Activate your premium subscription today
ന്യൂഡൽഹി ∙ കഴിഞ്ഞ വർഷത്തെ നീറ്റ്–യുജി പരീക്ഷാ ക്രമക്കേടുകളുടെ പേരിൽ 14 എംബിബിഎസ് വിദ്യാർഥികളുടെ പ്രവേശനം ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) റദ്ദാക്കി. 26 വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാനും വിവിധ മെഡിക്കൽ കോളജുകളോട് ഉത്തരവിട്ടിട്ടുണ്ട്.വിവിധ അന്വേഷണ ഏജൻസികൾ കഴിഞ്ഞ വർഷത്തെ പരീക്ഷാ ക്രമക്കേട് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) 42 പേരെ 3 വർഷത്തേക്ക് നീറ്റ് പരീക്ഷ എഴുതുന്നതിൽ നിന്നു വിലക്കിയിരുന്നു.
ന്യൂഡൽഹി ∙ യുകെ, യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽനിന്നു മെഡിക്കൽ പിജി നേടി എത്തുന്നവർക്ക് മെഡിക്കൽ കോളജുകളിൽ അധ്യാപകരാകാൻ, ഒരുവർഷത്തെ സീനിയർ റസിഡൻസി ചെയ്തിരിക്കണമെന്ന വ്യവസ്ഥ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ഒഴിവാക്കുന്നു. ഇന്ത്യയിലെ എംബിബിഎസ് യോഗ്യതയ്ക്കുശേഷം ഈ രാജ്യങ്ങളിൽനിന്നു
കേരളത്തിലെ മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി കോഴ്സുകളിൽ 2024–25ലെ പ്രവേശനത്തിന് www.cee.kerala.gov.in വെബ്സൈറ്റിൽ 7ന് വൈകിട്ടു 4ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ഇനിപ്പറയുന്ന സീറ്റുകൾ ഈ സിലക്ഷനിൽപെടും: സർക്കാർ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെയും (ആർസിസി) സംസ്ഥാന
ന്യൂഡൽഹി ∙ സ്വവർഗാനുരാഗം ലൈംഗിക കുറ്റകൃത്യമാണെന്നതുൾപ്പെടെ വിവാദ പരാമർശങ്ങൾ ഒഴിവാക്കി ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) പുതിയ എംബിബിഎസ് പാഠ്യപദ്ധതി പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 31ന് എൻഎംസി അവതരിപ്പിച്ച കോംപിറ്റൻസി ബേസ്ഡ് മെഡിക്കൽ എജ്യൂക്കേഷൻ കരിക്കുലം (സിബിഎംഇ) വിവാദങ്ങളെത്തുടർന്ന് ഈ മാസം ആറിനു
ന്യൂഡൽഹി ∙ കോഴിക്കോട്ടെ കെഎംസിടി മെഡിക്കൽ കോളജിനു സീറ്റുകൾ വർധിപ്പിക്കാൻ അനുമതി നൽകിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഹർജി നൽകിയ ദേശീയ മെഡിക്കൽ കമ്മിഷന് (എൻഎംസി) സുപ്രീം കോടതി 10 ലക്ഷം രൂപ പിഴയിട്ടു. പ്രത്യേകാനുമതി ഹർജി നൽകിയ നടപടിയെ അതിരൂക്ഷമായി വിമർശിച്ച സുപ്രീംകോടതി, സർക്കാർ സംവിധാനം എന്ന നിലയിൽ എൻഎംസി നീതിപൂർവം പ്രവർത്തിക്കണമെന്ന് ഓർമിപ്പിച്ചു. എൻഎംസിയുടെ നടപടി പ്രഥമദൃഷ്ട്യാ മാതൃകാപരമല്ലെന്നും ജഡ്ജിമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
വിദേശ മെഡിക്കൽ ബിരുദം നേടിയെത്തി ഇന്ത്യയിൽ ഇന്റേൺഷിപ് ചെയ്യുന്നവർക്ക് സ്റ്റൈപൻഡ് നൽകാത്ത വിഷയത്തിൽ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ഉൾപ്പെടെയുള്ളവർക്ക് സുപ്രീം കോടതി നോട്ടിസയച്ചു. അടൽ ബിഹാരി വാജ്പേയ് ഗവ. മെഡിക്കൽ കോളജിൽ ഇന്റേൺഷിപ് ചെയ്യുന്ന വിദ്യാർഥികളാണു ഹർജി നൽകിയത്. സ്റ്റൈപൻഡുമായി ബന്ധപ്പെട്ട സമാന ഹർജികൾക്കൊപ്പം ഇതു പരിഗണിക്കും.
മെഡിക്കൽ പിജി വിദ്യാർഥികൾക്കുള്ള ബോണ്ട് വ്യവസ്ഥ പിൻവലിക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) സംസ്ഥാനങ്ങളോടു നിർദേശിച്ചു. ബോണ്ട് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ വിദ്യാർഥികളിൽ വലിയ സമ്മർദമുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രവേശനം ലഭിച്ച സീറ്റ് ഉപേക്ഷിച്ചാൽ വൻതുക പിഴ ചുമത്തുന്നത് അവസാനിപ്പിച്ച്, അടുത്ത ഒരു വർഷത്തേക്ക് പ്രവേശനം വിലക്കുന്നതു പരിഗണിക്കണമെന്നാണു നിർദേശം.
പിജി മെഡിക്കൽ കോഴ്സുകൾ ആരംഭിക്കാൻ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകളിൽ കുറഞ്ഞത് 220 കിടക്കയെങ്കിലും ഉണ്ടാകുകയും 5 വകുപ്പുകളെങ്കിലും സജീവമായി പ്രവർത്തിക്കുകയും വേണം. പിജി മെഡിക്കൽ കോഴ്സുകൾ ആരംഭിക്കുന്നതിന് എൻഎംസി വിജ്ഞാപനം ചെയ്ത അടിസ്ഥാന മാനദണ്ഡങ്ങളിലാണ് ഇതുൾപ്പെടെയുള്ള നിർദേശങ്ങൾ.
ന്യൂഡൽഹി ∙ അധ്യാപകരുടെ ഹാജർ കുറഞ്ഞതിനു രാജ്യത്തെ പകുതിയിലേറെ മെഡിക്കൽ കോളജുകൾക്കും ദേശീയ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) നോട്ടിസ്. ഇതിൽ കേരളത്തിലെ 12 മെഡിക്കൽ കോളജുകളും ഉൾപ്പെടുന്നു. 3 മാസത്തെ ഹാജർ 75 ശതമാനത്തിനു താഴെയായതിന്റെ പേരിലാണ് നോട്ടിസ്. കോളജുകളിലെ അധ്യാപകരുടെ എണ്ണം സംബന്ധിച്ച തൽസ്ഥിതി വിവരം
ന്യൂഡൽഹി ∙ മെഡിക്കൽ പിജി പ്രവേശനത്തിനുള്ള കൗൺസലിങ് ഓൺലൈനായി മാത്രമേ നടത്താവൂ എന്നു ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) നിർദേശിച്ചു. കോളജുകൾ സ്വന്തം നിലയ്ക്കു വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത് വിലക്കിയ കമ്മിഷൻ ഓരോ പ്രോഗ്രാമിനും സ്ഥാപനങ്ങൾ മുൻകൂട്ടി ഫീസ് പ്രഖ്യാപിക്കണമെന്നും വ്യക്തമാക്കി. ഇതുപ്രകാരം,
Results 1-10 of 35