Activate your premium subscription today
പാലക്കാട് ∙ മൊബൈൽ ഫോൺ പിടിച്ചെടുത്തതിനു പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാർഥി മാപ്പ് ചോദിച്ചു. വിദ്യാർഥിയോട് ക്ഷമിച്ചുവെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് ഉൾപ്പെടെ അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി ശിവൻകുട്ടി നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ അധ്യാപകർ പകർത്തിയ ദൃശ്യം വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് കൈമാറിയിരുന്നുവെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അധ്യാപകരല്ലെന്നും പ്രിൻസിപ്പൽ അനിൽകുമാർ പറഞ്ഞു.
കാസർകോട്∙ വാർഷിക പരീക്ഷ തുടങ്ങാനിരിക്കെ, ജില്ലയിലെ പകുതിയിലേറെ സർക്കാർ ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ പ്രിൻസിപ്പൽമാരില്ല. അടുത്തിടെ നടന്ന സ്ഥലം മാറ്റത്തെതുടർന്നാണു ഇത്രയും ഒഴിവുകളുണ്ടായത്. ജില്ലയിൽ 65 സർക്കാർ ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ 39 ഇടങ്ങളിലാണ് പ്രിൻസിപ്പൽ ഇല്ലാത്തത്. സ്ഥലം മാറ്റത്തിനു മുൻപ് 20
പത്തനംതിട്ട ∙ ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ വിദ്യാർഥി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജിലെ അന്നത്തെ പ്രിൻസിപ്പൽ അബ്ദുൽ സലാം, അധ്യാപകൻ സജി ജോസഫ് എന്നിവരെ സസ്പെൻഡ് ചെയ്തു. അമ്മുവിന്റെ മരണത്തിനു മുൻപ് കുടുംബം കോളജിൽ നൽകിയ പരാതിയിൽ കൃത്യമായി അന്വേഷണം നടത്തി പരിഹാരം കാണുന്നതിൽ വീഴ്ച വരുത്തിയതിനാണു നടപടി. സെന്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്ടർ പി.ഹരികൃഷ്ണനാണ് നടപടിയെടുത്തത്.
തിരുവനന്തപുരം∙ വിദ്യാഭ്യാസ വർഷം പകുതിയായിട്ടും സംസ്ഥാനത്തെ ഇരുനൂറിലേറെ ഹൈസ്കൂളുകളിൽ പ്രഥമാധ്യാപകരും നൂറ്റി അൻപതിലേറെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രിൻസിപ്പൽമാരുമില്ല. ഇതിനു പുറമേ 16 എഇഒ, രണ്ട് ഡിഇഒ, ഒരു ഡിഡിഇ തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു. സ്ഥാനക്കയറ്റം നൽകി തസ്തികകൾ നികത്താത്തതാണു പ്രശ്നം.
അഹമ്മദാബാദ്∙ ലൈംഗികാതിക്രമം ചെറുത്ത ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. ഗുജറാത്തിലെ ദഹോദ് ജില്ലയിൽ നടന്ന സംഭവത്തിൽ 55 വയസ്സുകാരനായ ഗോവിന്ദ് നാട്ട് ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് സ്കൂൾ പരിസരത്തുനിന്ന് ഒന്നാംക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.
കൊച്ചി ∙ സ്കൂൾ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും വിദ്യാർഥികളുടെ കവിളത്തടിച്ചെന്ന പരാതിയിൽ പാവറട്ടി പൊലീസ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കില്ലെന്നും എല്ലാവരും കാൺകെ ചെയ്ത പ്രവൃത്തി ഗൗരവത്തോടെയുള്ളതല്ലെന്നും സ്കൂളിൽ അച്ചടക്കം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടിയാണെന്നും വ്യക്തമാക്കിയാണു ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
കോഴിക്കോട്∙ കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിൻസിപ്പൽ സുനില് ഭാസ്കരനിൽ നിന്ന് വിശദീകരണം തേടി കാലിക്കറ്റ് സർവകലാശാല. സുനിൽ ഭാസ്കരന്റെ യോഗ്യത സംബന്ധിച്ചും കോളജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാലു വിദ്യാർഥികളെ പുറത്താക്കിയതും സംബന്ധിച്ചും നൽകിയ പരാതിയിലാണ് വിശദീകരണം തേടിയത്. കത്ത് കിട്ടിയെന്നും വിശദീകരണം നൽകിയെന്നും പ്രിൻസിപ്പൽ അറിയിച്ചു.
നോർത്ത് ഫോർട്ട് വർത്ത് എലിമെന്ററി സ്കൂളിലെ പ്രിൻസിപ്പൽ ലീ ആൻ റോമർ അന്തരിച്ചു. ഞായറാഴ്ച മെഡിക്കൽ അടിയന്തരാവസ്ഥയെ തുടർന്ന് മരിച്ചതായി നോർത്ത് വെസ്റ്റ് സ്കൂൾ ഡിസ്ട്രിക്റ്റ് അറിയിച്ചു.
കൊയിലാണ്ടി ∙ ഗുരുദേവ കോളജിൽ പ്രിൻസിപ്പലിനെയും അധ്യാപകനെയും ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ മർദിച്ചു. എസ്എഫ്ഐ നേതാവിനെ പ്രിൻസിപ്പൽ മർദിച്ചതായും പരാതിയുണ്ട്. സംഘട്ടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മർദനമേറ്റ പ്രിൻസിപ്പൽ ഡോ.സുനിൽ ഭാസ്കർ, അധ്യാപകൻ കെ.പി.രമേശൻ എന്നിവരെയും എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ബി.ആർ.അഭിനവിനെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊച്ചി∙ തേവര സേക്രഡ് ഹാർട്ട് കോളജിന്റെ പുതിയ പ്രിൻസിപ്പലായി ഡോ. സി.എസ്.ബിജു ചുമതലയേറ്റു. തൃശൂർ സെന്റ് തോമസ് കോളജിൽ ഇംഗ്ലിഷ് വിഭാഗം മേധാവി, ഐക്യുഎസി (ഇന്റേനൽ ക്വാളിറ്റി അഷ്വറൻസ് സെൽ) കോർഡിനേറ്റർ, ഇന്റർനാഷനൽ അഫയേഴ്സിന്റെ ഡീൻ, മീഡിയ വിഭാഗം കോർഡിനേറ്റർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
Results 1-10 of 21