Activate your premium subscription today
ന്യൂഡൽഹി ∙ രാജ്യാന്തര ഗവേഷണ ജേണലുകൾ രാജ്യമാകെയുള്ള വിദ്യാർഥികൾക്കും ഗവേഷകർക്കും ലഭ്യമാക്കാനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ‘വൺ നേഷൻ, വൺ സബ്സ്ക്രിപ്ഷൻ’ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചു. കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള ഉന്നതവിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ഗവേഷകർക്കുമാണ്
തിരുവനന്തപുരം∙ ചെങ്കല്‍ യുപി സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. ബാലാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഡിഡിഇ എന്നിവരോടു റിപ്പോര്‍ട്ട് നല്കാന് കമ്മിഷന് ആവശ്യപ്പെട്ടു.
രാജ്യത്ത് ആറിനും പതിമൂന്നിനും ഇടയിൽ പ്രായമുള്ള 11.7 ലക്ഷം കുട്ടികൾക്കു സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. 2024–25 അധ്യയന വർഷത്തിലെ കണക്കുപ്രകാരം 11,70,404 കുട്ടികളാണ് സ്കൂളിൽ ചേരാതിരിക്കുകയോ പഠനം അവസാനിപ്പിക്കുകയോ ചെയ്തവർ. സ്കൂളിൽ പോകാത്ത കുട്ടികളുടെ എണ്ണത്തിൽ ഉത്തർപ്രദേശാണ് മുന്നിൽ. ഇവിടെ 7,84,228 കുട്ടികൾക്കും സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. എന്നാൽ, ലഡാക്കിലും ലക്ഷദ്വീപിലും മുഴുവൻ കുട്ടികളും സ്കൂളിൽ പോകുന്നവരാണ്.
ഖത്തറിൽ നാളെ പഠനം വീടുകളിലിരുന്ന്. ഖത്തറിലെ എല്ലാ പൊതുവിദ്യാലയങ്ങളും നാളെ വിദൂര പഠന ദിനമായി ആചരിക്കുമെന്ന് ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
കൊച്ചി ∙ മഹാരാജാസ് കോളജിലെ ട്രാക്കിൽ നിന്ന് നാലാം സ്വർണം ഓടിയെടുത്തതിനു ശേഷം തുന്നൽവിട്ടു തുടങ്ങിയ തന്റെ സ്പൈക്കിലേക്ക് നോക്കി എം.ജ്യോതിക ഉയർത്തിയ ചോദ്യം കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പിനോടാണ്. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇതുവരെ 10 സ്വർണവും ദേശീയ മീറ്റിൽ 2 സ്വർണവും നേടിയ ജ്യോതികയ്ക്ക് സമ്മാനത്തുകയായി സർക്കാർ നൽകാനുള്ളത് അര ലക്ഷം രൂപ! ‘ആ പണം കിട്ടിയാൽ പുതിയൊരു സ്പൈക് വാങ്ങാം. വരുന്ന ദേശീയ മീറ്റിൽ കൂടുതൽ മെഡലുകൾ ഓടിപ്പിടിക്കാം– തന്റെ കഴിവിലും കഠിനാധ്വാനത്തിലുമുള്ള ആത്മവിശ്വാസത്തിന്റെ തെളിച്ചത്തിൽ പാലക്കാട് പറളി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ ജ്യോതിക പറയുന്നു.
ന്യൂഡൽഹി ∙ പിഎം ഇന്റേൺഷിപ് പദ്ധതിയുടെ ഭാഗമായി ഇന്നലെ വരെ അരലക്ഷത്തോളം ഇന്റേൺഷിപ് അവസരങ്ങൾ കമ്പനികൾ പോർട്ടലിൽ റിപ്പോർട്ട് ചെയ്തതായി കേന്ദ്രവൃത്തങ്ങൾ വെളിപ്പെടുത്തി. ഇതിനകം 130ലേറെ വമ്പൻ കമ്പനികളാണ് റജിസ്റ്റർ ചെയ്തത്. ടിസിഎസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മുത്തൂറ്റ് ഫിനാൻസ്, ബജാജ് ഫിനാൻസ്,
സാവിത്രിയമ്മ പഠിക്കുന്ന കാലത്ത് പ്ലസ് ടു ഇല്ല. അന്നുപക്ഷേ, ഇന്നത്തേതു പോലെ പത്താംതരം പരീക്ഷയ്ക്കു വലിയ വിലയുണ്ട്. എന്തുവില കൊടുക്കും പഠിച്ചു ജയിച്ചേ മതിയാകൂ എന്ന മട്ടിലായിരുന്നു എല്ലാവരും പഠിച്ചിരുന്നതും. ജയിച്ചാൽ ജോലിയൊക്കെ പുട്ടുപോലെ കിട്ടുമെന്നു കരുതിയിരുന്ന കാലം. സാവിത്രിയമ്മയും പഠിച്ചത് അത്തരമൊരു സ്വപ്നം മനസ്സിലേറ്റിയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായെത്തിയ ചില ആരോഗ്യപ്രശ്നങ്ങൾ. പത്താം തരത്തിൽ പഠിക്കുന്നതിനിടെ നാലു മാസത്തോളം ക്ലാസിനു പോലും പോകാൻ പറ്റിയില്ല. അതോടെ പരീക്ഷയിൽ പരാജയപ്പെടുകയും ചെയ്തു. പിന്നീട് പഠിക്കാനും സാധിച്ചില്ല. ‘അതെന്തേ സാധിച്ചില്ല’ എന്നു തിരിച്ചു ചോദിക്കാൻ വരട്ടെ. വർഷങ്ങൾക്കു മുൻപു നടന്ന കഥയാണിത്. സാവിത്രിയമ്മയ്ക്ക് ഇന്ന് 75 വയസ്സുണ്ട്. അക്കാലത്തെ സാഹചര്യങ്ങളിൽ പെൺകുട്ടികൾക്കു 10 വരെ പഠിക്കാൻ സാധിച്ചതുതന്നെ വലിയ കാര്യമാണെന്നു പറയേണ്ടി വരും. പക്ഷേ വർഷങ്ങൾക്കിപ്പുറം തന്റെ സ്വപ്നം അവർ നേടിയെടുത്തു. പത്തല്ല, പ്ലസ് ടു തന്നെ എഴുതിയെടുത്തു; മലപ്പുറം ജില്ലയിലെ ഏറ്റവും പ്രായം കൂടിയ തുല്യതാ പ്ലസ്ടു വിജയിയാണിന്ന് പുന്നപ്പാല പടവെട്ടി സാവിത്രിയമ്മ. സെപ്റ്റംബർ എട്ടിന് ലോകം സാക്ഷരതാദിനം ആചരിക്കുമ്പോൾ സാവിത്രിയമ്മയുടെ കഥ പുതുതലമുറയ്ക്കു പോലും ഒരു പാഠപുസ്തകമാവുകയാണ്. എങ്ങനെയാണ് ഈ സ്വപ്നനേട്ടത്തിലേക്ക് അവർ എത്തിയത്?
ദുബായ് ∙ പുതിയ അധ്യയന വർഷത്തേയ്ക്കുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. ഇൗ മാസം 26ന് വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ പബ്ലിക് സ്കൂളുകൾ ഒരുക്കം പൂർത്തിയാക്കി. യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസുമായി സഹകരിച്ച് മന്ത്രാലയം സംഘടിപ്പിച്ച മാധ്യമ സമ്മേളനത്തിലാണ് പ്രഖ്യാപനം. അതേസമയം,
എക്സ് പ്ലാറ്റ്ഫോമിലെ ചില സർക്കാർ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിൽ നിന്നും തെറ്റായ സന്ദേശങ്ങൾ വന്നതായി കഴിഞ്ഞ ദിവസം പ്രചരിച്ച വാർത്തകൾക്ക് വിരാമമായി.
തിരുവനന്തപുരം∙ ഒന്‍പതാം ക്ലാസ് വരെയുള്ള ഓള് പാസ് സംവിധാനം സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ഗുണനിലവാരം കുത്തനെ തകര്‍ക്കുന്നുവെന്ന ശക്തമായ തിരിച്ചറിവാണ് സിപിഎം അനുകൂല അധ്യാപക, വിദ്യാര്‍ഥി സംഘടനകളുടെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും എതിര്‍പ്പുകള്‍ മറികടന്ന് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍. എട്ടിലെ കുട്ടികള്‍ക്കും സംസ്ഥാനത്തെ അധ്യാപകര്‍ക്കും ഈ വര്‍ഷം മുതല്‍ കുറഞ്ഞത് 30% മാര്‍ക്കെന്ന കടമ്പയാണ് മുന്നിലുള്ളത്.
Results 1-10 of 33