Activate your premium subscription today
കൊച്ചി ∙ ഭാവി ലോകത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അവസരമൊരുക്കി കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ - 2025. പ്ലസ്ടു, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായാണ് 'സ്പീക്ക് ഫോര്‍ ഫ്യൂച്ചര്‍' മത്സരം
കൊല്ലം ∙ പ്ലസ്ടു സയൻസ് ഗ്രൂപ്പ് വിദ്യാർഥികളുടെ വാർഷിക പരീക്ഷയിലെ സമയക്രമം പരിഷ്കരിക്കണമെന്ന് ആവശ്യം. കൃത്യമായ പഠനം നടത്താനുള്ള സമയം നൽകാതെയാണ് സയൻസ് വിഷയങ്ങളിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത് എന്നാണ് പരാതി. രണ്ടോ മൂന്നോ അതിലധികമോ ദിവസങ്ങളുടെ ഇടവേളകളിലാണ് സാധാരണ സയൻസ് വിഷയത്തിലെ വിവിധ പരീക്ഷകൾ
തിരുവനന്തപുരം ∙ പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ ഇത്തവണ ഒരുമിച്ചല്ല. രണ്ടാം വർഷക്കാരുടെ ഒന്നാംവർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ പ്ലസ് വൺ പരീക്ഷയ്ക്കൊപ്പം അതേ ടൈംടേബിൾ അനുസരിച്ച് നടക്കുന്നതിനാലാണിത്. ഇതോടെ ഈ വർഷത്തെ ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി പരീക്ഷകൾ 18 ദിവസമായിട്ടാകും നടക്കുക. മുൻ വർഷങ്ങളിൽ
സാവിത്രിയമ്മ പഠിക്കുന്ന കാലത്ത് പ്ലസ് ടു ഇല്ല. അന്നുപക്ഷേ, ഇന്നത്തേതു പോലെ പത്താംതരം പരീക്ഷയ്ക്കു വലിയ വിലയുണ്ട്. എന്തുവില കൊടുക്കും പഠിച്ചു ജയിച്ചേ മതിയാകൂ എന്ന മട്ടിലായിരുന്നു എല്ലാവരും പഠിച്ചിരുന്നതും. ജയിച്ചാൽ ജോലിയൊക്കെ പുട്ടുപോലെ കിട്ടുമെന്നു കരുതിയിരുന്ന കാലം. സാവിത്രിയമ്മയും പഠിച്ചത് അത്തരമൊരു സ്വപ്നം മനസ്സിലേറ്റിയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായെത്തിയ ചില ആരോഗ്യപ്രശ്നങ്ങൾ. പത്താം തരത്തിൽ പഠിക്കുന്നതിനിടെ നാലു മാസത്തോളം ക്ലാസിനു പോലും പോകാൻ പറ്റിയില്ല. അതോടെ പരീക്ഷയിൽ പരാജയപ്പെടുകയും ചെയ്തു. പിന്നീട് പഠിക്കാനും സാധിച്ചില്ല. ‘അതെന്തേ സാധിച്ചില്ല’ എന്നു തിരിച്ചു ചോദിക്കാൻ വരട്ടെ. വർഷങ്ങൾക്കു മുൻപു നടന്ന കഥയാണിത്. സാവിത്രിയമ്മയ്ക്ക് ഇന്ന് 75 വയസ്സുണ്ട്. അക്കാലത്തെ സാഹചര്യങ്ങളിൽ പെൺകുട്ടികൾക്കു 10 വരെ പഠിക്കാൻ സാധിച്ചതുതന്നെ വലിയ കാര്യമാണെന്നു പറയേണ്ടി വരും. പക്ഷേ വർഷങ്ങൾക്കിപ്പുറം തന്റെ സ്വപ്നം അവർ നേടിയെടുത്തു. പത്തല്ല, പ്ലസ് ടു തന്നെ എഴുതിയെടുത്തു; മലപ്പുറം ജില്ലയിലെ ഏറ്റവും പ്രായം കൂടിയ തുല്യതാ പ്ലസ്ടു വിജയിയാണിന്ന് പുന്നപ്പാല പടവെട്ടി സാവിത്രിയമ്മ. സെപ്റ്റംബർ എട്ടിന് ലോകം സാക്ഷരതാദിനം ആചരിക്കുമ്പോൾ സാവിത്രിയമ്മയുടെ കഥ പുതുതലമുറയ്ക്കു പോലും ഒരു പാഠപുസ്തകമാവുകയാണ്. എങ്ങനെയാണ് ഈ സ്വപ്നനേട്ടത്തിലേക്ക് അവർ എത്തിയത്?
തിരുവനന്തപുരം : പ്ലസ്ടു ഓണപ്പരീക്ഷയ്ക്ക് ഇത്തവണയും ചോദ്യപ്പേപ്പർ സ്കൂളുകൾ സ്വന്തം നിലയ്ക്കു തയാറാക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു. ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിത മേഖലകളിലെ സ്കൂളുകളിൽ ഓണപ്പരീക്ഷ ഉണ്ടായിരിക്കില്ല. പ്ലസ് വൺ വിദ്യാർഥികൾക്ക് ജൂലൈ 5 മുതൽ ക്ലാസുകൾ
തിരുവനന്തപുരം ∙ കണക്കുകൂട്ടലിലെ പിഴവു മൂലം പ്ലസ്ടു എഴുത്തുപരീക്ഷയിലെ മാർക്ക് നഷ്ടപ്പെട്ടതു കണ്ടെത്തി പരാതിപ്പെട്ട വിദ്യാർഥിയുടെ പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്ക് വെട്ടിക്കുറച്ച സംഭവത്തിൽ പിഴവു പറ്റിയിട്ടില്ലെന്നു വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ(ഡിജിഇ) എസ്.ഷാനവാസ്, മന്ത്രി
തിരുവനന്തപുരം∙ പ്ലസ്ടു പരീക്ഷയിൽ നേരത്തേ നൽകിയ മാർക്ക് വെട്ടിക്കുറച്ച സംഭവത്തിനിരയായ രണ്ടാമത്തെ വിദ്യാർഥിക്കും സമാന മറുപടി നൽകി ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം. ബയോളജി പ്രാക്ടിക്കൽ പരീക്ഷയിൽ ആദ്യം ലഭിച്ച 40 മാർക്ക് 32 ആയി കുറച്ചതിനെതിരെ പരാതി നൽകിയ മൂവാറ്റുപുഴ കല്ലൂർകാട് സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസ്
തിരുവനന്തപുരം ∙ പ്ലസ്ടു പരീക്ഷയിൽ വിദ്യാർഥികളുടെ മാർക്ക് അകാരണമായി വെട്ടിക്കുറച്ച സംഭവത്തിൽ ഇതുവരെ അന്വേഷണ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നു മന്ത്രി വി.ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണു റിപ്പോർട്ട് തേടിയത്. ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം സെക്രട്ടറിയോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
കണ്ണൂർ ∙ രസതന്ത്ര ഗവേഷണത്തിന് അഴീക്കോട് സ്വദേശിക്ക് ഒന്നേകാൽ കോടി രൂപയുടെ അമേരിക്കൻ സ്കോളർഷിപ്. വായിപ്പറമ്പിലെ ശിശിര ബാബുവിനാണ് യുഎസിലെ ഇൻഡ്യാന യൂണിവേഴ്സിറ്റിയിൽ പഠനം നടത്താൻ അവസരം ലഭിച്ചത്. 5 വർഷമാണ് ഗവേഷണ കാലാവധി. പ്ലസ്ടുവിന് സയൻസിൽ 99.2% മാർക്ക് നേടി ഇൻസ്പയർ സ്കോളർഷിപ് നേടിയിരുന്നു.
തിരുവനന്തപുരം∙ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ച് ഒന്നര മാസത്തിനു ശേഷം സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കർ സംവിധാനത്തിൽ ലഭ്യമായി തുടങ്ങി. സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതു മൂലം കേരളത്തിന് പുറത്ത് വിവിധ കോഴ്സുകൾക്ക് അപേക്ഷിച്ചവരുൾപ്പെടെ പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ മേയ് 9ന് ആണ് ഹയർ സെക്കൻഡറി പരീക്ഷാഫലം
Results 1-10 of 446