Activate your premium subscription today
തിരുവനന്തപുരം∙ കേരള സർവകലാശാല മലയാള വിഭാഗം സീനിയർ പ്രഫസറും കേരള പഠന വകുപ്പ് അധ്യക്ഷനുമായ പ്രഫസർ സി.ആർ.പ്രസാദിനെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ വൈസ് ചാൻസലറായി ചാൻസലർ നിയമിച്ചു. താൽക്കാലികമായാണ് നിയമനം. 12 സാഹിത്യവിമർശനപഠന ഗ്രന്ഥങ്ങളും നൂറിലധികം ലേഖനങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചെന്നൈ∙ സ്വകാര്യ ദൃശ്യങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന മുൻ വിദ്യാർഥിനിയുടെ പരാതിയിൽ അണ്ണാമലൈ സർവകലാശാല അസി. പ്രഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. 2018 – 2020 കാലയളവിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്ന നാമക്കൽ സ്വദേശിയുടെ പരാതിയിൽ ചിദംബരം സ്വദേശിയും അസി. പ്രഫസറുമായ ജെ.രാജയാണു പിടിയിലായത്.
മധുര ∙ പിബിയിൽ പുതിയതായെത്തിയ വിജു കൃഷ്ണൻ (51) കിസാൻ സഭ ദേശീയ ജനറൽ സെക്രട്ടറിയാണ്. കാർഷിക സമ്പദ്വ്യവസ്ഥയിൽ ഡോക്ടറേറ്റുള്ള അദ്ദേഹം കിസാൻ സഭയുടെ പ്രവർത്തകനാകുംമുൻപ് ബെംഗളൂരു സെന്റ് ജോസഫ്സ് കോളജിൽ അധ്യാപകനായിരുന്നു. 2018ൽ മഹാരാഷ്ട്രയിലെ കർഷക ലോങ്മാർച്ചിന്റെ നേതൃനിരയിലുണ്ടായിരുന്നു.ബെംഗളൂരു സെന്റ് ജോസഫ്സ് കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനായിരിക്കെയാണു ജോലി രാജിവച്ചു സജീവ രാഷ്ട്രീയത്തിലിറങ്ങിയത്.
ന്യൂഹാംഷെർ (യുഎസ്) ∙ പ്രോഗ്രാമിങ് മേഖലയിൽ വിപ്ലവത്തിനു തുടക്കമിട്ട കംപ്യൂട്ടർ ഭാഷയായ ബേസിക്കിന്റെ സഹ സ്രഷ്ടാവ് തോമസ് ഇ.കുർത്സ് (96) അന്തരിച്ചു. 1960 ൽ ഡാർട്മത് കോളജ് പ്രഫസർ ആയിരിക്കെ സഹ അധ്യാപകൻ ജോൺ കെമെനിയുമായി ചേർന്നാണ് കംപ്യൂട്ടറിനു നിർദേശം നൽകുന്നതിനുള്ള അടിസ്ഥാനകോഡുകൾ കുർത്സ് തയാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ‘ഡാർട്മത് ടൈം ഷെയറിങ് സിസ്റ്റം’ എന്നപേരിൽ പ്രോഗ്രാം തയാറാക്കി 50 സ്കൂളുകളിലെ വിദ്യാർഥികൾക്കു ലഭ്യമാക്കി. ഡാർട്മത് കോളജിലെ കംപ്യൂട്ടർ സംവിധാനം ഈ വിദ്യാർഥികൾക്ക് വിദൂരത്തുനിന്ന് ടെലിഫോൺ കണക്ഷൻ വഴി ഉപയോഗിക്കാവുന്ന വിധത്തിലായിരുന്നു ക്രമീകരണം. സാങ്കേതിക വിദ്യ അറിയാത്തവർക്കുപോലും ഉപയോഗിക്കാവുന്ന ലളിതമായ കംപ്യൂട്ടിങ് സംവിധാനമൊരുക്കുന്നതിലാണ് ഇരുവരും ശ്രദ്ധിച്ചത്. 1928 ൽ ഇല്ലിനോയിൽ ജനിച്ച കുർത്സ് ഡാർട്മത് കോളജിലെ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപകനായിരുന്നു. 1993 ൽ വിരമിച്ചു.
ചെന്നൈ ∙അഫിലിയേഷൻ നഷ്ടപ്പെടാതിരിക്കാൻ ക്രമക്കേട് നടത്തിയ തമിഴ്നാട്ടിലെ എൻജിനീയറിങ് കോളജുകൾക്ക് എതിരെ അന്വേഷണത്തിന് അണ്ണാ സർവകലാശാല വൈസ് ചാൻസലർ പ്രത്യേക സമിതി രൂപീകരിച്ചു. 350ലേറെ അധ്യാപകർ ഒരേ സമയം പല കോളജുകളിൽ ജോലി ചെയ്യുന്നതായി വ്യാജ രേഖ സൃഷ്ടിച്ചതായി കണ്ടെത്തിയിരുന്നു.
ചെന്നൈ ∙ സർവകലാശാല അഫിലിയേഷൻ നഷ്ടപ്പെടാതിരിക്കാൻ തമിഴ്നാട്ടിലെ എൻജിനീയറിങ് കോളജുകൾ നടത്തിയ വഴിവിട്ട നീക്കങ്ങൾ പുറത്തായി. 350ലേറെ അധ്യാപകർ ഒരേ സമയം വ്യത്യസ്ത കോളജുകളിൽ പ്രവർത്തിക്കുന്നതിന്റെ വ്യാജ രേഖകൾ സന്നദ്ധ സംഘടനയായ അരപ്പോർ ഇയക്കമാണു പുറത്തുവിട്ടത്.
മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ ഉപദേശകനായിരുന്ന പാസ്റ്റർ ജയിംസ് ലോസൺ ജൂനിയർ (95) അന്തരിച്ചു.
തളിപ്പറമ്പ്∙ കണ്ണൂരിൽവാട്ടർ തീം പാർക്കിൽവച്ച് യുവതിയെ ശല്യപ്പെടുത്തിയ കോളജ് അധ്യാപകൻ അറസ്റ്റിൽ. കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം പ്രഫസർ പഴയങ്ങാടി എരിപുരം അച്ചൂസ് ഹൗസിൽ ബി.ഇഫ്തിക്കർ അഹമ്മദ് (51) ആണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിനിയുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസാണ് ഇഫ്തിക്കറിനെ അറസ്റ്റ് ചെയ്തത്.
ചെന്നൈ ∙ വിദ്യാർഥിനികളെ അനാശാസ്യത്തിനു പ്രേരിപ്പിച്ചതിന് അറസ്റ്റിലായ, അറുപ്പുകോട്ട ദേവാംഗ ആർട്സ് കോളജ് അസി. പ്രഫസറായിരുന്ന പി.നിർമലാദേവിക്ക് എതിരായ കേസിൽ കോടതി 26ന് വിധി പറയുമെന്ന് സംസ്ഥാന സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനുള്ള നിർദേശത്തിനു
യുജിസി അംഗീകൃത സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), സ്റ്റേറ്റ് ലവൽ എലിജിബിലിറ്റി ടെസ്റ്റ് (സ്ലെറ്റ്) എന്നിവ വിജയിച്ചവർക്കും ഇനി സംസ്ഥാനത്തെ കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ നിയമനത്തിന് യോഗ്യത.
Results 1-10 of 23