Activate your premium subscription today
കൊച്ചി ∙ നിയമസഭ പാസാക്കിയ സ്വകാര്യ സർവകലാശാല ബില്ലിനെ സ്വാഗതം ചെയ്ത് കൊച്ചി ജെയിൻ സർവകലാശാല. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അവസരങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രധാന ചുവടുവയ്പ്പാണിതെന്നും ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. സ്വകാര്യ സർവകലാശാലകൾക്ക്
ന്യൂഡൽഹി ∙ വിദ്യാഭ്യാസ മേഖലയുടെ പൂര്‍ണനിയന്ത്രണം ആര്‍എസ്എസിന്റെ കൈകളിലെത്തിയാല്‍ ഇന്ത്യ തകര്‍ന്നടിയുമെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്ത്യ മുന്നണിയിലെ വിവിധ കക്ഷികളിലെ വിദ്യാര്‍ഥി സംഘടനകള്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി 2020)ന്റെ ഭാഗമായി ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങിയപ്പോൾ മുതൽ തമിഴ്നാട്ടിൽ പ്രതിഷേധം തുടങ്ങിയതാണ്. ത്രിഭാഷാ നയത്തിന്റെ പേരിൽ ഹിന്ദി അടിച്ചേൽപിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്ന് ആരോപിച്ചാണ് തമിഴ്നാടിന്റെ പ്രതിഷേധം. പാർലമെന്റിൽ ഉൾപ്പെടെ പ്രതിഷേധ സ്വരമുയർന്ന ത്രിഭാഷാ നയം എന്നാൽ എന്താണ്? പരിശോധിക്കാം.
ചെന്നൈ ∙ കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്വയം രാജാവാണെന്ന് കരുതി അഹങ്കാരത്തോടെ സംസാരിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ (എന്‍ഇപി) ത്രിഭാഷാ നയത്തിനെതിരായ തമിഴ്നാടിന്റെ നിലപാടില്‍ ലോക്സഭയില്‍ പൊട്ടിത്തെറിച്ച കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന് എക്സിലൂടെയാണ് സ്റ്റാലിൻ മറുപടി നൽകിയത്. ഡിഎംകെ അപരിഷ്കൃതമാവുകയാണെന്നും സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു.
‘‘ഹിന്ദി ഔദ്യോഗിക ഭാഷയായാൽ ഹിന്ദി സംസാരിക്കുന്നവർ നമ്മളെ ഭരിക്കും. മൂന്നാംകിട മനുഷ്യരെ പോലെയായിരിക്കും അവർ നമ്മളോട് പെരുമാറുക’’ – സി.എൻ.അണ്ണാദുരൈ മാതൃഭാഷയെ നെഞ്ചിൽ ‘കുടിയിരുത്തി’യവർ. ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തേക്കാളും തമിഴ്നാട്ടുകാർക്കു ചേർന്നതാണ് ഈ വിശേഷണം. സ്വന്തം നാട്ടിൽ ഇതര ഭാഷയിലുള്ള ബോർഡുകൾ പോലും വയ്ക്കാൻ മടിക്കുന്ന തമിഴ്നാട്ടിലാണ് പുതിയ ഭാഷാ നയവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാരും കടന്നുവരുന്നത്. അതും അവർ ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത ഹിന്ദിയുമായി. ഹിന്ദിയോടുള്ള എതിർപ്പ് പണ്ടേ തമിഴ്നാട്ടുകാർ അറിയിച്ചതാണ്. അന്ന് ആളിപ്പടർന്ന പ്രതിഷേധം ഇന്ത്യ കണ്ടതുമാണ്. ഓരോ തവണ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോഴും തമിഴ് ജനത അതിശക്തമായാണ് പ്രതിരോധിച്ചത്. എന്നിട്ടും എന്തുകൊണ്ടാണ് ഇപ്പോൾ കേന്ദ്രം ഇത്തരത്തിലൊരു നീക്കവുമായി രംഗത്തെത്തിയത്? കേന്ദ്രത്തിനുള്ള മറുപടിയുമായി പതിറ്റാണ്ടുകൾക്കു ശേഷം വീണ്ടും ഭാഷാസമരവുമായി പോരാട്ടത്തിന് ഇറങ്ങിയതോടെ തമിഴ്നാടിൽ കളമാകെ മാറുകയാണ്. കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെയാണ് പ്രതിഷേധം. കാലം മാറി, വിദ്യാഭ്യാസത്തിന്റെ രീതിയും മാറി, എല്ലാവരും കൂടുതൽ ഭാഷ പഠിക്കുന്നതാണ് നല്ലതെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ ആ ‘സുന്ദര’ വാക്കുകൾ തമിഴ്നാടിന് തീരെ പിടിക്കുന്നില്ല. തമിഴ്നാട്ടിലെ ബിജെപി ഇതര കക്ഷികളെല്ലാം ഒരേ സ്വരത്തിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് എതിരാണ്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം വരെ ത്രിഭാഷാ നയത്തിന്റെ പേരിൽ കലുഷിതമാകുന്നു. എന്താണ് യഥാർഥത്തിൽ ദേശീയ വിദ്യാഭ്യാസ നയം? എന്തിനാണ് തമിഴ്നാട് ഇതിനെ എതിർക്കുന്നത്? എന്താണ് ത്രിഭാഷാ നയത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്? അറിയാം വിശദമായി.
ലോകത്തിനു വേണ്ട നൈപുണികൾ മാറിക്കൊണ്ടിരിക്കുകയാണെന്ന് ജെയിൻ സർവകലാശാല ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ടോം എം. ജോസഫ്. മലയാള മനോരമയുടെ കലാ സാഹിത്യ ഉൽസവം ഹോർത്തൂസിൽ ‘എഐ കാലത്തെ കേരളം’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചർച്ചയിൽ ഐബിഎസ് സോഫ്റ്റ്വെയേഴ്സ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ.മാത്യൂസും
തിരുവനന്തപുരം∙ തൊഴിലവസരങ്ങൾ ഇന്ത്യയിലെ യുവജനങ്ങൾ വേണ്ട വിധം ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നതിൽ സംശയമുണ്ടെന്നു ജെയിൻ സർവകലാശാല ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ.ടോം എസ്.ജോസഫ്. മനോരമ ന്യൂസ് കോൺക്ലേവിൽ ‘എജ്യുക്കേഷൻ അറ്റ് ദ് ക്രോസ്റോഡ്സ്’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സയൻസ്, സ്റ്റാർട്ടപ്പുകൾ,
ന്യൂഡൽഹി ∙അടുത്ത വർഷം വിദേശ വിദ്യാർഥികളുടെ എണ്ണം 2,70,000 ആയി കുറയ്ക്കാൻ ഓസ്ട്രേലിയ തീരുമാനിച്ചു. വിദേശത്തുനിന്നുള്ള കുടിയേറ്റം കോവിഡിനു മുൻപുള്ള നിലയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഓരോ സ്ഥാപനത്തിനും എത്ര വിദേശ വിദ്യാർഥികൾക്ക് പ്രവേശനം നൽകാമെന്നതിൽ നിയന്ത്രണം
ന്യൂഡൽഹി ∙ മെഡിക്കൽ സീറ്റ് ഉപേക്ഷിച്ചുപോകുന്ന വിദ്യാർഥികൾക്ക് ബോണ്ടോ പിഴയോ നൽകുന്നതിനുപകരം, 2 വർഷത്തേക്കു മെഡിക്കൽ പഠനവിലക്ക് ഏർപ്പെടുത്തണമെന്നു ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) കർമസമിതി കേന്ദ്ര സർക്കാരിനു ശുപാർശ നൽകി. ഗ്രാമീണസേവന ബോണ്ടും നിർത്തണമെന്നാണു നിർദേശിക്കുന്നത്. ഉപേക്ഷിച്ചുപോകുന്ന സീറ്റിനെ
തിരുവനന്തപുരം∙ ഒന്‍പതാം ക്ലാസ് വരെയുള്ള ഓള് പാസ് സംവിധാനം സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ഗുണനിലവാരം കുത്തനെ തകര്‍ക്കുന്നുവെന്ന ശക്തമായ തിരിച്ചറിവാണ് സിപിഎം അനുകൂല അധ്യാപക, വിദ്യാര്‍ഥി സംഘടനകളുടെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും എതിര്‍പ്പുകള്‍ മറികടന്ന് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍. എട്ടിലെ കുട്ടികള്‍ക്കും സംസ്ഥാനത്തെ അധ്യാപകര്‍ക്കും ഈ വര്‍ഷം മുതല്‍ കുറഞ്ഞത് 30% മാര്‍ക്കെന്ന കടമ്പയാണ് മുന്നിലുള്ളത്.
Results 1-10 of 53