്തിക്കും. ഫോണ്‍: 99612 78734
സ്റ്റുഡന്റ് സർവീസ് വേഗത്തിലാക്കിയാൽ മാത്രമാണു മാറിയ സാഹചര്യത്തിൽ ഒരു സർവകലാശാലയ്ക്ക് പിടിച്ചു നിൽക്കാൻ സാധിക്കുക, ഈ വാക്കുകൾ എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദ കുമാറിന്റെതാണ്. പഴയ പോലെ എന്നെങ്കിലും പരീക്ഷ നടത്തി എപ്പോഴെങ്കിലും റിസൽട്ട് വരുന്ന രീതിക്കായി കാത്തിരിക്കാൻ വിദ്യാർഥികൾ തയാറല്ല. അവർക്കു വിദേശത്ത് അടക്കം വിവിധ ഓപ്ഷനുകൾ തുറന്നതോടെ സർവകലാശാലകൾ സ്മാർട്ട് ആകേണ്ടി വരുന്നു. ഇത്തരത്തിൽ മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് കോട്ടയം എംജി സർവകലാശാല അതിവേഗത്തിൽ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. അവസാന സെമസ്റ്റർ ബിരുദ പരീക്ഷ പൂർത്തിയായി, തൊട്ടടുത്ത പ്രവൃത്തി ദിവസം തന്നെ സർവകലാശാല ഫലം പുറത്തുവിട്ടു. ഈ വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ റെഗുലർ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് മേയ്12ന് പ്രസിദ്ധീകരിച്ചത്. ഈ വർഷം സംസ്ഥാനത്ത് അവസാന വർഷ ബിരുദ ഫലം ആദ്യം പ്രസിദ്ധീകരിച്ചതും എംജി സർവകലാശാലയാണ്. 2023ൽ പരീക്ഷ കഴിഞ്ഞ് 14–ാം ദിവസവും 2024ൽ 10–ാം ദിവസവും
പുതിയ സൈനിക സ്കൂൾ: അപേക്ഷ ജൂൺ 14 വരെ ന്യൂഡൽഹി ∙ പുതിയ സൈനിക സ്കൂളുകൾക്കു പ്രതിരോധ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. ജൂൺ 14 വരെ അപേക്ഷ നൽകാം. അഫിലിയേറ്റഡ് സൈനിക് സ്കൂളുകൾ സ്ഥാപിക്കാനും സർക്കാർ, സ്വകാര്യ മേഖലകളിലായി 100 സ്കൂളുകൾ അനുവദിക്കാനും 4 വർഷം മുൻപു കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനകം
കോട്ടയം ∙ പരീക്ഷാ മൂല്യനിർണയത്തിനുശേഷം മാർക്ക് രേഖപ്പെടുത്തുന്നതു മൊബൈൽ ആപ്പിന്റെ സഹായത്തോടെ വേഗത്തിലാക്കാനുള്ള പദ്ധതി ആരംഭിച്ച് എംജി സർവകലാശാല. നാലുവർഷ ബിരുദ കോഴ്സുകളുടെ രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ മാർക്കുകളാണു മൊബൈൽ ആപ്പിന്റെ സഹായത്തോടെ രേഖപ്പെടുത്തുന്നത്. ഇതു വിജയമായാൽ എല്ലാ മൂല്യനിർണയത്തിലേക്കും വ്യാപിപ്പിക്കും.
കോട്ടയം ∙ എംജി സർവകലാശാലയിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ മെസിലെ മേശയിൽനിന്ന് ഭക്ഷണം കഴിച്ച് തെരുവുനായ.നായ കഴിച്ച പ്ലേറ്റിൽ ഇനി ഭക്ഷണം കഴിക്കേണ്ടി വരുമോയെന്നു വിദ്യാർഥികളുടെ ചോദ്യം. കഴിഞ്ഞ ദിവസമാണു സംഭവം.വിദ്യാർഥികൾ പകർത്തിയ ചിത്രം കഴിഞ്ഞ ദിവസം സമൂഹ മാധ്യമ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. പേവിഷ ബാധ അടക്കം
കോട്ടയം ∙ മഹാത്മാഗാന്ധി സർവകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററുകളിലും നടത്തുന്ന ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് മേയ് 20 വരെ ഓൺലൈനിൽ റജിസ്റ്റർ ചെയ്യാം. എംഎ, എംഎസ്സി, എംടിടിഎം, എൽഎൽഎം. എംഎഡ്, എംപിഇഎസ്, എംബിഎ എന്നിവയാണ് പ്രോഗ്രാമുകൾ. വിശദ വിവരങ്ങൾക്ക്: cat.mgu.ac.in. അവസാന
Results 1-10 of 280