Activate your premium subscription today
ഒരിക്കൽ കേട്ടാൽ മറക്കാത്ത വാക്യം മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ പറഞ്ഞതായി കഥയുണ്ട്, ‘ഹൃദയ ബൈപാസ് ശസ്ത്രക്രിയയ്ക്ക് കറിക്കത്തി ഉപയോഗിക്കരുത്’. ഏതാണ്ട് ഇതേ കാര്യം തിരിച്ചുപറയുന്ന മലയാളമൊഴി നമുക്കുമുണ്ട്, ‘ഈച്ചയെ കൊല്ലാൻ വാളെടുക്കരുത്’. ഏതു കാര്യത്തിനും തന്ത്രം മെനയുമ്പോൾ അതിനു തക്ക ആയുധം തിരഞ്ഞെടുക്കണം. ഇതു യുദ്ധത്തിന്റെ മാത്രം കാര്യമല്ല. ഭാഷ പ്രയോഗിക്കുന്നതു സന്ദർഭത്തിനു യോജിച്ചതാകണം. ഭാര്യയോടു ചിലപ്പോൾ പറയുന്ന ഭാഷ അപ്പൂപ്പനോടു പ്രയോഗിച്ചാൽ എങ്ങനെയിരിക്കും? ആശയവിനിമയം മുഖ്യമായും ഭാഷാപ്രയോഗത്തിലൂടെയാണു നാം നിർവഹിക്കുന്നത്. ഈ വിഷയത്തിൽ പ്രൗഢഗ്രന്ഥങ്ങൾ തന്നെയുണ്ട്. പലതും സാഹിത്യവുമായി ബന്ധപ്പെട്ട രചനകളിലെ സർഗാത്മകത, സൗന്ദര്യാത്മകത, വ്യവഹാരരൂപങ്ങൾ, വൃത്തം, അലങ്കാരം, കാവ്യഭാഷ, കാവ്യഗുണം, രസാത്മകത, ഭാഷാശാസ്ത്രം തുടങ്ങിയവയെപ്പറ്റിയാവും ചർച്ച ചെയ്യുന്നത്. നമുക്ക് സാമാന്യജീവിതത്തിൽ അത്യാവശ്യം മനസ്സിൽ വയ്ക്കേണ്ട പ്രായോഗിക കാര്യങ്ങളിലെക്ക് ശ്രദ്ധ പരിമിതപ്പെടുത്താം.
വായനക്കാരുടെ ഹരമായി ‘ഇല്ലസ്ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യ’ കത്തി നിൽക്കുന്ന കാലം. 1888ൽ തുടക്കമിട്ട വാരികയുടെ അന്നത്തെ എഡിറ്റർ ഖുശ്വന്ത് സിങ് ആകാനാണു സാധ്യത. കേരളത്തിലെ നായർ സമുദായത്തെപ്പറ്റിയാണ് 1970 ഡിസംബർ 20ന് പുറത്തിറങ്ങിയ വീക്ക്ലിയിലെ മുഖ്യ കവർ ഫീച്ചർ. എഴുത്തുകാരെയും കലാകാരന്മാരെയും മികച്ച ഭരണകർത്താക്കളെയും നയതന്ത്രജ്ഞരെയും എല്ലാം സമൂഹത്തിന് പ്രദാനം ചെയ്ത സമുദായത്തെപ്പറ്റി പറഞ്ഞു വരുന്ന താളുകളിൽ സുമുഖനായ ഒരു യുവാവിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. അന്ന് 36 വയസ്സുള്ള എം.ടി വാസുദേവൻ നായരെപ്പറ്റി ലേഖനത്തിൽ എടുത്തു പറയുന്നു. പി. സി കുട്ടികൃഷ്ണൻ എന്ന ഉറൂബ്, വെട്ടൂർ രാമൻ നായർ, സി. രാധാകൃഷ്ണൻ എന്നിവർക്ക് ഒപ്പമാണ് എം.ടി. വാസുദേവൻ നായരെ വീക്ക്ലിയിലെ അതിദീർഘ ലേഖനത്തിൽ അടയാളപ്പെടുത്തിരിക്കുന്നത്. തുമ്പമണ്ണിലെ സുരേഷ് കോശിയുടെ മാസികാ ശേഖരത്തിലാണ് വീക്ക്ലിയുടെ അപൂർവ ലക്കങ്ങൾ കാണാൻ ഇടയായത്. വീക്ക്ലിയിൽ ഈ ഫീച്ചർ പ്രസിദ്ധീകരിക്കുമ്പോൾ എംടിയുടെ ‘നാലുകെട്ട്’ പുറത്തുവന്നിട്ട് 14 വർഷം. അസുരവിത്ത് പുറത്തു വന്നിട്ട് 8 വർഷം. തിരഞ്ഞെടുത്ത കഥകൾ പുറത്തിറങ്ങിയിട്ട് രണ്ടു വർഷം. പ്രതീക്ഷകൾ നിറഞ്ഞതും എന്നാൽ ആശങ്കകൾ നിഴൽപ്പരത്തുന്നതുമായ അൻപതുകളും അറുപതുകളുമാണ് എം.ടിയുടെ ആദ്യ കൃതികൾക്ക് വിളനിലം ഒരുക്കുന്നത്. മരുമക്കത്തായവും ജന്മിത്വ വ്യവസ്ഥിതികളും പിന്മാറാൻ മടിച്ച് നിൽക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പ്രതീക്ഷയർപ്പിച്ച് എഴുത്ത് ആരംഭിച്ച തലമുറയുടെ കരുത്ത് അതിജീവനത്തിനായുള്ള പോരാട്ടമായിരുന്നു. ഇരുട്ടും വിഹ്വലതകളും ദുഃഖവും അതിൽ ഇഴചേർന്നത് സ്വാഭാവികം.
ഭോപ്പാൽ ∙ മലയാളത്തിന് ഇത് അഭിമാന നിമിഷം. ഹിന്ദി മാത്രം അറിയാമായിരുന്ന അഞ്ഞൂറിൽ അധികം കുട്ടികൾ ഇനി മലയാള ഭാഷയുടെ മധുരം നുകരും. മലയാളം മിഷൻ മധ്യപ്രദേശ് ചാപ്റ്ററിന്റെ പ്രവേശനോത്സവത്തോടനുബ്ധിച്ച് തുടങ്ങിയ കുട്ടി മലയാളം ക്ലബ്ബിലാണ് ഹിന്ദിഭാഷക്കാരായ കുട്ടികൾ മലയാളം പഠിക്കാൻ ചേർന്നത്. മലയാളികളായ
അധ്യായം: ഏഴ് ലോഹമല്ലാത്ത തീക്ഷ്ണ ശസ്ത്രത്തെ സൂക്ഷിക്കണമെന്നും, മുള്ളൻപന്നിയോട് എതിരിടുമ്പോൾ മുള്ളൻപന്നിയുടെ ഗുഹയിൽ ഒളിക്കണമെന്നും, നക്ഷത്രം വഴികാട്ടിടുമെന്നും പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ ആണ് അദ്ദേഹം പറഞ്ഞത്. കുന്തിയുടെ കണ്ണുകളിൽ ഭീതിയുടെ തീയാളി. അതിമനോഹര കാഴ്ചകളായിരുന്നു യാത്രയിലെമ്പാടും.
ഡാർവിൻ മലയാളി അസോസിയേഷന്റെ മലയാളം ഭാഷാ പഠന സ്കൂളിന്റെ അഞ്ചാം വാർഷികം ഇന്ന് വൈകിട്ട് 4 മണി മുതൽ ലുഡ്മില്ലയിലെ ഡാർവിൻ ഭാഷാ കേന്ദ്രത്തിൽ നടക്കും.
ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ മലയാളത്തിലാണു ഭരണഘടനയുടെ ആധികാരിക പരിഭാഷ ആദ്യം പ്രസിദ്ധപ്പെടുത്തിയത്. 1974 സെപ്റ്റംബർ 28ന് ആയിരുന്നു ഇത്.
ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തെ 6800 ഭാഷകളിൽ പാതിയെങ്കിലും അപ്രത്യക്ഷമാകുമെന്നാണ് ഏകദേശ കണക്ക്. ഭീഷണമായ ഈ സാഹചര്യത്തിൽ, ശക്തിസൗന്ദര്യങ്ങളോടെ നമ്മുടെ മലയാളം വാമൊഴി - വരമൊഴിച്ചന്തങ്ങളിൽ എന്നും നിലനിൽക്കാൻ എന്തുചെയ്യണമെന്ന ചോദ്യം കുറെക്കാലമായി ഉയരുന്നുണ്ട്. ഭാഷയ്ക്കു നവോർജം നൽകാനുള്ള ഏതു ശ്രമവും അതുകൊണ്ടുതന്നെ ഭാഷാസ്നേഹികളുടെ ഹൃദയം പ്രതീക്ഷയാൽ നിറയ്ക്കുന്നു. ഒന്നാം ക്ലാസിൽ അക്ഷരമാല പഠിപ്പിക്കാൻ സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്കരിച്ച ശുഭവാർത്തയാണ് ഈ കേരളപ്പിറവി ആഘോഷത്തെ കൂടുതൽ മധുരിപ്പിച്ചത്.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസിൽ മുൻപത്തെ പോലെ ഇനി മലയാളം അക്ഷരമാല പഠിപ്പിക്കും. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിനായി എസ്സിഇആർടി തയാറാക്കിയ ചട്ടക്കൂട് ഈ രീതിയിൽ പരിഷ്കരിച്ചു. ഒന്നാം ക്ലാസ് കഴിയുന്നതോടെ കുട്ടികൾ അക്ഷരം എഴുതാനും വായിക്കാനും പഠിച്ചിരിക്കണം എന്നാണു പരിഷ്കരിച്ച സമീപനം.
Results 1-8