Activate your premium subscription today
നീറ്റ് യുജി ഫലം വന്നപ്പോൾ പരമാവധി മാർക്ക് 686 ആണ്. മുൻവർഷങ്ങളിൽ 720ൽ 720 നേടിയ പല കുട്ടികളുമുണ്ടായിരുന്നു. അതുകൊണ്ട്,കഴിഞ്ഞ വർഷവും മറ്റും പ്രവേശനം കിട്ടിയ കുട്ടികളുടെ മാർക്കുമായി താരതമ്യം ചെയ്ത് ഇത്തവണത്തെ പ്രവേശനസാധ്യത പ്രവചിക്കുന്നത് ശരിയാകില്ല.പകരം, റാങ്ക് താരതമ്യപ്പെടുത്തുന്നതാണ് ഉചിതം. നീറ്റ്
നീറ്റ് യുജി (2025) ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാനിൽനിന്നുള്ള മഹേഷ് കുമാറിനു ഒന്നാം റാങ്ക്. ആദ്യ നൂറിൽ കേരളത്തിൽനിന്നും ആരുമില്ല. 109–ാം റാങ്ക് നേടിയ ഡി.ബി.ദീപ്നിയ (99.99 ശതമാനം) സംസ്ഥാനത്ത് ഒന്നാമതായി.
കൊച്ചി∙ സാധ്യതകളെ കണ്ടെത്തി ഉപയോഗിക്കാൻ വിദ്യാർഥികൾക്കു സാധിക്കണമെന്നു നെതർലൻഡ്സിലെ മുൻ ഇന്ത്യൻ സ്ഥാനപതി ഡോ.വേണു രാജാമണി. സ്വയം കണ്ടെത്തലാണ് ഇന്നത്തെ വിദ്യാഭ്യാസ രംഗം. മനോരമ ന്യൂസ് എജ്യുക്കേഷൻ സമ്മിറ്റ് 2025 കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവു വിരൽതുമ്പിലാണ് എന്നതുകൊണ്ടുതന്നെ അനന്ത സാധ്യതകൾ കൂടി ലോകം തുറന്നു തരുന്നു എന്നു വേണു രാജാമണി വിദ്യാർഥികളെ ഓർമിപ്പിച്ചു. മനോരമ ന്യൂസ് ചാനൽ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്, അമൃത വിശ്വവിദ്യാപീഠം ഡീൻ ഡോ.യു.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
ന്യൂഡൽഹി / തിരുവനന്തപുരം ∙ കനത്ത സുരക്ഷയിൽ ഇന്നലെ രാജ്യത്തെ 20 ലക്ഷത്തിലധികം പരീക്ഷാർഥികൾ മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി എഴുതി. 500 നഗരങ്ങളിലായി 5,435 സെന്ററുകളിലാണു പരീക്ഷ നടന്നത്. 22.7 ലക്ഷം പേരാണ് റജിസ്റ്റർ ചെയ്തിരുന്നത്. ഫിസിക്സ് വിദ്യാർഥികളെ കുഴപ്പിച്ചു. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളെ അപേക്ഷിച്ച് ബയോളജി താരതമ്യേന എളുപ്പമായിരുന്നുവെന്നും കുട്ടികൾ പറഞ്ഞു. അനുവദിച്ച സമയത്തിനുള്ളിൽ പരീക്ഷ പൂർത്തിയാക്കാനായില്ലെന്നും പരാതിയുണ്ട്.
മെഡിക്കൽ, സർജിക്കൽ മേഖലകളിൽ ഡോക്ടർമാരായി പ്രഫഷനൽ മികവു നേടാൻ കുറഞ്ഞത് പിജി ബിരുദം / ഡിപ്ലോമ കൂടിയേ തീരൂ. ഇന്ത്യയിലെ ഒട്ടെല്ലാ എംഡി, എംഎസ്, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെയും പ്രവേശനത്തിനുമുള്ള പൊതുപരീക്ഷയായ നീറ്റ്–പിജി 2025ന്റെ (National Eligibility-cum-Entrance Test – Post Graduate 2025) ചുമതല
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു (https://admissions.cmcvellore.ac.in). ട്യൂഷൻ ഫീ തീരെക്കുറഞ്ഞ തോതിൽ മാത്രം. ഒന്നാം വർഷ എംബിബിഎസ് ട്യൂഷൻ ഫീ 3000 രൂപ, മൊത്തം ഫീസ് 84,330 രൂപ. എംജിആർ മെഡിക്കൽ സർവകലാശാലയിലെ നിബന്ധനകളറിയാൻ www.tnmgrmu.ac.in എന്ന
കേരള എൻട്രൻസിന് വിവിധ വിഭാഗക്കാർ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ട സർട്ടിഫിക്കറ്റ്, കോഴ്സിന്റെ സീറ്റ് വിഭജനം, സാമുദായിക സംവരണക്രമം തുടങ്ങിയവയെപ്പറ്റി കൂടുതലറിയാം. ക്രീമിലെയർ അല്ലെന്നു തെളിയിക്കാൻ പിന്നാക്ക വിഭാഗക്കാർ സംവരാണാനുകൂല്യം ലഭിക്കാൻ നിർദിഷ്ട നിബന്ധനപ്രകാരം നോൺ ക്രീമിലെയർ
കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്ചർ, ബിഫാം, മെഡിക്കൽ–അഗ്രികൾചറൽ–അനുബന്ധ കോഴ്സുകൾ, കേരള കാർഷിക സർവകലാശാലയിലെ വിശേഷ കോഴ്സുകൾ എന്നിവയിലെ ബാച്ലർതല പ്രവേശനത്തിനു മാർച്ച് 10 വൈകിട്ട് 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.www.cee.kerala.gov.in എന്ന വെബ് സൈറ്റിലെ ‘KEAM-2025 Online Application’ എന്ന ലിങ്ക്
ദേശീയതലത്തിൽ എംബിബിഎസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, വെറ്ററിനറി സയൻസ് വിഭാഗങ്ങളിൽ 2025-26 വർഷത്തെ അണ്ടർ–ഗ്രാജ്വേറ്റ് പ്രവേശനത്തിനായി നീറ്റ് യുജി പൊതുപരീക്ഷ മേയ് 4ന് നടത്തും. ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് ആശുപത്രികളിലെയടക്കം ബിഎസ്സി നഴ്സിങ് കോഴ്സ് പ്രവേശനത്തിനും ഈ സ്കോർ
നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസ് (NBEMS) ജനുവരി 17,18,19 തീയതികളിൽ നടത്തുന്ന ഡോക്ടർ എൻബി (DrNB) സൂപ്പർ സ്പെഷ്യൽറ്റി ഫൈനൽ തിയറി പരീക്ഷയ്ക്ക് ഈമാസം 27നു രാത്രി 11.55 വരെ ഓൺലൈനായി അപേക്ഷിക്കാം. ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെയാണു പരീക്ഷ. 30 വിഷയങ്ങളിൽ പരീക്ഷയെഴുതാം. കോഴിക്കോട്, ബെംഗളൂരു,
Results 1-10 of 51